Total Pageviews

Friday, December 31, 2010

കണ്ണടച്ചതുകൊണ്ട്‌ ഇരുട്ടാവില്ല

അറുത്ത്‌ മുറിച്ചിട്ട മരത്തിണ്റ്റെ കുറ്റി യില്‍ കയറിനിന്ന്‌ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നയാള്‍. കപടനാട്യക്കാരനായ രാഷ്ട്രീയക്കാരനെ ഇത്തരത്തിലാണ്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡണ്റ്റായിരുന്ന അഡ്ലായ്‌ ഇ. സ്റ്റീവന്‍സണ്‍ വിശേഷിപ്പിച്ചത്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ വിശേഷണം യോജിക്കുന്നയൊരു രാഷ്ട്രീയ നേതാവ്‌ കേരളത്തിലുണ്ട്‌. രണ്ട്‌ നാള്‍ വനം മന്ത്രിയായപ്പോള്‍ റിസര്‍വ്വ്‌വനത്തില്‍ നിന്നു ഒരൊറ്റ മരം പോലും മുറിക്കരുതെന്ന്‌ ഉത്തരവിട്ട ജനതാദള്‍ നേതാവ്‌ എം. പി. വീരേന്ദ്രകുമാറാണ്‌ ഈ പ്രകൃതി പ്രേമി. പൈതൃകമായി കിട്ടിയതാണെന്നു കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കി, അദ്ദേഹം സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി, മരക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി. നിയമ വിരുദ്ധമായി ഈ സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം വിറ്റു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിലയേറിയ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതിണ്റ്റെ പ്രതിഫലം പറ്റി. വനം മന്ത്രി സ്ഥാനം പിടിച്ചു പറ്റിയ ശേഷം റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒരൊറ്റ മരം പോലും മുറിച്ചു മാറ്റരുതെന്ന്‌ ഉത്തരവിട്ടു. ധീരനായ പ്രകൃതി സംരക്ഷകനെപ്പോലെ നിയമസഭയ്ക്കകത്തും പുറത്തും പ്രസംഗിച്ചു നടന്നു. ഇതിനിടയില്‍ സര്‍ക്കാര്‍ഭൂമിയില്‍ വെട്ടിയിട്ടിരുന്ന മരം കടത്തിക്കൊണ്ട്‌ പോകാന്‍ ഒത്താശ ചെയ്തു. സിനിമാക്കഥയെ വെല്ലുന്ന ഈ കപടനാടകത്തിണ്റ്റെ തിരശ്ശീല നീങ്ങുകയാണ്‌. വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാറിനെ വഞ്ചിച്ചതിനു വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ ക്രൈം ബ്രാഞ്ച്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ട്‌ മുമ്പേ തന്നെ കുറ്റവിചാരണ നടത്തി പ്രതികളെ ശിക്ഷിക്കാമായിരുന്നതാണ്‌ ഈ കേസ്‌. വീണ്ടും ഗൂഢാലോചന നടത്തി വീരേന്ദ്രകുമാറിനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? അതിനുള്ള ഉത്തരം ൧൯൯൦ മാര്‍ച്ച്‌ ൬ നു മാതൃഭൂമി എഴുതിയ മുഖപ്രസംഗത്തിലുണ്ട്‌. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അഴിമതിയും നിയമലംഘനവും കണ്ടില്ലെന്ന്‌ നടിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകളെല്ലാം പഠിച്ചിരിക്കുന്നു. ഈ മുഖ പ്രസംഗം പ്രസിദ്ധീകരിച്ച ദിവസം തന്നെ മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനെ പിടി കൂടാന്‍ ശ്രമം ഊര്‍ജ്ജിതപ്പെടുത്തണമെന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രി മേനകാഗാന്ധി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു എന്നതാണ്‌ ഈ വാര്‍ത്ത. വീരപ്പനെ വിടരുത്‌, വീരേന്ദ്രനേയോ? എന്ന തലക്കെട്ടില്‍ അക്കാലത്ത്‌ പ്രചരിപ്പിച്ച നോട്ടീസ്‌ ഓര്‍ക്കാവുന്നതാണ്‌ അന്ന്‌ പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അച്ചടക്കം എന്നാല്‍ അടിമത്തമായി മാറിക്കഴിഞ്ഞിരുന്നില്ല. മാതൃഭൂമിക്കകത്തും പുറത്തും നോട്ടീസ്‌ വ്യാപകമായി പ്രചരിപ്പിച്ചു. ചന്ദനം കട്ട വീരപ്പന്‍ ഒളിവിലാണ്‌. പോലീസിനും വനപാലകര്‍ക്കും അയാളെ തിരഞ്ഞു പിടിക്കുകയേ വഴിയുളളൂ. പക്ഷേ വനസമ്പത്ത്‌ കവര്‍ച്ച നടത്തിയ വീരേന്ദ്രന്‍ നിയമസഭയിലുണ്ട്‌. മന്ത്രിമാരുടെ മൂക്കിനു താഴെ വീരന്‍ വിരാജിക്കുന്നുഎന്ന്‌ പറയുന്ന നോട്ടീസ്‌ കിട്ടാത്തവരായി അധികാരം കയ്യാളുന്നവരില്‍ ആരും ഉണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിനു വീണ്ടും ഒരു തുറന്ന കത്ത്‌എഴുതി ഞാന്‍ തന്നെ നിയമസഭാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥമേധാവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എത്തിച്ചു കൊടുത്തിരുന്നു. നോട്ടീസും തുറന്ന കത്തും ഒന്നിച്ചാണ്‌ എത്തിച്ചത്‌. ആത്മാഭിമാനത്തിണ്റ്റേയും നീതിബോധത്തിണ്റ്റേയും പ്രേരണ കൊണ്ടാണ്‌, വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ലാ തുറന്ന കത്തെഴുതിയതെന്നു അതില്‍ നിന്നു തന്നെ വ്യക്തമാകും. ജന്‍മാവകാശമായി ഏക്കര്‍ കണക്കിനു ഭൂമിയും വനവും സ്വന്തമായി കിട്ടാന്‍ ഭാഗ്യമുണ്ടായ ഒരു രാഷ്ട്രീയ നേതാവ്‌, വീണ്ടും തട്ടിപ്പും തിരിമറിയും നടത്തി സര്‍ക്കാറിനെ വഞ്ചിച്ച്‌ വനഭൂമിയില്‍നിന്നു മരം മുറിച്ച്‌ വിറ്റു കാശാക്കാന്‍ കൂട്ടു നില്‍ക്കുക, എന്നിട്ട്‌ അത്‌ ആളുകളില്‍ നിന്നു മറച്ചുപിടിക്കാന്‍ രാഷ്ട്രീയസ്വാധീനവും പത്രവും ദുര്‍വ്വിനിയോഗം ചെയ്യുക. സത്യം പുറത്ത്‌ വരാതിരിക്കാന്‍ പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക. എന്നിട്ടും പത്രസ്വാതന്ത്യ്രത്തിണ്റ്റേയും വനസംരക്ഷണത്തിണ്റ്റേയും വക്താവായി നടിക്കുക. ഏതാനും ഏക്കര്‍ വനഭൂമി അനധികൃതമായി കൈക്കലാക്കാനുള്ള ശ്രമത്തില്‍ ഒരു ചെറുകിട ഉദ്യോഗസ്ഥന്‍ രണ്ട്‌ വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെടുന്ന രാജ്യത്ത്‌ താങ്കളെപ്പോലുള്ള കുറ്റവാളികളെ തുറന്നു കാണിക്കുകയും ശിക്ഷിക്കുകയും ചെയ്യേണ്ടത്‌ നീതി മാത്രമാണ്‌രാഷ്ട്രീയ കക്ഷികളും എംഎല്‍എമാരും പ്രകൃതിസ്നേഹികളും മറ്റും, മലന്തോട്ട എസ്റ്റേറ്റില്‍ വീരേന്ദ്രകുമാര്‍ നടത്തിയ കൃത്രിമങ്ങളും തിരിമറികളും അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത തില്‍ അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ്‌ ഞാന്‍ ഈ തുറന്ന കത്ത്‌ പ്രസിദ്ധീകരിച്ചത്‌. സൈലണ്റ്റ്‌വാലി പദ്ധതിയെ എതിര്‍ത്തതിണ്റ്റെ പേരില്‍ അന്നത്തെ മാതൃഭൂമി വാരികയുടെ പത്രാധിപര്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കെതിരെ കുറ്റാരോപണം നടത്തിയ ആളാണ്‌ എം പി വീരേന്ദ്രകുമാര്‍ എന്ന്‌ എനിക്കറിയാമായിരുന്നു. സര്‍ക്കാരില്‍ നിക്ഷിപ്തമായ വനഭൂമിയിലെ കുറച്ച്‌ സ്ഥലം വ്യാജ രേഖയുണ്ടാക്കി കൈമാറാന്‍ ശ്രമിച്ച റവന്യൂ ഇന്‍സ്പെക്ടറെ രണ്ട്‌ വര്‍ഷത്തെ കഠിന തടവിനു വിജിലന്‍സ്‌ കോടതി ശിക്ഷിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അത്‌ അനുസ്മരിപ്പിച്ചു കൊണ്ടുള്ള നോട്ടീസില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. വനം കൊള്ളക്കാരനെ പിടിക്കാന്‍ തീവ്രയജ്ഞം നടക്കുന്ന വാര്‍ത്തയും വായിച്ചിരിക്കാം. റവന്യൂ ഇന്‍സ്പെക്ടറും വീരപ്പനും നിയമസഭാംഗങ്ങള്‍ ആയിട്ടില്ല. അവര്‍ക്കു പത്രമില്ല. നിയമസഭാംഗങ്ങളുടെ പത്രാസുമില്ല. നിയമസഭാംഗങ്ങള്‍ക്കെല്ലാം, വീരേന്ദ്രകുമാറിനുള്ള തുറന്ന കത്തും ഒപ്പം വീരപ്പനെ വിടരുത്‌ , വീരേന്ദ്രനേയോ? എന്ന നോട്ടീസും അയച്ചു കൊടുത്തതിനു കാരണമുണ്ട്‌. ൧൯൮൭ ജൂലൈ ൨൯ന്‌ സംസ്ഥാന നിയമസഭയില്‍ വീരേന്ദ്രകുമാര്‍ നടത്തിയ പ്രകൃതിസംരക്ഷണ പ്രഭാഷണം അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌:- ഈ രാജ്യത്തെ വനം സംരക്ഷിക്കണമെന്നുള്ളത്‌ പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ, ഇത്‌ ബഹുജനങ്ങളുടെ ഒരു പോരാട്ടമാക്കി മാറ്റി, ഈ വനം എണ്റ്റെ തലപോലെ കഷണ്ടിയാക്കാതെ ബാക്കിയുള്ളതെങ്കിലും സംരക്ഷിക്കാന്‍ പരിശ്രമിക്കണംകഴിഞ്ഞ ഗവണ്‍മെണ്റ്റ്‌ നടത്തിയ ഭീകര പ്രവര്‍ത്തനം തടയാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു വീരേന്ദ്രകുമാര്‍ നിയമസഭയെ അറിയിച്ചു. അന്ന്‌ അദ്ദേഹം ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കാരനായിരുന്നു. പക്ഷെ, പഴയ ഭീകരാന്തരീക്ഷ ത്തിലെ നായകന്‍ കെ. കരുണാകരനെ, അദ്ദേഹത്തിണ്റ്റെ സപ്തതിയാഘോഷങ്ങളില്‍, ജില്ലതോറും വീരേന്ദ്രകുമാര്‍ പുകഴ്ത്തിപ്പാടി. പ്രകൃതി സംരക്ഷണപ്രസംഗത്തിണ്റ്റെ പുകമറ സൃഷ്ടിച്ച്‌ സര്‍ക്കാര്‍ഭൂമിയില്‍ നിന്നു മരക്കച്ചടവടക്കാരുമായിച്ചേര്‍ന്ന്‌ നടത്തുന്ന മരംകൊള്ളയെപ്പറ്റി പ്രതിപക്ഷം മിണ്ടാതിരിക്കാന്‍ നടത്തിയ തന്ത്രമായിരുന്നു ഇത്‌. മാധ്യമങ്ങളുടെ മൌനാനുഗ്രഹത്തോടെ നടക്കുന്ന കപടനാടകത്തില്‍ പുതിയ രംഗങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം. അഞ്ചു വര്‍ഷം മുമ്പ്‌ നടന്ന സംഭവമായതിനാല്‍ തങ്ങള്‍ക്ക്‌ വിശദമായ അന്വേഷണം നടത്താനാവില്ലെന്ന്‌ പറഞ്ഞ്‌ ജസ്റ്റിസ്‌ കെ.എ. നായര്‍ അദ്ധ്യക്ഷനായ അഴിമതി നിരോധനക്കമ്മീഷന്‍ ഒഴിഞ്ഞു മാറിയതോടെ കപടനാടകത്തെ ഒരു റിയാലിറ്റിഷോ ആക്കി മാറ്റാന്‍ വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങി. മാധ്യമങ്ങളെവരുതിയിലാക്കുന്നതില്‍ വീരേന്ദ്രകുമാര്‍ വിജയിച്ചു. ഇത്‌ ഞാനും പത്രമുടമസ്ഥനായ വീരേന്ദ്രകുമാറും തമ്മിലുള്ള പ്രശ്നമാണെന്നു സ്വയം വിശ്വസിപ്പിച്ച്‌ പത്രപ്രവര്‍ത്തകയൂണിയന്‍ തങ്ങളുടെ ദൌര്‍ബ്ബല്യത്തിനു മറയിട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിനു വേണ്ടി സന്നദ്ധസംഘടനകള്‍ ഒന്നൊന്നായി അവതരിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്‌. പൊതുപ്രവര്‍ത്തകനായ വീരേന്ദ്രകുമാര്‍ നടത്തിയ അഴിമതികളുടെ രേഖാമൂലമായ തെളിവുകള്‍ നല്‍കിക്കൊണ്ടും സര്‍ക്കാറിനെക്കൊണ്ട്‌ അന്വേഷിപ്പിക്കാനായി, ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ബോധിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു കൊണ്ടും ഞാന്‍ അഴിമതി വിരുദ്ധ സംഘടനകള്‍ക്കൊക്കെ എഴുതി. സ്വയം ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്തുണ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മറുപടി അയക്കാന്‍ എണ്റ്റെ മേല്‍വിലാസം എഴുതിയ ഇന്‍ലണ്ടുകള്‍ ഉള്ളടക്കം ചെയ്തു കൊണ്ടാണ്‌ കത്തുകള്‍ അയച്ചത്‌. പക്ഷേ, ഈ സംഘടനകള്‍ ഒന്നുംതന്നെ ഒരു മറുപടി പോലും അയക്കാന്‍ തയ്യാറായില്ല. പീപ്പിള്‍സ്‌ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌, വോട്ടേഴ്സ്‌ യൂണിയന്‍, പീപ്പിള്‍സ്‌ യൂണിയന്‍ ഫോര്‍ സിവില്‍ ലീബര്‍ട്ടസ്‌, നിയമവേദി, ജനശക്തി, അഴിമതി വിരുദ്ധപ്രസ്ഥാനം എന്നീ സംഘടനകളൊക്കെ ഇക്കൂട്ടത്തില്‍പ്പെടും. തിരുവനന്തപുരം ആസ്ഥാനമാക്കി ഡോക്ടര്‍ മുരളീധരന്‍, വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഴിമതിവിരുദ്ധ സമിതി മാത്രമാണ്‌ മുമ്പ്‌ ഇത്‌ പോലുള്ള സന്ദര്‍ഭത്തില്‍ പ്രതികരിച്ചിട്ടുള്ളത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്‌ അവര്‍ സ്വയം പോലീസില്‍ പരാതി ബോധിപ്പിക്കാന്‍ തയ്യാറായി. തൃശ്ശൂരില്‍ നൂറിലേറെ സാംസ്ക്കാരിക വ്യക്തിത്വങ്ങള്‍ യോഗം ചേര്‍ന്നു അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനു രൂപം നല്‍കി. അഴിമതി തടയാനായി കല്‍പനകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു, പ്രസ്ഥാനത്തിണ്റ്റെ ഭാഗമാക്കാന്‍ എം പി വീരേന്ദ്രകുമാറിനെക്കൂടി ക്ഷണിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. എങ്കിലും കല്‍പനകള്‍ പ്രസിദ്ധീകരിച്ചതല്ലാതെ പ്രസ്ഥാനം കൊണ്ട്‌ ആര്‍ക്കും ദ്രോഹമൊന്നുമുണ്ടായില്ല. അവര്‍ക്ക്‌ ഞാന്‍ അയച്ചു കൊടുത്ത രേഖകള്‍ക്ക്‌ എന്തു പറ്റിയെന്ന്‌ അറിയില്ല. നൂറു രൂപയുടെ ചെക്ക്‌ അവര്‍ ഏതായാലും മാറിയെടുത്തില്ല. ക്രൈസ്തവമെത്രാന്‍മാരും അക്കാലത്ത്‌ അഴിമതി വിരുദ്ധ കല്‍പനകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എണ്റ്റെ നീതിപരീക്ഷണത്തിനു സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ അഭിവന്ദ്യ ആണ്റ്റണി കര്‍ദ്ദിനാള്‍ പടിയറക്കും ഞാന്‍ എഴുതി. അരമരനയില്‍ നിന്നു മാത്രം മറുപടി കിട്ടി. അഴിമതി രഹിതസമൂഹം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ആദരണീയമായ പരിശ്രമങ്ങള്‍ക്ക്‌ കര്‍ദ്ദിനാളിണ്റ്റെ ഹൃദയപൂര്‍വ്വമായ പിന്തുണ അറിയിച്ചു കൊണ്ടുള്ളതായിരുന്നു ഈ മറുപടി. ഇതിനിടയില്‍ മുഖ്യമന്ത്രിയായ കെ കരുണാകരനും, എ കെ ആന്‍ണിക്കും അധികാരത്തില്‍വന്നവരും വരാത്തവരുമായ മുന്നണി നേതാക്കള്‍ക്കും ചീഫ്‌ സെക്രട്ടറിക്കും പോലീസ്മേധാവികള്‍ക്കുമൊക്കെ ഞാന്‍ കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. അറിഞ്ഞില്ലെന്ന്‌ പറഞ്ഞ്‌ കര്‍ത്തവ്യത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ആര്‍ക്കും സാധിക്കില്ല. മുഖ്യമന്ത്രി എ കെ ആണ്റ്റണി മാത്രമാണ്‌ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ മറുപടി അയച്ചത്‌. ചീഫ്സെക്രട്ടറിയെക്കൊണ്ട്‌ അന്വേഷണം നടത്തിക്കണമെന്നും കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമായി ആവശ്യപ്പെട്ടാണ്‌ ൧൯൯൬നു മുമ്പ്‌ ഞാന്‍ എ കെ ആണ്റ്റണിക്ക്‌ കത്തുകള്‍ അയച്ചത്‌. കത്ത്‌ കിട്ടി, വായിച്ചു എന്നു മാത്രമേ അദ്ദേഹം മറുപടി നല്‍കിയുള്ളൂ. ആണ്റ്റണിക്കു വായിക്കാനറിയില്ലെന്ന്‌ എനിക്ക്‌ പരാതിയില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌ ആണ്റ്റണിയുടെ ചെവിയില്‍ എത്തിയതു കൊണ്ടോ എന്തോ, പിന്നീട്‌ അദ്ദേഹം മറുപടിയില്‍ മാറ്റം വരുത്തി. കത്ത്‌ കിട്ടിയെന്നു മാത്രമേ പിന്നീട്‌ മറുപടിയുണ്ടായുള്ളൂ. തിരഞ്ഞെടുപ്പ്‌ അടുത്തു വരികയായിരുന്നു. പരാതികളില്‍ അന്വേഷണം നടത്താമെന്നു ൧൯൯൪ സെപ്റ്റംബര്‍ ൧൯നു വയനാട്‌ ജില്ലാ കലക്ടറില്‍ നിന്നും എനിക്കൊരു കത്ത്‌ ലഭിച്ചിരുന്നു. അതിണ്റ്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിക്കാനായി ഹൈക്കോടതിയില്‍ ഞാന്‍ തന്നെ റിട്ഠര്‍ജി ബോധിപ്പിച്ചു. സിംഗിള്‍ ബെഞ്ചില്‍ ജസ്റ്റിസ്‌ ബി എം ഗഫൂറിണ്റ്റെ വിചിത്രമായ വിധിയുണ്ടായി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പരാതിക്കാരനു അന്വേഷണം വേണ്ടെന്നു വെച്ച സര്‍ക്കാറിനു എതിരായി കേസ്‌ കൊടുക്കാന്‍ അവകാശമില്ലെന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ഈ വിധിക്കെതിരായി ഡിവിഷന്‍ ബെഞ്ചില്‍ ഞാന്‍ അപ്പീല്‍ ബോധിപ്പിച്ചു. അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ യു പി സിങ്ങും, എസ്സ്‌ ശങ്കര സുബ്ബനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ എണ്റ്റെ കേസ്‌ തള്ളുക മാത്രമല്ല ചെയ്തത്‌. എന്നെ പിരിച്ചു വിട്ടതിണ്റ്റെ പക കൊണ്ടാണ്‌ ഞാന്‍ അഴിമതിയാരോപണം തുടരുന്നതെന്നു കുറ്റപ്പെടുത്താനും തയ്യാറായി. ൧൯൯൭ ഡിസംബര്‍ ൧൬നു വിധി പറഞ്ഞ്‌ ഒരാഴ്ചക്കുള്ളില്‍ ചീഫ്‌ ജസ്റ്റിസ്‌ യു പി സിങ്ങ്‌ ബീഹാറില്‍ നിന്ന്‌ പാര്‍ലമെണ്റ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി, ലാലുപ്രസാദിണ്റ്റെ പാര്‍ട്ടിയില്‍ ചേര്‍ന്നാണ്‌ മത്സരിച്ചത്‌. ഈ ന്യായാധിപന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ എന്നോട്‌ ഔദാര്യം കാണിക്കാതിരുന്നില്ല. ഇനിയും ഹര്‍ജിയിലെ ആരോപണങ്ങളുമായി വരില്ലെന്ന പ്രതീക്ഷയിലാണ്‌ കനത്തയളവില്‍ എതിര്‍കക്ഷിക്ക്‌ ചെലവും കൊടുക്കണമെന്ന്‌ വിധിക്കാത്തതെന്നായിരുന്നു ബഹുമാനപ്പെട്ട ന്യായാധിപന്‍മാരുടെ ആശ്വാസ വാക്കുകള്‍ ഈ വിധിക്കു വമ്പിച്ച പ്രചാരണമാണ്‌ മാതൃഭൂമി നല്‍കിയത്‌. പക്ഷെ, ആരോപണങ്ങളെല്ലാം സത്യമായതുകൊണ്ട്‌ ഞാന്‍ തന്നെ കല്‍പറ്റയിലേയും മീനങ്ങാടിയിലേയും പോലീസ്‌ സ്റ്റേഷനുകളില്‍ തെളിവു സഹിതം പരാതി ബോധിപ്പിച്ചു. ൧൯൯൮ ജനുവരി ൨൩-നു ഞാന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തതേയില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ചീഫ്സെക്രട്ടറിക്കും, ഡി. ജി. പി. ക്കും ഡി. എസ്സ്‌. പി.ക്കുമെല്ലാം പരാതിയുടെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തു. കേസ്‌ റജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു കൊണ്ട്‌ കത്തുകള്‍ എഴുതി. പരാതിയില്ലാതെ തന്നെ സ്വമേധയാ പോലീസിനു കേസെടുക്കാവുന്നതാണ്‌. കുറ്റാരോപണങ്ങള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പോലീസിനു അധികാരമില്ലെന്ന്‌ സുപ്രീം കോടതി വിധികള്‍ ഉണ്ടായി. എന്നിട്ടും വീരേന്ദ്രകുമാറിനെ സംരക്ഷിക്കാനായി ഭരണകക്ഷി-പ്രതിപക്ഷഭേദമന്യേ കോട്ടകെട്ടുകയാണ്‌ ചെയ്തത്‌. ഒറ്റ മരം പോലും മുറിയ്ക്കരുതെന്ന്‌ ഉത്തരവിട്ട മന്ത്രിയായതിനാല്‍ മരംക്കൊള്ളക്കേസിലെ പ്രതിയാണെന്ന്‌ ആളുകള്‍ അറിയുന്നത്‌ തടയാന്‍ വീരേന്ദ്രകുമാര്‍ സകല അടവുകളും പയറ്റി. പത്രമുടമസ്ഥ സംഘം ഒന്നാകെത്തന്നെ ലജ്ജാകരമായ തമസ്ക്കരണത്തിനു കൂട്ടു നിന്നു. ആദ്യം മന്‍മോഹന്‍സിങ്ങ്‌ പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രി സഭയില്‍ കടന്നു കൂടാന്‍ ശ്രമം നടത്തിയിരുന്നു. കര്‍ണ്ണാടകത്തില്‍ ജനതാദളുമായി കോണ്‍ഗ്രസ്സിനുള്ള കൂട്ടുകെട്ട്‌ കേന്ദ്രത്തിലേക്കും വ്യാപിക്കാനായിരുന്നു പദ്ധതി. വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ പോലീസ്സ്റ്റേഷനുകളില്‍ നിലവിലുള്ള പരാതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നില്ല. ആദ്യമായി ൨൦൦൫ മേയില്‍ മീനങ്ങാടി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു വേണ്ടി എണ്റ്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഏറ്റവും ഒടുവില്‍ മലന്തോട്ടത്തിലെ സര്‍ക്കാര്‍ഭൂമിയിലെ തിരിമറിയും മുറിച്ചു വില്‍ക്കലും സംബന്ധിച്ച്‌ ക്രിമിനല്‍ കേസെടുത്ത്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. നിയമസഭയില്‍ ഇത്‌ സംബന്ധിച്ച്‌ വന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തെ തുടര്‍ന്ന്‌ അന്വേഷണം നടത്താമെന്നു റവന്യൂ മന്ത്രി രാജേന്ദ്രന്‍ ഉറപ്പ്‌ നല്‍കുകയാണ്‌ ചെയ്തത്‌. പിന്നീട്‌ റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍ നടത്തിയ പ്രാഥമികമായ അന്വേഷണത്തില്‍ കേസെടുക്കാന്‍ തക്ക സാഹചര്യമുണ്ടെന്ന്‌ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌. അന്വേഷണത്തിനു തന്നെ ഇടയാക്കിയത്‌ നിയമസഭയില്‍ ചര്‍ച്ചയ്ക്ക്‌ വന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയവും അതിനു റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ നല്‍കിയ മറുപടിയും ആണ്‌. നമ്മുടെ മുഖ്യാധാര മാധ്യമങ്ങള്‍ ഈ പ്രമേയ ചര്‍ച്ച പൊതുജനങ്ങളില്‍ നിന്ന്‌ മറച്ചു വെച്ചു. മാധ്യമധര്‍മ്മത്തെക്കുറിച്ചുള്ള അംഗീകൃത തത്വങ്ങള്‍ ഈ തമസ്ക്കരണത്തിനു നീതീകരണം നല്‍കുന്നില്ല. ജനാധിപത്യ രാജ്യങ്ങളില്‍ വോട്ടര്‍മാര്‍ക്ക്‌ ആനുകാലികപ്രശ്നങ്ങളില്‍ ഉത്തരവാദിത്വത്തോടെ പൊതു താല്‍പര്യത്തിനു അനുഗുണമായ തീരുമാനമെടുക്കാന്‍ സഹായകമായ വാര്‍ത്തയും വ്യാഖ്യാനവും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്യ്രത്തിണ്റ്റെ വ്യാപ്തിയെ ആണ്‌ പത്രസ്വാതന്ത്യ്രം എന്നു പറയുന്നത്‌. ബ്രിട്ടീഷ്‌ ഐക്യനാടുകളില്‍ പ്രൊഫ. മക്‌ ഗ്രിഗോര്‍ അദ്ധ്യക്ഷനായ രണ്ടാം റോയല്‍ കമ്മീഷന്‍ നല്‍കുന്നതാണ്‌ ഈ നിര്‍വ്വചനം. ഇന്ത്യയിലാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സ്വത്ത്‌ വിവരത്തോടൊപ്പം തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലവും നാമനിര്‍ദേശ പത്രികയുടെ കൂടെ സമര്‍പ്പിക്കണമെന്ന്‌ നിയമവ്യവസ്ഥയുണ്ട്‌. അപ്പോഴാണ്‌ നമ്മുടെ മാധ്യമങ്ങള്‍ ഒരു രാഷ്ട്രീയ നേതാവിനെ നിയമത്തിണ്റ്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ സംഘടിതശ്രമം നടത്തുന്നത്‌. പൊതുജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച കര്‍ത്തവ്യമായി വേണം പത്രപ്രവര്‍ത്തനത്തെ കരുതാന്‍. പത്രപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ജാഗരൂകരായിരിക്കണം എന്നുകൂടി പറഞ്ഞു കൊണ്ടാണ്‌ പത്രമുടമസ്ഥ സംഘത്തിണ്റ്റെ ധര്‍മ്മസംഹിത ആരംഭിക്കുന്നത്‌. രാഷ്ട്രീയകക്ഷികളുടെ പത്രങ്ങളെപ്പോലെ പക്ഷം പിടിച്ചു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നില്ലെന്നാണ്‌ സ്വതന്ത്ര പത്രങ്ങള്‍ സ്വയം അവകാശപ്പെടുന്നത്‌. വാര്‍ത്ത തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും തൊഴില്‍ധര്‍മ്മങ്ങളുടെ മാനദണ്ഡമാണ്‌ അവലംബിക്കുന്നതെന്നു അവ പ്രഖ്യാപിക്കുന്നു. മാധ്യമസ്വാതന്ത്യ്രം തന്നെ ജനാധിപത്യത്തിണ്റ്റെ അവിഭാജ്യ സ്വഭാവമാകുന്നത്‌ ഇക്കാരണങ്ങളാല്‍ ആണ്‌. മാധ്യമ രാഷ്ട്രീയത്തെപ്പറ്റി പഠനം നടത്തിയ ജോണ്‍ വെയ്ല്‍ എഴുതുന്നു നിലവിലുള്ള പത്രങ്ങളും മാധ്യമ പരിപാടികളും പുതിയതും ചിലപ്പോള്‍ അനുഭാവമില്ലാത്തതുമായ ശബ്ദം കേള്‍പ്പിക്കുന്നതിനു സമയവും ഇടവും കൊടുക്കേണ്ടതാണ്‌. പുറമെ നിന്നു വരുന്ന സ്വരചേര്‍ച്ചയില്ലാത്ത സംഗതികളോട്‌ സഹിഷ്ണുത വളര്‍ത്താന്‍ പത്രാധിപന്‍മാര്‍ ശ്രദ്ധിക്കേണ്ടത്‌ ആവശ്യമാണ്‌. പത്രങ്ങള്‍ തന്നത്താനും തമ്മില്‍ തമ്മിലും വിലയിരുത്തിക്കൊണ്ട്‌ എഴുതിത്തുടങ്ങണം. ൧൯൭൭ ല്‍ ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലത്ത്‌ ആധുനിക ബ്രിട്ടണിലെ ധാര്‍മ്മിക പ്രശ്നങ്ങള്‍ എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ചതാണ്‌ ഈ പുസ്തകം. അല്ലെങ്കിലും പത്രം അച്ചടിക്കുന്നതോടൊപ്പം കള്ളനോട്ടും അച്ചടിച്ച്‌ സൂക്ഷിക്കാന്‍ പത്രമുടമസ്ഥര്‍ക്ക്‌ അവകാശമുണ്ടെന്നു ആരും പറയുകയില്ലല്ലോ? സ്വതന്ത്ര പത്രങ്ങളായാലും മാധ്യമങ്ങള്‍ ആയാലും തങ്ങളുടെ തൊഴില്‍പരമായ തീരുമാനങ്ങളില്‍ സുതാര്യതയുണ്ടാകേണ്ടതാണ്‌. പാര്‍ട്ടിപത്രങ്ങള്‍ അവയുടെ താല്‍പര്യങ്ങള്‍ മറച്ചുവെക്കുന്നില്ല. പൊതുജനങ്ങള്‍ അറിയുംവിധം പരസ്യമായി ഉണ്ടാകുന്നതാണെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ പൂര്‍ണ്ണമായി ശരിവെക്കാവുന്നതാണ്‌ എന്നാണ്‌ ആധുനിക മാധ്യമങ്ങളിലെ നയപ്രശ്നങ്ങളെപ്പറ്റി ആണ്റ്റണി സ്മിത്ത്‌ പറയുന്നത്‌.( ഠവല ുീഹശശേരെ ീള കിളീൃാമശ്ി). സത്യം അറിഞ്ഞിട്ടും ഒരു പൊതു പ്രവര്‍ത്തകണ്റ്റെ കുറ്റകൃത്യങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്തത്‌. ബുദ്ധിജീവികള്‍ അറിഞ്ഞു കൊണ്ട്‌ തന്നെ പാതകങ്ങള്‍ കണ്ടില്ലെന്ന്‌ നടിച്ചു. അറിഞ്ഞു കൊണ്ട്‌ മിണ്ടാത്തോന്‍ കാമ ക്രോധഭയാനുഗന്‍- ആയിരം തന്നെ വരുണ പാശം തന്‍മെയ്യിലാക്കീടും(മഹാഭാരതം-ദ്യൂതപര്‍വ്വം)-

കൊള്ളക്കാരുടെ കാവല്‍ നായ്ക്കള്‍

അന്ന്‌ രക്തസാക്ഷി ദിനമായിരു ന്നു. ജീവിതം സത്യാന്വേഷ ണമാക്കിയ മഹാത്മാവ്‌ വെടിയേറ്റു മരിച്ച്‌ ൪൧ വര്‍ഷം തികയുന്നു. രാജ്യത്തിണ്റ്റെ സ്വാതന്ത്യ്രത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരെ ഓര്‍ത്ത്‌ ഒരു നിമിഷത്തെ മൌനം. വര്‍ഷംതോറുമുള്ള ചടങ്ങിന്‌ ഇനിയും അരമണിക്കൂറ്‍ ബാക്കിയുണ്ട്‌. കൃത്യമായി പറഞ്ഞാല്‍ ൧൯൮൯ ജനുവരി ൩൦-ാം തീയതി രാവിലെ ൧൦.൩൦. അപ്പോള്‍ കല്‍പ്പറ്റയിലെ പൊലീസ്‌ സ്റ്റേഷനില്‍ വിജിലന്‍സ്‌ ഡി. വൈ. എസ്‌. പി. സണ്ണി എബ്രഹാം ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്തു. റവന്യു വകുപ്പിലെ മൂന്ന്‌ ചെറുകിട ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള അഴിമതിക്കേസായിരുന്നൂ അത്‌. പാവപ്പെട്ട ഏഴ്‌ തൊഴിലാളികള്‍ക്ക്‌ വയനാട്‌ മലന്തോട്ടത്തിലുള്ള സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ ആരോപണം. ഭൂമിയുടേയും അവിടെയുണ്ടായിരുന്ന മരങ്ങളുടെയും വില കുറച്ച്‌ കാണിച്ച്‌, സര്‍ക്കാരിന്‌ ൬൬,൦൦൦ രൂപയിലധികം നഷ്ടപ്പെടുത്തി എന്ന്‌ ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ കുറ്റം ചുമത്തി. സര്‍ക്കാരിന്‌ നഷ്ടം വരുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണ്‌?പട്ടയം കൊടുക്കുന്നതു സംബന്ധിച്ച ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥണ്റ്റെ അനുജണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലം കോഴയായി വാങ്ങി എന്നാണ്‌ വിജിലന്‍സ്‌ കുറ്റപ്പെടുത്തിയത്‌. കങ്ങഴ കുളങ്ങര വീട്ടില്‍ സയ്യ്ദ്‌ മുഹമ്മദ്‌ റാവുത്തറുടെ മകന്‍ കെ.പി.അബ്ദുള്‍ ജബ്ബാര്‍ തണ്റ്റെ സഹോദരന്‍ അബ്ദുള്‍ സത്താറിണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലം എഴുതി മേടിച്ചു എന്നാണ്‌ കേസിണ്റ്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്‌. മുമ്പ്‌ പുറക്കാടി വില്ലേജ്‌ ഓഫീസറായിരുന്ന അബ്ദുള്‍ ജബ്ബാറിനെ ഒന്നാം പ്രതി ആക്കിയും മുമ്പ്‌ പുല്‍പ്പള്ളി ഫര്‍ക്ക റവന്യൂ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ. കേശവനെ രണ്ടാം പ്രതിയാക്കിയും അമ്പലവയല്‍ കോളനി വല്‍ക്കരണപദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായിരുന്ന സ്റ്റാന്‍ലി സത്യനേശനെ മൂന്നാം പ്രതിയാക്കിയുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരായ ഇവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു കൊണ്ട്‌ സര്‍ക്കാര്‍ ഭൂമിയുടെയും അവിടെയുണ്ടായിരുന്ന മരങ്ങളുടെയും വില കുറച്ച്‌ കാണിച്ചും സര്‍ക്കാരിന്‌ നഷ്ടം വരുത്തിയുമാണ,്‌ ഏഴ്‌ പേര്‍ക്ക്‌ പട്ടയം കൊടുത്തത്‌ എന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ൧൯൮൨ മെയ്‌ മൂന്നാം തീയതിക്കും ൧൯൮൨ സെപ്റ്റംബര്‍ ൧൨-ാം തീയതിക്കും ഇടയിലാണ്‌ കുറ്റ കൃത്യം നടന്നത്‌. ൧൯൮൯ ജനുവരിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴേക്കും വിവാദപരമായ സര്‍ക്കാര്‍ ഭൂമിയിലെ വളരെയേറെ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയിരുന്നു. അതിനാല്‍ സര്‍ക്കാരിന്‌ കൃത്യമായി എത്ര നഷ്ടം വന്നിട്ടുണ്ടെന്ന്‌ കണക്കാക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അഴിമതി നിരോധന നിയമം അനുസരിച്ച്‌ കോഴ കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്‌. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും ഇത്‌ കുറ്റകൃത്യം ആണ്‌. കോഴയായി കൊടുത്തിട്ടുള്ളത്‌ ഭൂമിയാണ്‌. പണമോ മറ്റെന്തെങ്കിലും സാധനമോ അല്ല. ഭൂമിയാണെങ്കില്‍ രേഖാമൂലം മാത്രമേ കൈമാറ്റം ചെയ്യാനാവൂ. അതിനാല്‍ കോഴ കൊടുത്ത ആള്‍ ആരാണെന്ന്‌ വിജിലന്‍സിന്‌ നന്നായി അറിയാമായിരുന്നു. എന്നിട്ടും ആ പേര്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിന്ന്‌ വിജിലന്‍സ്‌ മറച്ചു വച്ചു. തങ്ങള്‍ക്ക്‌ പൈതൃകമായി കിട്ടിയതെന്ന്‌ അവകാശപ്പെടുന്ന അഞ്ച്‌ ഏക്കര്‍ സ്ഥലമാണ്‌ എം. പി.വീരേന്ദ്രകുമാറും സഹോദരനും കോഴയായി കൊടുത്തതെന്ന്‌ രേഖകളില്‍ പ്രകടമായിരുന്നു. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുമ്പോഴാണ്‌ വിജിലന്‍സ്‌ വകുപ്പ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌. ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാര്‍ അന്ന്‌ നിയമസഭാംഗമായിരുന്നു. രണ്ട്‌ ദിവസം മാത്രം വനം മന്ത്രിയായപ്പോള്‍ റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ ആജ്ഞാപിച്ചതിണ്റ്റെ പേരില്‍ പ്രകൃതി സംരക്ഷണത്തിണ്റ്റെ പ്രവാചകനും പ്രചാരകനുമായി സ്വയം അവരോധിച്ചുകൊണ്ട്‌ നടക്കുകയായിരുന്നു അപ്പോള്‍ അദ്ദേഹം. കഴിഞ്ഞ മൂന്ന്‌ ദശാബ്ദത്തിനിടയില്‍ മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ തത്വദീക്ഷയില്ലാത്ത സമീപനങ്ങളുടെ നീണ്ട കഥയില്‍ ഒരു അദ്ധ്യായംമാത്രമാണ്‌ ൧൯൮൯ലെ ഒന്നാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ്‌ കേസ്‌. ഈ കേസിണ്റ്റെ ചരിത്രവും ഇന്നേവരെ ഭരണാധികാരികള്‍ കൈക്കൊണ്ട നടപടികളും മുന്നണികളുടെയും കൂറു മാറുന്ന രാഷ്ട്രീയ കക്ഷികളുടെയും കാപട്യം വ്യക്തമാക്കും. ൧൯൮൩ നവംബര്‍ ൧൮-ാം തീയതി എ.എം മാത്യു എന്ന കര്‍ഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു റിട്ട്‌ ഹര്‍ജി(ഒ.പി. നമ്പര്‍ ൧൦൦൪൪/൮൩)യില്‍ ഉണ്ടായ വിധിയെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ കേസ്‌ ഉണ്ടായത്‌. കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പുകാരനായ കെ.എം മാത്യു ആണ്‌ റിട്ട്‌ ഹര്‍ജി ബോധിപ്പിച്ചത്‌. വയനാട്‌ ജില്ലയിലെ മലന്തോട്ടത്തില്‍ ഏഴ്‌ തൊഴിലാളികള്‍ക്കായി മൂന്ന്‌ മുതല്‍ അഞ്ച്‌ ഏക്കര്‍ വരെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്‌ റദ്ദാക്കണമെന്നായിരുന്നു റിട്ട്‌ ഹര്‍ജിയിലെ അപേക്ഷ. ഈ ഭൂമി പതിച്ചു കൊടുക്കുന്നതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രസ്തുത ഭൂമിയിലുള്ള വാന്‍ മരങ്ങള്‍ മുറിച്ചു വിറ്റു കാശാക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നും മാത്യു ആരോപിച്ചു. ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ എം പി ചന്ദ്രനാഥനില്‍ നിന്ന്‌, അവരവകാശപ്പെടുന്ന കൈവശാവകാശം, വിലയ്ക്കു വാങ്ങിച്ചവര്‍ക്കാണ്‌ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നത്‌. ജോസഫ്‌ ഗ്രൂപ്പിണ്റ്റെ വയനാട്‌ ജില്ലാ പ്രസിഡണ്റ്റ്‌ കെ എംദേവസ്യ ഇടനിലക്കാരനായി കൈക്കൂലി മേടിച്ച്‌ കൊണ്ട്‌ സര്‍ക്കാരിനെ സ്വാധീനിച്ച്‌ നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്ന്‌ പട്ടയം മേടിച്ചു കൊടുത്തുവെന്നാണ്‌ മാണി ഗ്രൂപ്പുകാരണ്റ്റെ പരാതി. ഹര്‍ജിയോടൊപ്പം, ദേവസ്യ എഴുതിയതായി പറയുന്ന ഒരു കത്തും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. നിങ്ങള്‍ യൂനിസ്‌ വശം കൊടുത്തയച്ച ൩൦,൦൦൦ രൂപ എനിക്കു കിട്ടി എന്ന്‌ പറഞ്ഞു തുടങ്ങുന്ന കത്ത്‌ എ എം സൂപ്പിഹാജിക്ക്‌ ൧൯൮൨ നവംബര്‍ ൧൯-നു അയച്ചതാണ്‌. അഴിമതി നിറഞ്ഞ ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരനാണെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ച എ പി സൂപ്പി ഹാജിക്കുള്ളതാണ്‌ ദേവസ്യയുടെ കത്ത്‌. സൂപ്പി ഹാജിയും ഹര്‍ജിയിലെ എതിര്‍കക്ഷിയായിരുന്നു. ഞാന്‍ മന്ത്രിയുമായി കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്‌. കാര്യങ്ങള്‍ വളരെ രഹസ്യമായിരിക്കണം. സ്ഥലം ശ്രീ വീരേന്ദ്രകുമാറിണ്റ്റെ കൈവശമായതിനാല്‍ ഭരണപക്ഷത്തുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരാകുമെന്ന്‌ പ്രത്യേകം കരുതണം എന്ന്്‌ സൂപ്പി ഹാജിക്ക്‌ ദേവസ്യ അയച്ച കത്തില്‍ പറയുന്നു. മാതൃഭൂമിയുടെ മനേജിങ്ങ്‌ ഡയറക്ടറായ വീരേന്ദ്രകുമാറിന്‌ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി സംഗതികള്‍ രഹസ്യമായി നടത്താന്‍ കഴിയുമെന്ന്‌ പില്‍ക്കാല സംഭവങ്ങള്‍ വ്യക്തമാക്കി. എനിക്ക്‌ ഉടനെ തന്നെ ഒരു ലക്ഷം രൂപ എത്തിച്ചു തരണമെന്നാണ്‌ ദേവസ്യ സൂ പ്പി ഹാജിയോട്‌ ആവശ്യപ്പെടുന്നത്‌. ഈ കത്ത്‌ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിക്കണമെന്ന്‌ അപേക്ഷിച്ച്‌ മറ്റൊരു അപേക്ഷയും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച്‌ ജസ്റ്റിസ്‌ ശിവരാമന്‍ നായര്‍ കത്ത്‌ ഭദ്രമായി സൂക്ഷിക്കാന്‍ ഉത്തരവിട്ടു. പിന്നീട്‌ ൧൯൮൪ ല്‍ റിട്ട്‌ ഹര്‍ജി ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണ മേനോന്‍ മുമ്പാകെ വാദത്തിന്‌ വന്ന അവസരത്തില്‍ ഈ കത്തൊന്നും പരാമര്‍ശ വിഷയമായില്ല. ഏഴു പേര്‍ക്കും പട്ടയം കൊടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ ശരി പകര്‍പ്പുകള്‍ തെളിവ്‌ രേഖകളായി എ എം മാത്യു ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. സര്‍ക്കാരിനു വേണ്ടി റ വന്യു വകുപ്പിലെ അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി കെ. രാമമൂര്‍ത്തിയാണ്‌൧൯൮൪ മാര്‍ച്ച്‌ ൭-ാം തീയതി എതിര്‍ സത്യവാങ്ങ്‌ മൂലം ബോധിപ്പിച്ചത്‌. അഡീഷണല്‍ അഡ്വക്കറ്റ്‌. ജനറല്‍ ടി സി എന്‍ മേനോന്‍ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. സംഗതികളെല്ലാം നടപടി ക്രമം അനുസരിച്ചാണ്‌ നടന്നിട്ടുള്ളതെന്ന്‌ അഡീഷണല്‍ അഡ്വക്കറ്റ്‌. ജനറല്‍ ബോധിപ്പിച്ചത്‌ അംഗീകരിച്ചു കൊണ്ടാണ്‌. ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണമേനോന്‍ ൧൯൮൩ ലെ ൧൦൦൪൪ ആയുള്ള റിട്ട്‌ ഹര്‍ജിയില്‍ ഉത്തരവിട്ടത്‌. കേരള കോണ്‍ഗ്രസിണ്റ്റെ മാണി ഗ്രൂപ്പുകാരനായ ഹര്‍ജിക്കാരന്‍, ജോസ ഫ്‌ ഗ്രൂപ്പുകാരനായ ദേവസ്യയ്ക്കെതിരെ യാണ്‌ കൈക്കൂലി ആരോപണം നടത്തിയത്‌. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക്‌, ഹായ്‌ ക്കോടതിയെ വേദിയാക്കാന്‍ ഉദ്ദേശിക്കു ന്നില്ല എന്ന പരാമര്‍ശത്തോടെ (ജസ്റ്റിസ്‌.കെ.പി.രാധാകൃഷണ മേനോന്‍) കേസ്‌ അവസാനിപ്പിച്ചു. എന്നാല്‍ മനസ്സാക്ഷിക്കുത്ത്‌ കാരണം ആയിരിക്കണം ജസ്റ്റിസ്‌ കെ പി രാധാകൃഷ്ണ മേനോന്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. തക്കതായ നിയമോപദേശം ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ മാത്യുവിന്‌ യുക്തമായ മറ്റ്‌ വേദികളില്‍ പരാതി ബോധിപ്പാക്കാവുന്നതാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ൧൯൮൪ ഒക്ടോബര്‍ ൨൫-ാംതീയതിയാണ്‌ റിട്ട്‌ ഹര്‍ജി തള്ളിക്കൊണ്ട്‌ ഹൈക്കോടതി ഉത്തരവുണ്ടായത്‌. അതിന്‌ ശേഷമാണ്‌ എ എം മാത്യു വിജിലന്‍സിന്‌ പരാതി കൊടുക്കുന്നത്‌. ആദ്യം രേഖകള്‍ പരിശോധിക്കാനായി ൮൪ ലെ ൨൧൫൯൪-ാം നമ്പര്‍ ഉത്തരവ്‌ പ്രകാരം വിജിലന്‍സ്‌ ആസ്ഥാനത്ത്‌ നിന്ന്‌ നിര്‍ദ്ദേശമുണ്ടായി. പിന്നീട്‌ ൧൯൮൫ല്‍ ബി-൧൧ -൧൫൪൨൨ നമ്പറായി വിശദമായ അന്വേഷണം നടത്താനും വിജിലന്‍സ്‌ ആസ്ഥാനത്ത്‌ നിന്നും ഉത്തരവിട്ടു. ഹൈക്കോടതി മുന്‍പാകെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ്‌ മൂലവും അതോടൊപ്പമുളള രേഖകളും വമ്പിച്ച ഒരു ഗൂഢാലോചനയുടെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്‌. പൊതുമുതല്‍ കൊള്ള ചെയ്യുന്നതിന്‌ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്‍മാരും വ്യാപാരികളും ചേര്‍ന്ന്‌ നടത്തിയ ഈ ഗൂഢാലോചനയില്‍ ഇടത്‌ ജനാധിപത്യ മുന്നണിയെന്നോ ഐക്യ ജനാധിപത്യ മുന്നണിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ൧൯൮൨ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ഇതേ പോലെ നാലു പേര്‍ക്ക്‌ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തിട്ടുണ്ടെന്ന്‌ അഡീഷണല്‍ അഡ്വ: ജനറല്‍ ടി സി എന്‍ മേനോന്‍ ബോധിപ്പിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണ കാലത്തും അദ്ദേഹം തന്നെയാണ്‌ ആ സ്ഥാനത്ത്‌ തുടര്‍ന്നത്‌. സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു കൊണ്ടുള്ള ഉത്തരവുകള്‍ സ്വയം അഴിമതിക്കഥകള്‍ വിളിച്ചു പറയും. പട്ടയം കിട്ടിയ ഏഴു പേരില്‍ ആര്‍ക്കും തന്നെ പ്രതി വര്‍ഷം (മാസത്തിലല്ല) ൨൫൦൦ രൂപയിലധികം വരുമാനം ഇല്ലെന്നാണ്‌ സര്‍ക്കാര്‍ ബോധിപ്പിച്ചത്‌. അവരിലൊരാള്‍ക്ക്‌ ൫൬ സെണ്റ്റ്‌ സ്ഥലവും മറ്റൊരാള്‍ക്ക്‌ ൧൦ സെണ്റ്റ്‌ സ്ഥലവുമല്ലാതെ വേറെ സ്ഥലം ഇല്ലെന്നും എല്ലാം ചട്ടമനുസരിച്ചാണ്‌ നട ന്നിട്ടുള്ളതെന്നു സര്‍ക്കാര്‍ തീര്‍ത്തു പറഞ്ഞു. കൊടുത്തു കഴിഞ്ഞ പട്ടയങ്ങ എല്‍ റദ്ദാക്കണമെന്നും, ഉടനെ തന്നെ ഇതേ പോലെ മറ്റുള്ളവര്‍ക്ക്‌ പട്ടയം കൊടുക്കാ ന്‍ നടത്തുന്ന നീക്കം തടയണമെന്നും ഹര്‍ജിക്കാരന്‍ അപേക്ഷിച്ചിരുന്നു. പട്ട യം കിട്ടിയവര്‍ക്കു വേണ്ടി യു എം യൂന സ്‌ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂല ത്തില്‍, പട്ടയം കിട്ടിയവരാരും വീരേന്ദ്ര കുമാറില്‍ നിന്ന്‌ ഒരു സ്ഥലത്തിണ്റ്റെയും കൈവശാവകാശം വാങ്ങിച്ചിട്ടില്ലെന്നാ ണ്‌ പറഞ്ഞത്‌. ഹൈക്കോടതിയില്‍ നിന്ന്‌ എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ അത്‌ വീരേന്ദ്രകുമാറിനെ ബാധിക്കരുതെന്ന ഗൂഢഉദ്ദേശം എതിര്‍സത്യവാങ്ങ്‌ മൂലത്തില്‍ നിന്ന്‌ മനസ്സിലാക്കാം. ആദ്യമൊക്കെ തണ്റ്റെ അനുജന്‍ ചന്ദ്രനാഥ്‌ ആണ,്‌ സര്‍ക്കാര്‍ ഭൂമിയില്‍ പൈതൃകമായി കിട്ടിയ കൈവശാവകാശം വിറ്റതെന്ന്‌ വരുത്താനായിരുന്നു വീരേന്ദ്രകുമാറിണ്റ്റെയും വ്യഗ്രത. സത്യത്തില്‍ നിയമവിരുദ്ധമായ ഈ ഇടപാടുകളില്‍ വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥന്‍ നടത്തിയ കച്ചവടം ഒരു പരീക്ഷണം മാത്രമായിരുന്നു. അത്‌ വിജയിച്ചാല്‍ ചേട്ടനും അനുജനും കൂടി നടത്തിയ കച്ചവടം ഉറപ്പിക്കാമെന്നായിരുന്നു, മരക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി തയ്യാറാക്കിയ പദ്ധതി. സര്‍ക്കാര്‍ ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ്‌ മൂലത്തില്‍ സൂത്രത്തില്‍ ഒരു പ്രസ്താവന നടത്തിയത്‌ ശ്രദ്ധിക്കേണ്ടതാണ്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കിട്ടുന്നതിന്‌ വേറെയും പതിമൂന്ന്‌ അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്ന്‌ ഇതില്‍ പറയുന്നു. ഈ സ്ഥലം എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരന്‍ ചന്ദ്രനാഥിണ്റ്റെയും കൂട്ടായ കൈവശത്തിലുള്ളതാണ്‌. അത്‌ പതിച്ചു കിട്ടാനായി പതിമൂന്ന്പേര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ൧൯൮൨ സെപ്റ്റംബര്‍ ൨൩-ാം തീയതി വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി പുറക്കാടി വില്ലേജ്‌ ഓ ഫീസര്‍ക്ക്‌ അയച്ചിട്ടുണ്ടെന്നാണ്‌ സര്‍ ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്‌. ഈ അപേക്ഷകള്‍ക്ക്‌ പിന്നീട്‌ എന്തു സംഭവിച്ചു എന്ന്‌ അറിവില്ല. പക്ഷേ അനുജന്‍ ഒറ്റയ്ക്ക്‌ വില്‍പന നടത്തിയ സ്ഥലം പതിച്ചു കൊടുത്തതിനെതിരെ ഉണ്ടായ റിട്ട്‌ ഹര്‍ജി തള്ളിയപ്പോള്‍ വീരേന്ദ്രകുമാറിണ്റ്റെ ദുഷ്ടലാക്ക്‌ വീണ്ടും പുറത്തു വന്നു. കേസിണ്റ്റെ വിധിയെക്കുറിച്ച്‌ മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്‌ പതിമൂന്ന്‌ അപേക്ഷകളിലുംകൂ ടി പട്ടയങ്ങള്‍ കൊടുക്കുന്നതിന്‌ ഹായ്‌ ക്കോടതിയുടെ അനുമതി ഉണ്ടെന്ന മട്ടിലാണ്‌. ഈ കേസിലെ രേഖകള്‍ വിജിലന്‍സ്‌ അധികാരികള്‍ സത്യസന്ധമായി പരിശോധിച്ചിരുന്നുവെങ്കില്‍ ഇതിനകംതന്നെ എം പി വീരേന്ദ്രകുമാറും അദ്ദേഹത്തിണ്റ്റെ അനുജന്‍ ചന്ദ്രനാഥും തടവില്‍ കിടക്കേണ്ടിവരുമായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ കൈവശാവകാശം ആര്‍ക്കെങ്കിലും വില്‍ക്കുന്നതിന്‌ നിയമപ്രകാരം വീരേന്ദ്രകുമാറിനോ ചന്ദ്രനാഥിനോ അവകാശം ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്ക്‌ പൈതൃകമായി കിട്ടിയതാണെന്നായിരുന്നു ഇരുവരുടെയും അവകാശവാദം രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ കൂടുതല്‍ ഭക്ഷ്യവിള ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി അനുസരിച്ചാണ്‌, സര്‍ക്കാര്‍ ഭൂമി തങ്ങളുടെ അച്ഛന്‍ പത്മപ്രഭ ഗൌഡര്‍ക്ക്‌ നല്‍കിയതെന്നാണ്‌ ഇവര്‍ അവകാശപ്പെട്ടത്‌. അച്ഛണ്റ്റെ മരണശേഷം അദ്ദേഹത്തിണ്റ്റെ പേരിലുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശമാണ്‌ താനും അനുജനും കൂടി കൈമാറിയതെന്ന്‌ വീരേന്ദ്രകുമാര്‍ ഇപ്പോഴും പറയുന്നുണ്ട്‌. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ഭക്ഷ്യവിളയുടെ കെട്ടുകഥ കുടുംബത്തിനു തന്നെ അപമാനകരമാണെന്ന്‌ എം.പി.വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തണ്റ്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ്‌ വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്‌. സ്വാതന്ത്യസമരത്തില്‍ ദേശീയ പ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന്‌ ഒരുങ്ങുന്ന കാലമായിരുന്നു അത്‌. അതേ കാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളത്തിന്‌ വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്യ്ര സമരത്തിന്‌ വേണ്ടി, പ്രവര്‍ത്തിക്കാനോ പ്രാ ണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയി ലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ത്യാഗോജ്ജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ്‌ മകന്‍ മാലോകരോട്‌ പറയുന്നത്‌. ഹ്രസ്വകാല ഭക്ഷ്യവിളകള്‍ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ സര്‍ക്കാറിണ്റ്റെ പദ്ധതി. കാപ്പിത്തോട്ടമുണ്ടാക്കുന്നത്‌ അതിണ്റ്റെ ഭാഗമേ ആയിരുന്നില്ല. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധിയില്‍ നിന്ന്‌ കൈയേറ്റ ഭൂമിയെ രക്ഷിച്ചെടുക്കാന്‍ കണ്ടെത്തിയതാണ്‌ ഈ കാപ്പിത്തോട്ട കഥ. കാരണം ഭൂപരിഷ്കരണ നിയമത്തിലെ പരിധി വ്യവസ്ഥയില്‍ നിന്ന്‌ തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. വീരേന്ദ്രകുമാര്‍ കെട്ടിച്ചമച്ച കഥയനുസരിച്ച്‌ തന്നെ ഓരോ വര്‍ഷവും പുതു ക്കി നല്‍കുന്ന പുഞ്ചചീട്ട്‌ അനുസരിച്ചാണ്‌ സര്‍ക്കാര്‍ ഭൂമി കര്‍ഷകന്‌ കൈവശത്തില്‍ നല്‍കുന്നത്‌. അങ്ങനെ കൈവശത്തില്‍ കിട്ടിയെന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂമി മറ്റാര്‍ക്കും കൈമാറാന്‍ പറ്റില്ലെന്ന്‌ വീരേന്ദ്രകുമാറിനും സഹോദരനും നല്ലവണ്ണം അറിയാമായിരുന്നു. ഈ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ടാണ്‌ ഭൂപരിഷ്കരണ നിയമ പ്രകാരം താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡില്‍ വീരേന്ദ്രകുമാറിണ്റ്റെ കുടുംബം ആദ്യം കണക്ക്‌ ബോധിപ്പിച്ചത്‌. വ്യാജ കണക്ക്‌ നല്‍കിയതിന്‌ വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ കേസ്‌ എടുക്കാന്‍ ലാണ്റ്റ്‌ ബോര്‍ഡ്‌ ഒരിക്കല്‍ തീരുമാനിച്ചതാണ്‌. പക്ഷേ അതിനകം മാതൃഭൂമി കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറായി തീര്‍ന്ന വീരേന്ദ്രകുമാര്‍ കണക്കുകള്‍ പുതുക്കി ബോധിപ്പിക്കുകയും കേസില്‍ നിന്ന്‌ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ എങ്ങനെയെങ്കിലും പട്ടയം മേടിച്ചെടുക്കാന്‍ അദ്ദേഹം തീവ്രശ്രമം തുടര്‍ന്നു. ൨൮൫-ാം നമ്പറായി ൧൯൮൦ ഫെബ്രുവരി ൧-ാം തീയതി കുടുബാംഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്ത ഭാഗാധാരം തന്നെ ഇതിന്‌ തെളിവ്‌ നല്‍കും. അച്ഛണ്റ്റെ രണ്ടാം ഭാര്യയുടെ പേരില്‍ കാണിച്ചിട്ടുള്ള ൧൫ ഏക്കര്‍ സര്‍ക്കാര്‍ സ്ഥലമൊഴികെ ഈ കുടുംബ ഭാഗാധാരത്തിലെ സ്വത്ത്‌ വിവര പട്ടികയില്‍ കൈവശത്തിലുള്ള സര്‍ക്കാര്‍ സ്ഥലം വേറെയില്ല. പുഞ്ചചീട്ട്‌ പ്രകാരം അച്ഛണ്റ്റെ കൈവശത്തില്‍ കിട്ടിയെന്ന്‌ അവകാശപ്പെടുന്ന മറ്റ്‌ സര്‍ക്കാര്‍ ഭൂമിയില്‍ പട്ടയം ലഭിക്കുന്നതിന്‌ ശ്രമം നടത്തുന്നുണ്ടെന്ന്‌ ഭാഗാധാരത്തില്‍ പറഞ്ഞു. അത്‌ കിട്ടുമ്പോള്‍ വീരേന്ദ്രകുമാറിനും അനുജന്‍ ചന്ദ്രനാഥനും ആയിരിക്കും അതിണ്റ്റെ ഉടമസ്ഥാവകാശമെന്നും ൮൦ ലെ ഭാഗാധാരത്തില്‍ എഴുതിപ്പിടിപ്പിച്ചു. ഗൂഢാലോചന മുമ്പേ തുടങ്ങിയിരുന്നു. പിന്നീടാണ്‌ വയനാട്ടിലും കോഴിക്കോട്ടുമുള്ള മരക്കച്ചവടക്കാരുമായി സര്‍ക്കാര്‍ ഭൂമിയിലെ തിരിമറിയും കച്ചവടവും നടന്നത്‌. ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ഉണ്ടാക്കി വിലയേറിയ മരങ്ങള്‍ വിറ്റ്‌ പണം പങ്കിട്ടെടുക്കുവാന്‍വേണ്ടി കരുതിക്കൂട്ടി നടത്തിയ നിയമ ലംഘനങ്ങളുടെ പരമ്പര തന്നെ ഔദ്യോഗിക രേഖകളില്‍ നിന്ന്‌ തെളിഞ്ഞുവരും. റിട്ട്‌ ഹര്‍ജിയില്‍ വിവാദ വിഷയമായ ഏഴു പട്ടയങ്ങള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകള്‍ തെളിവുരേഖകളായി വന്നിരുന്നു. മൂന്നു മുതല്‍ അഞ്ച്‌ ഏക്കര്‍ വരെയുള്ള സര്‍ക്കാര്‍ ഭൂമിയിലെ കൈവശാവകാശം തങ്ങള്‍ മേടിച്ചത്‌ നല്ല പ്രതിഫലം നല്‍കിയാണെന്ന്‌ പട്ടയം കിട്ടിയ ഏഴു പേര്‍ക്കു വേണ്ടി യൂനസ്‌ ബോധിപ്പിച്ചു. ഭൂമിയുടെ കൈവശാവകാശം വില്‍പന നടത്തിക്കൊണ്ട്‌ വീരേന്ദ്രകുമാറും അനുജനും ഉണ്ടാക്കിയ കരാറുകളനുസരിച്ച്‌ അവര്‍ ൫൦,൦൦൦ രൂപയോളം കൈപ്പറ്റിയാണ്‌ കൈവശാവകാശം ഓരോരുത്തര്‍ക്കും വിറ്റിട്ടുള്ളത്‌. ഇതിനു പുറമെ പട്ടയംകിട്ടിയ ഓരോരുത്തരും ഭൂമിയുടെയും അവിടെയുണ്ടായിരുന്ന മരത്തിണ്റ്റെയും വിലയായി സര്‍ക്കാരിന്‌ ൨൫,൦൦൦ രൂപ മുതല്‍ ൪൫,൦൦൦ രൂപ വരെ വേറെയും കൊടുത്തിട്ടുണ്ട്‌. അതായത്‌ വീരേന്ദ്രകുമാറിനും സഹോദരനും പ്രതിഫലമായി ൩൦,൦൦൦ രൂപ മുതല്‍ ൫൦,൦൦൦ രൂപ വരെയും സര്‍ക്കാരിന്‌ മര വിലയായി വേറെ ൩൦,൦൦൦ രൂപ മുതല്‍ ൫൦,൦൦൦ രൂപ വരെയും പട്ടയം കിട്ടിയവര്‍ കൊടുത്തിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക രേഖകള്‍ പറയുന്നത്‌. ചുരുക്കത്തില്‍ ൬൦,൦൦൦ രൂപ മുതല്‍ ൮൦,൦൦൦ രൂപ വരെ ചെലവാക്കിയാണ്‌ ഏഴു പേരിലോരോരുത്തരും പട്ടയം മേടിച്ചതെന്നാണ്‌ കണക്ക്‌. അതായത്‌ കൊല്ലത്തില്‍ (മാസത്തിലല്ല) ൨,൫൦൦ രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരും ൩൦ വയസ്സ്‌ ആകാത്തവരുമായ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ ൬൦,൦൦൦രൂപ മുതല്‍ ൮൦,൦൦൦ രൂപ വരെ ചെലവാക്കിയാണ്‌ പട്ടയം മേടിച്ചതെന്നാണ്‌ രേഖകളില്‍ കാണുന്നത്‌. പ്രബലരായ കച്ചവടക്കാരും വീരേന്ദ്രകുമാര്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും കൂടി പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ നടത്തിയ കൃത്രിമങ്ങളുടെയും കൊടുംവഞ്ചനകളുടെയും സ്വയം സംസാരിക്കുന്ന രേഖകള്‍ കാല്‍ നൂറ്റാണ്ട്‌ മുന്‍പ്‌ തന്നെ വിജിലന്‍സ്‌ വകുപ്പിണ്റ്റെ കൈവശത്തില്‍ കിട്ടിയിട്ടുണ്ട്‌. ൧൯൮൨ല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പുറക്കാടി വില്ലേജ്‌ ഓഫീസര്‍ക്ക്‌ അയച്ച്‌ കൊടുത്തിട്ടുണ്ടെന്നു പറയുന്ന അപേക്ഷകളും ഹൈക്കോടതിയില്‍ ൧൯൮൩ല്‍ വന്ന റിട്ട്‌ ഹര്‍ജി സംബന്ധിച്ച രേഖകളും തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കി സര്‍ക്കാരിനെ വഞ്ചിച്ചതിന്‌ വീരേന്ദ്രകുമാറിനെ ശിക്ഷിക്കാന്‍ തക്കവണ്ണമുള്ള തെളിവ്‌ നല്‍കും. ഏഴ്‌ വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്നതാണ്‌ ഈ കുറ്റം. ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്ന മാത്യുവിണ്റ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌ ൮൯ലെ രക്തസാക്ഷി ദിനത്തിലാണ്‌ . അതിനു മുന്‍പു തന്നെ, ആഗസ്റ്റ്‌ ൩൦-ാം തീയതി മാനന്തവാടിയിലെ സബ്‌ കളക്ടര്‍ മാരപാണ്ഢ്യന്‍ സര്‍ക്കാരിനു ഒരു റിപ്പോര്‍ട്ട്‌ ബോധിപ്പിച്ചിരുന്നു. അ ൯൩൮൫/ ൮൭(൧) നമ്പറായി സമ ര്‍പ്പിച്ച ഈ റിപ്പോര്‍ട്ട്‌ വയനാട്ടില്‍ വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ നടത്തിയ തിരിമറികളുടെയും കൃത്രിമങ്ങളുടെയും തെളിവ്‌ നല്‍കും. ൧൯൬൬ല്‍ കോഴി ക്കോട്‌ ജില്ലാ കളക്ടര്‍ പൊതു ആവശ്യത്തിനു വേണ്ടി സംവരണം ചെയ്ത സര്‍ക്കാര്‍ സ്ഥലമാണ്‌ വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ വിറ്റതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കൃഷ്ണഗിരി വില്ലേജിലെ ൧൩൫.൧൮ ഏക്കര്‍ സ്ഥലം അച്ഛനും വീരേന്ദ്ര സഹോദരന്‍മാരും അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ൧൯൮൨ ല്‍ ഈ സ്ഥലമാണ്‌ വീരേന്ദ്രകുമാറിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥന്‍ വിറ്റതും അതിന്‌ സര്‍ക്കാര്‍ പട്ടയം നല്‍കിയതും. ഇതിനും പുറമെ വീരേന്ദ്രകുമാറും സഹോദരനുംകൂടി ൫൦,൦൦൦ രൂപ വീതം പ്രതിഫലം പറ്റി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി വേറെ പതിമൂന്ന്‌ പേര്‍ക്ക്‌ സര്‍ക്കാര്‍ സ്ഥലം വിറ്റതിണ്റ്റെ വിശദ വിവരങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ട്‌. തെക്കേ വയനാട്ടിലെ താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ മുന്‍പാകെയുള്ള രേഖകള്‍ പരിശോധിച്ച സബ്‌ കളക്ടര്‍ പറയുന്നത്‌ ഭൂപരിഷ്കരണ നിയമത്തിലെ ൮൭(൧ അ) അനുസരിച്ച്‌ സമര്‍പ്പിക്കേണ്ട ഭൂപരിധി കണക്ക്‌ വീരേന്ദ്രകുമാറും ചന്ദ്രനാഥനും ഫയല്‍ ചെയ്‌ തതായി കാണുന്നില്ലെന്നാണ്‌. എല്ലാ കേ സുകളിലും രജിസ്റ്റര്‍ ചെയ്യാത്ത കരാറു കള്‍ വഴിയാണ്‌ ഭൂമി വില്‍പന നടന്നിട്ടുള്ളത്‌. അതിനാല്‍ സ്റ്റാമ്പ്‌ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ കനത്ത നഷ്ടമുണ്ടായിട്ടുണ്ട്‌. ഈ ഭൂമി വില്‍പന യഥാര്‍ത്ഥമല്ലെന്നാണ്‌ ബന്ധപ്പെട്ട വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ തോന്നുന്നത്‌. തങ്ങളുടെ കൈവശത്തിലായിരുന്നു എന്നവകാശപ്പെട്ടുക്കൊണ്ട്‌, ചില ആളുകള്‍ക്ക്‌ ഭൂമി പതിച്ചു കിട്ടാന്‍ വേണ്ടി കുറുക്കു വഴി കണ്ടെത്തിയതാണിതെന്നാണ്‌ ഈ ഭൂമി വില്‍പനയുടെ ശൈലിയും സ്വഭാവവും സൂചിപ്പിക്കുന്നത്‌. അതിനും പുറമെ പൊതു ആവശ്യത്തിന്‌ നീക്കിവച്ച സ്ഥലം എങ്ങനെയാണ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരന്‍ ചന്ദ്രനാഥിണ്റ്റെയും കൈവശത്തില്‍ എത്തിയതെന്ന്‌ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി ഈ സര്‍ക്കാര്‍ സ്ഥലം വില്‍ക്കുന്നതിന്‌ ഇവര്‍ക്കര്‍ഹതയുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു. എല്ലാ വീക്ഷണ കോണിലുടെയും മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയാല്‍ മാത്രമേ യാഥാര്‍ത്ഥ്യം പുറത്തു വരൂ. അതിനാല്‍ മലന്തോട്ടം എസ്റ്റേറ്റിണ്റ്റെ (വീരേന്ദ്രകുമാര്‍ പൈതൃകമായി ലഭിച്ചു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ സ്ഥലം) മുഴുവന്‍ ചരിത്രവും അവിടെ നടന്ന വില്‍പനയും പതിച്ചു കൊടുക്കലും അടുത്ത കാലത്തു ണ്ടായ മരം മുറിച്ചു മാറ്റലും ഉള്‍പ്പെടെയുള്ള സകല കാര്യങ്ങളുടെ ചരിത്രവും ഒരു പ്രത്യേക ഏജന്‍സിയെ കൊണ്ട്‌ അ ന്വേഷണം നടത്തിക്കണമെന്ന്‌ മാര പാണ്ഡ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഭൂമിയും വനസംരക്ഷണവും ആയി ബന്ധപ്പെട്ട എല്ലാ നിയമങ്ങളുടെയും അ ടിസഥാനത്തില്‍ പരിശോധന നടത്തണമെന്നാണ്‌ മാര പാണ്ഡ്യന്‍ തണ്റ്റെ റിപ്പോ ര്‍ട്ടില്‍ ആവശ്യപ്പെട്ടത്‌. ഭൂമി പതിച്ചു കൊടുത്തതിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ മാത്രമാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുള്ളതെന്ന്‌ തണ്റ്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ സബ്‌ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിച്ചതു മുതല്‍ വിവേചന രഹിതമായി മര സമ്പത്ത്‌ നശിപ്പിച്ചതു വരെ വിപുലമായ ക്രമക്കേടുകള്‍ പരന്നു കിടക്കുന്നതിനാല്‍ ഉന്നതതലത്തിലുള്ള അന്വേഷണം കൊണ്ടേ യാഥാര്‍ത്ഥ്യം മുഴുവന്‍ വെളിപ്പെടൂ എന്ന്‌ മാരപാണ്ഡ്യന്‍ തണ്റ്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട്‌ കൊടുത്ത്‌ അഞ്ച്‌ മാസത്തിന്‌ ശേഷമാണ്‌ ൮൯ ലെ രക്തസാക്ഷി ദിനത്തില്‍ കല്‍പറ്റ പോലീസ്‌ സ്റ്റേഷനി ല്‍ ഡി. വൈ. എസ്‌. പി സണ്ണി എബ്രഹാം ഒരു അഴിമതി കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുക്കുമ്പോള്‍ ഭൂമിയുടെയും മരത്തിണ്റ്റെയും വില കുറച്ച്‌ കാണിച്ചു എന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള കുറ്റാരോപണം. എന്നാല്‍ വിവാദപരമായ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മിക്ക വൃക്ഷങ്ങളും വെട്ടിമാറ്റിക്കഴിഞ്ഞതു കൊണ്ട്‌ ശരിയായ നഷ്ടം കൃത്യമായി കണക്കാക്കാന്‍ ആയിട്ടില്ലെന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തന്നെ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി.പറഞ്ഞു. വിജിലന്‍സ്‌ കേസ്‌ ഉണ്ടായത്‌ ൮൪ലെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്‌. സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുക്കുന്നതിനെതിരായി ൮൩ ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ച്‌ എ.എം. മാത്യു ത ന്നെയാണ്‌ വിജിലന്‍സിലും പരാതി ബോധിപ്പിച്ചത്‌. മരം മുറിച്ചുമാറ്റുന്നത്‌ നിരോധിക്കണമെന്ന്‌ മാത്യു ഹൈക്കോടതിയില്‍ അപേക്ഷിച്ചതിന്‌ ഫലമുണ്ടായില്ല. ൮൮ല്‍ വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോഴേക്കും ദശലക്ഷക്കണക്കിന്‌ രൂപ വില വരുന്ന മരങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വെട്ടിയെടുത്തു കഴിഞ്ഞിരുന്നു. കൊതുകടിക്കെതിരായും പട്ടികടിക്കെതിരായുമുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച്‌ ഉള്ളതും ഇല്ലാത്തതും ആയ അധികാരം പ്രയോഗിച്ച്‌ ഉത്തരവിടുന്ന ഹൈക്കോടതി ജഡ്ജിമാരുണ്ട്‌. ഈ കേസില്‍ ഹര്‍ജിക്കാരണ്റ്റെ ആവശ്യമെല്ലാം തള്ളിക്കളഞ്ഞ ജഡ്ജിക്ക്‌, വാന്‍ തോതില്‍ മരം വെട്ടി മാറ്റുന്നത്‌ തടയാന്‍ കഴിയാത്തതിണ്റ്റെ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്‌. എന്ത്‌ പ്രേരണ കൊണ്ടാണ്‌ മരവിലയും ഭൂവിലയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ കുറച്ച്‌ കാണിച്ചത്‌? ഭൂമി പതിച്ചു കിട്ടുന്ന പാവപ്പെട്ടവരോടുള്ള അനുകമ്പ മാത്രമാണോ കാരണം? പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഈ പ്രേരണ എന്തൊണെന്ന്‌ വിജിലന്‍സ്‌ ചൂണ്ടിക്കാണിക്കുന്നു. പുറക്കാടി വില്ലേജ്‌ ഓഫീസറായിരുന്ന കെ.പി അബ്ദുള്‍ ജബ്ബാറിണ്റ്റെ സഹോദരന്‍ അബ്ദു സത്താറിണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ എഴുതിക്കൊടുത്തതാണ്‌ കുറ്റകൃത്യത്തിന്‌ പ്രേരണയായതെന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പറയുന്നു. അഴിമതി നിരോധന നിയമം അനുസരിച്ചു ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്‌. കോഴ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്‌. പണമോ മറ്റു സമ്മാനങ്ങളോ ആയിട്ടല്ല കോഴ കൊടുത്തിരിക്കുന്നത്‌. ഭൂമി തന്നെയാണ്‌ കോഴ കൊടുത്തിരിക്കുന്നത്‌. ആ ഭൂമിയാകട്ടെ രേഖാമൂലമല്ലാതെ കൈമാറാനും പറ്റില്ല. ഭൂമി പതിച്ചു കിട്ടിയവരാര്‍ക്കും തന്നെ ൫൦ സെണ്റ്റില്‍ കൂടുതല്‍ ഭൂമി കൈവശത്തിലില്ലെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ ആരാണ്‌ ഈ ഇടപാടുകള്‍ നടത്തിക്കാട്ടാനായി ൫ ഏക്കര്‍ കോഴ കൊടുത്തത്‌.അത്‌ ചെയ്തവര്‍ എംപി വീരേന്ദ്രകുമാറും അദ്ദേഹത്തിണ്റ്റെ സഹോദരന്‍ ചന്ദ്രനാഥനും അല്ലാതെ മറ്റാരുമല്ല, ഇവര്‍ ചേര്‍ന്നാണ്‌ ഭൂമിയുടെ കൈവശാവകാശം വില്‍ക്കുന്നതിണ്റ്റെ കൃത്രിമരേഖ ഉണ്ടാക്കിയത്‌. എന്നിട്ടും ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ വില കുറച്ച്‌ കാണിച്ച കുറ്റം മാത്രം ചുമത്തി വിജിലന്‍സ്‌ കേസെടുക്കുകയാണ്‌ ചെയ്തത്‌. അന്ന്‌ ഇടത്പക്ഷ ജനാധിപത്യ മുന്നണിയാണ്‌ കേരളം ഭരിച്ചിരുന്നത്‌. പിന്നീട്‌ വന്ന ഐക്യജനാധിപത്യമുന്നണിയുടെ കാലത്ത്‌ ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള അഴിമതി കേസ്‌ തേച്ച്മാച്ച്‌ കളയുകയും ചെയ്തു. ഇക്കാലത്ത്‌ എം പി വീരേന്ദ്രകുമാര്‍ പ്രകൃതി സംരക്ഷണത്തിണ്റ്റെ അപോസ്ഥലനായി സ്വയം അവരോധിച്ച്‌ കൊണ്ട്‌ പ്രചരണത്തില്‍ മുഴുകി. നായനാര്‍ മന്ത്രി സഭയില്‍ രണ്ട്‌ ദിവസം മാത്രം വനം മന്ത്രിയാകാന്‍ കഴിഞ്ഞപ്പോള്‍ റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ (സര്‍ക്കാര്‍ ഭൂമിയില്‍ നിന്നല്ല) ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ ഉത്തരവിട്ടതിണ്റ്റെ പേരില്‍ പ്രചരണ കോലാഹലം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവാദികള്‍ വൃക്ഷ മിത്രം വീരേന്ദ്രകുമാറിനെ പുകഴ്ത്തിപ്പാടി. മാധ്യമങ്ങള്‍ മന:പൂ ര്‍വ്വം സത്യം മറച്ചു വെച്ചു. അപ്പോഴൊ ക്കെ വീരേന്ദ്രകുമാറും മരവ്യാപാരികളും ചേര്‍ന്ന്‌ സര്‍ക്കാര്‍ ഭൂമിയില്‍ വെട്ടിയിട്ടിരുന്ന മരങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോ യി വിറ്റു കാശാക്കുകയായിരുന്നു. ഇന്നിപ്പോള്‍ വീരേന്ദ്രകുമാറിനെ സംരക്ഷിക്കാനായി ഐക്യജനാധിപത്യമുന്നണി നേതാക്കള്‍ പടയൊരുക്കം നടത്തുകയാണ്‌. വീരേന്ദ്രകുമാറിന്‌ പൈതൃകമായി കിട്ടിയതാണ്‌ സര്‍ക്കാര്‍ഭൂമിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി സമ്മതിപത്രം നല്‍കുന്നു. കെ എം മാണിയും, കുഞ്ഞാലിക്കുട്ടിയും, ആര്‍ ബാലകൃഷ്ണപ്പിള്ളയുമൊക്കെ കൂട്ടത്തില്‍ കൂടിയിട്ടുണ്ട്‌. എന്നാല്‍ ൧൯൮൭ല്‍ തന്നെ കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണം വീരേന്ദ്രകുമാര്‍ സര്‍ക്കാര്‍ഭൂമി മറിച്ചു വിറ്റതിനെപ്പറ്റി വലിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ൯൦ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീരേന്ദ്രകുമാര്‍ മറിച്ചു വിറ്റു എന്ന തലക്കെട്ടില്‍ പി.മുഹമ്മദ്‌ എഴുതിയ റിപ്പോര്‍ട്ട്‌ ൧൯൮൭ ഡിസംബര്‍ ൨ ബുധനാഴ്ച വീക്ഷണം വമ്പന്‍ തലക്കെട്ടോടെ പ്രധാനവാര്‍ത്തയായി പ്രസിദ്ധീകരിച്ചു. ഭരണകക്ഷി നേതാവു മാത്രമല്ല ഒരു മരസ്നേഹിയും പ്രകൃതിസ്നേഹിയുമൊക്കെയായാണ്‌ വീരേന്ദ്രകുമാര്‍ അറിയപ്പെടുന്നത്‌. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഭരണ സ്വാധീനമുപയോഗിച്ച്‌ ഇത്രയും ഭീമമായ ഒരു വനഭൂമി വെട്ടിപ്പ്‌ നടത്തിയ വീരേന്ദ്രകുമാറിനെതിരെ ഈ പ്രദേശത്ത്‌ ജനരോഷം ഉയര്‍ന്നു വരുന്നുണ്ട്‌. ഭരണകക്ഷിക്കാര്‍ക്കിടയില്‍തന്നെ മുറുമുറുപ്പും അങ്കലാപ്പും ഉണ്ടായിട്ടുണ്ട്‌. ഈ വെട്ടിപ്പ്‌ തേച്ചു മാച്ചു കളയാന്‍ അണിയറയില്‍ ഇരുന്നുള്ള പോരാട്ടത്തിലാണ്‌ ഇപ്പോള്‍ വീരനും കൂട്ടരും. സര്‍ക്കാര്‍ ഭൂമിയിലെ മരം വെട്ടിയെടുത്ത്‌ തട്ടിക്കൊണ്ടു പോകുന്നതിനെതിരായി യൂത്ത്കോണ്‍ഗ്രസിണ്റ്റെ നേതൃത്വത്തില്‍ സമരം നടന്നത്‌ വീക്ഷണത്തിണ്റ്റെ റിപ്പോര്‍ട്ട്‌ ഓര്‍മ്മിപ്പിക്കുന്നു. അന്നത്തെ കണക്കില്‍ അഞ്ച്‌ കോടി രൂപയോളം വി ലമതിക്കുന്ന മരങ്ങളാണ്‌ വിവാദഭൂമിയിലുണ്ടായിരുന്നത്‌. ഇത്‌ കടത്തിക്കൊ ണ്ടു പോകുന്നതിനെതിരായി പി ടി ജോണിണ്റ്റെ നേതൃത്വത്തില്‍ യൂത്ത്കോ ണ്‍ഗ്രസ്‌ പ്രക്ഷോഭണം നടത്തിയിരുന്നു. കെ പി നൂര്‍ദ്ദീന്‍ ആയിരുന്നു അന്നത്തെ വനം മന്ത്രി. യൂത്ത്കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, വിവാദ ഭൂമിയില്‍ നിന്ന്‌ മരംകടത്തുന്നത്‌ തടഞ്ഞു കൊണ്ട്‌ മന്ത്രി നൂര്‍ദ്ദീന്‍ ഉത്തരവിട്ടിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ ശക്തനായ വീരേന്ദ്രകുമാറും കൂട്ടരും സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരം കടത്തിക്കൊണ്ടു പോവുകയാണെന്നാണ്‌ വീക്ഷണം പറഞ്ഞത്‌. ഇക്കാലത്തിനിടയില്‍ കടത്താവുന്ന മരമെല്ലാം വീരേന്ദ്രകുമാറും കച്ചവടക്കാരും കടത്തിക്കൊണ്ടുപോയി കാശാക്കി. മാറി മാറി അധികാരത്തില്‍ വന്ന മുന്നണികളും മന്ത്രിമാരും വീരേന്ദ്രകുമാറിണ്റ്റെ ദു:സ്വാധീനത്തിന്‌ വഴങ്ങുകയായിരുന്നു. സ്വാര്‍ത്ഥ താല്‍പര്യം നേടുന്നതിന്‌ മാതൃഭൂമിയുടെ താളുകള്‍ അദ്ദേഹം പണയപ്പെടുത്തി. ഇതിനിടയില്‍ മാധ്യമങ്ങളെ മുഴുവന്‍ വരുതിയ്ക്ക്‌ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. സത്യം പുറത്തു വ രാതിരിക്കാന്‍ അറിഞ്ഞു കൊണ്ടു തന്നെ മാധ്യമങ്ങള്‍ മതില്‍ കെട്ടി. ഇപ്പോള്‍ മാ ര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും അവരുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഈ തട്ടിപ്പിനും വെട്ടിപ്പിനുമെതിരെ നടപടിയെടുക്കുന്നത്‌ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണെന്നാണ്‌ വീരേന്ദ്രകുമാര്‍ മുറവിളി കൂട്ടുന്നത്‌. മുന്‍പൊന്നും തണ്റ്റെ മരം കൊള്ളയെപ്പറ്റി ആര്‍ക്കും പരാതിയുണ്ടായിരുന്നില്ലല്ലോ എന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. നമ്മുടെ മുന്നണി രാഷ്്ട്രീയം നിയമവാഴ്ചയെ എങ്ങനെ തകര്‍ക്കുന്നു എന്നാണ്‌ ഇത്തരം ചുവടു മാറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഇന്നലെവരെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാരനായിരുന്ന വീരേന്ദ്രകുമാര്‍ പെട്ടെന്ന്‌ എങ്ങനെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശത്രുവായെന്ന്‌ സ്വയം ആലോചിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്‌. കേസെടുക്കലും കേസൊഴിവാക്കലും മുന്നണി രാഷ്ട്രീയത്തില്‍ സാര്‍വ്വത്രികമായിട്ടുണ്ടെന്ന്‌ ആര്‍ക്കുമറിയാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ഭരണാധികാരികള്‍ ഈ അടവ്‌ പയറ്റുന്നുണ്ട്‌. രാഷ്ട്രീയക്കാരുടെ ഈ കസേരകളിയേക്കാള്‍ പരിഹാസ്യമാണ്‌ മാധ്യമങ്ങളുടെ കൃത്യവിലോപം.വേണ്ടതിനും വേ ണ്ടാത്തതിനും പത്രസ്വാതന്ത്യത്തിണ്റ്റെ പേരില്‍ മുറവിളികൂട്ടുന്നവരാണ്‌ പത്ര മുതലാളിമാരും പത്രാധിപന്‍മാരും പത്ര പ്രവര്‍ത്തകരും. ഭാഗ്യത്തിന്‌ ഇപ്പോള്‍ വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ ക്രൈംബ്രാ ഞ്ച്‌ കേസെടുത്തിട്ടുള്ളത്‌, പത്രസ്വാതന്ത്യത്തിണ്റ്റെ ലംഘനമാണെന്ന്‌ മാധ്യമ ക്കൂട്ടം അലമുറയിടുന്നില്ല. എന്നാല്‍ മാധ്യമങ്ങളക്കൊണ്ട്‌ തണ്റ്റെ വിഴുപ്പ്‌ ഭാണ്ഡം ചുമപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്‌. ഭീഷണി കൊണ്ടും പ്രലോഭനം കൊണ്ടും അ ദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ആത്മാഭിമാനം നശിപ്പിച്ചു. തണ്റ്റെ മരക്കൊള്ള മറച്ചു വയ്ക്കാന്‍ വേണ്ടി പ്രകൃതി സംരക്ഷണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അതില്‍ വനപാലകരെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും വീരേന്ദ്രകുമാര്‍ ഒരുമ്പെട്ടു. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിണ്റ്റെയും മറ്റും പേരില്‍ നടത്തിയ ക്യമ്പില്‍ വീരേന്ദ്രകുമാര്‍ മുഖ്യ പ്രഭാഷകനായി, അദ്ദേഹത്തിണ്റ്റെ അനുജന്‍ ചന്ദ്രനാഥന്‍ പതാകയുയര്‍ത്തി, മകന്‍ എം പി ശ്രേയസ്സ്‌കുമാര്‍ സ്വാഗത സംഘം ചെയര്‍മാനായി. അന്നു വയനാട്‌ ലേഖകനായിരുന്ന മലയിന്‍കീഴ്‌ ഗോപാലക്കൃഷ്ണനെക്കൊണ്ട്‌ പ്രസംഗിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക്‌ ചന്ദ്രനെക്കൊണ്ട്‌ ക്ളാസെടുപ്പിച്ചു. പൊതുമുതല്‍ കൊള്ള ചെയ്തതും പ്രകൃതിസമ്പത്ത്‌ കവര്‍ന്നെടുത്തതും മറച്ച്‌ വയ്ക്കാന്‍ നടത്തിയ ഈ ഹീനശ്രമത്തില്‍ അറിഞ്ഞും അറിയാതെയും പങ്കാളിയായ മാധ്യമപ്രവര്‍ത്തകരും ബുദ്ധി ജീവികളും ഇപ്പോള്‍ പരിഹാസ്യരായി. അറിഞ്ഞു കൊണ്ട്‌ വീരേന്ദ്രകുമാറിണ്റ്റെ വിക്രിയങ്ങളെ വെള്ള പൂശിയവര്‍ ഓരോരുത്തരായി മാളത്തിലൊളിച്ചു തുടങ്ങി. അച്ചണ്റ്റെ അരയില്‍ തുണിയില്ലെന്ന്‌ വിളിച്ചുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞിണ്റ്റെ വായ്‌ പൊത്തിപ്പിടിക്കാനാണ്‌ അവര്‍ ശ്രമിച്ചിരുന്നത്‌ അത്‌ കൊണ്ട്‌ ഇപ്പോഴും എം പി വീരേന്ദ്രകുമാര്‍ കള്ളപ്രചരണം തുടരുന്നു. തണ്റ്റെ പേരിലുള്ള ആരോപണങ്ങളെല്ലാം അഴിമതി നിരോധന കമ്മീഷന്‍ പരിഗണിച്ച്‌ തള്ളിയതാണെന്നാണ്‌ അദ്ദേഹം ടെലിവിഷനിലൂടെ പറഞ്ഞു കേട്ടത്‌. സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ ൧൯൮൮ല്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പ്രധാനരേഖയായി ഹാജരാക്കിക്കൊണ്ട്‌ ൧൯൯൦ലാണ്‌ വീരേന്ദ്രകുമാറിനെതിരെ അഴിമതി നിരോധന കമ്മീഷന്‍ മുന്‍പാകെ പരാതി വരുന്നത്‌. മാനേജിംഗ്‌ ഡയറക്ടറുടെ താല്‍പര്യത്തിനു വിരുദ്ധമായി പെരുമാറി എന്നാരോപിച്ചു കൊണ്ട്‌ മാതൃഭൂമിയില്‍ നിന്ന്‌ വീരേന്ദ്രകുമാര്‍ പിരിച്ചു വിട്ട പി.രാജനായിരുന്നു പരാതിക്കാരന്‍. ഇന്ന്‌ രാഷ്ട്രീയവൈരാഗ്യം കൊണ്ടാണ്‌ തനിക്കെതിരെ കേസെടുക്കുന്നതെന്ന്‌ വാദിക്കുന്ന വീരേന്ദ്രകുമാര്‍ അന്ന്‌ പറഞ്ഞത്‌ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടതു കൊണ്ടാണ്‌ പി. രാജന്‍ തണ്റ്റെ പേരില്‍ അഴിമതി അരോപിക്കുന്നതെന്നാണ്‌. വീരേന്ദ്രകുമാര്‍ തന്നെ ഹാജരാക്കിയ കത്തുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ തനിക്കെതിരായുള്ള ആരോപണം പരിശോധിക്കണമെന്ന്‌ പി. രാജന്‍ ആവശ്യപ്പെട്ടു. തന്നെ പിരിച്ചു വിട്ടത്‌ കൊണ്ട്‌ അഴിമതി ആരോപണം ഉന്നയിച്ചതാണോ, അതോ അഴിമതി ആരോപണം ഉന്നയിച്ചതു കൊണ്ട്‌ പി. രാജനെ പിരിച്ചു വിട്ടതാണോ എന്ന്‌ രേഖകള്‍ നോക്കി തീരുമാനിക്കണമെന്ന്‌ പി. രാജന്‍ പറഞ്ഞു. അപ്രസക്തമായ കത്തിടപാടുകളൊക്കെ വീരേന്ദ്രകുമാര്‍ ഹാജരാക്കിയിരുന്നത്‌ അദ്ദേഹത്തിന്‌ തന്നെ വിനയായി. വീരേന്ദ്രകുമാറിണ്റ്റെ ആരോപണം കമ്മീഷനുകള്‍ അവഗണിച്ചതെയുള്ളൂ. കാരണം ജോലിയിലിരിക്കുമ്പോള്‍ തന്നെ പി. രാജന്‍ തണ്റ്റെ മാനേജിംഗ്‌ ഡയറക്ടറായ വീരേന്ദ്രകുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കൊണ്ട്‌ പല കത്തുകളും എഴുതിയിരുന്നു. വ്യക്തിവൈരാഗ്യവാദം വിജിയിച്ചില്ലെങ്കിലും അഴിമതി നിരോധന കമ്മീഷണ്റ്റെ വായ്മൂടാന്‍ വീരേന്ദ്രകുമാറിണ്റ്റെ ദു:സ്വാധീനത്തിന്‌ കഴിഞ്ഞു. ജസ്റ്റിസ്‌ ടി ചന്ദ്രശേഖരമേനോന്‍ അധ്യക്ഷനായ അഴിമതി നിരോധന കമ്മീഷന്‍ മുന്‍പാകെയാണ്‌ ആദ്യം പി. രാജണ്റ്റെ പരാതി വന്നത്‌. നിയമമനുസരിച്ച്‌ അഞ്ച്‌ വര്‍ഷം മുന്‍പുളള കൃത്യങ്ങളുടെ പേരില്‍ നടത്തുന്ന അരോപണം കമ്മീഷന്‍ പരിഗണിക്കാവുന്നതല്ല. എന്നാല്‍ തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ കമ്മീഷന്‌ ഈ വ്യവസ്ഥയില്‍ ഇളവ്‌ ചെയ്യാവുന്നതാണ്‌. വീരേന്ദ്രകുമാറിണ്റ്റെ സ്ഥല വില്‍പനയും സര്‍ക്കാരിണ്റ്റെ ഭൂമി പതിച്ചു കൊടുക്കലുമൊക്കെ ൧൯൮൨-൮൩ലാണ്‌ നടന്നത്‌. ൧൯൮൪ലാണ്‌ ആദ്യത്തെ കമ്മീഷന്‍ നിലവില്‍ വരുന്നത്‌. പി. രാജണ്റ്റെ പരാതി ൧൯൯൦ലായിരുന്നു. സമയ പരിധി കഴിഞ്ഞതു കൊണ്ട്‌ നിയമത്തില്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച്‌ കമ്മീഷനെ കൊണ്ട്‌ അന്വോഷണം നടത്തിക്കണമെന്ന്‌ പി. രാജന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമത്തില്‍ തന്നെയുള്ള പ്രസക്തമായ വകുപ്പ്‌ പ്രകാരം പി. രാജനു തന്നെ കമ്മീഷന്‍ മുന്‍പാകെ പരാതി കൊടുക്കാവുന്നതാണെന്നായിരുന്നു സര്‍ക്കാരിണ്റ്റെ മറുപടി. ഈ മറുപടിയും മാരപാണ്ഡ്യന്‍ ൧൯൮൮ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടും രേഖകളായി ചേര്‍ത്തു കൊണ്ടാണ്‌ പി. രാജന്‍ പരാതി ബോധിപ്പിച്ചത്‌. കാലപരിധി കഴിഞ്ഞതു കൊണ്ട്‌ പരാതി പരിഗണിക്കരുതെന്ന്‌ വീരേന്ദ്രകുമാറിനു വേണ്ടി പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന്‍ കുഞ്ഞിരാമമേനോന്‍ വാദിച്ചു. പക്ഷേ വിചാരണയ്ക്ക്ശേഷം കാല പരിധി സംബന്ധിച്ച വാദം ഉന്നയിക്കാവുന്നതാണെന്ന്‌ ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ ഉത്തരവിട്ടു. അഴിമതി നിരോധനകമ്മീഷന്‍ മുന്‍പാകെ പി. രാജന്‍ തന്നെയാണ്‌ തണ്റ്റെ കേസ്‌ വാദിച്ചത്‌. അദ്ദേഹം ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വീരേന്ദ്രകുമാറിനോടും സര്‍ക്കാരിനോടും ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതിക്കാരനായ പി.രാജനെ വീരേന്ദകുമാറിനു വേണ്ടി അഡ്വ. കുഞ്ഞിരാമ മേനോന്‍ വിസ്തരിക്കുകയും ചെയ്തു. ഇതിനിടയില്‍ കരുണാകരണ്റ്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നിരുന്നു. താമസിയാതെ ജസ്റ്റിസ്‌ ചന്ദ്രശേഖര മേനോന്‍ നിശ്ചിത പ്രായപരിധി കഴിഞ്ഞതു കൊണ്ട്‌ സ്ഥാനമൊഴിഞ്ഞു. ആ സന്ദര്‍ഭം ഉപയോഗിച്ച്‌ കരുണാകരന്‍ സര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചു. ഇടതുപക്ഷ മുന്നണിക്ക്‌, ഇതിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മിക അവകാശം ഉണ്ടായിരുന്നില്ല. കാരണം അതിനു മുന്‍പ്‌ കരുണാകരന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്ന അഴിമതി നിരോധന കമ്മീഷനെ കാലപരിധി കഴിയും മുന്‍പേ തന്നെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ പിരിച്ചു വിട്ടാണ്‌ ചന്ദ്രശേഖര മേനോന്‍ കമ്മീഷനെ നിയമിച്ചിരുന്നത്‌. കരുണാകരന്‍ സര്‍ക്കാര്‍ അതിന്‌ ശേഷം നിയമിച്ച കമ്മീഷണ്റ്റെ ചെയര്‍മാന്‍ ജസ്റ്റിസ്‌ കെ എ നായരായിരുന്നു. സീനിയര്‍ അഭിഭാഷകനായിരുന്ന രാജാമണി ആക്റ്റിംങ്ങ്‌ ചീഫ്‌ സെക്രട്ടറിയായിരുന്ന സക്കറിയ മാത്യു എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളുമായി. ഈ കമ്മീഷന്‍ മുന്‍പാകെയാണ്‌ പിന്നീട്‌ അഴിമതി കേസ്‌ സംബന്ധിച്ച വിചാരണയും വാദങ്ങളും നടന്നത്‌. വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നതുപോലെ അഴിമതി ആരോപണങ്ങള്‍ പരിശോധിച്ച്‌ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു ഉത്തരവല്ല കെഎ നായര്‍ കമ്മീഷനില്‍ നിന്ന്‌ ൧൯൯൩ല്‍ ഉണ്ടായത്‌. എങ്കിലും അഴിമതി നിരോ ധന കമ്മീഷനുകളുടെ വിശ്വാസ്യതയും അന്തസ്സും പൂര്‍ണ്ണമായും നശിപ്പിക്കുന്നതായിരുന്നു അവരുടെ ഉത്തരവ്‌. ആരോപണത്തിനടിസ്ഥാനമായ സംഭവങ്ങള്‍ അഞ്ച്‌ വര്‍ഷത്തെ കാലപരിധിക്കുള്ളില്‍ അല്ല നടന്നത്‌ എന്ന കാരണം പറഞ്ഞ്‌ വിശദമായ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയാണ്‌ കമ്മീഷന്‍ ചെയ്തത്‌. ഒരിക്കല്‍ അന്വേഷണം നടത്താന്‍ വിസമ്മതിച്ച സര്‍ക്കാരിന്‌ തന്നെ, ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താവുന്നതാണെന്ന്‌ കെ എ നായര്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. കമ്മീഷന്‍ മുമ്പാകെ കേസ്‌ വിചാരണ നടക്കുമ്പോള്‍ തന്നെ ൧൯൯൧ മാര്‍ച്ച്‌ ൧൮നു സബ്‌ കലക്ടര്‍ റവന്യൂ ബോര്‍ഡിന്‌ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. വീരേന്ദ്രകുമാറും അനുജന്‍ ചന്ദ്രനാഥനും ചേര്‍ന്ന്‌ മലന്തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം വിറ്റത്‌ നിയമ വിരുദ്ധമാണെന്നാണ്‌ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. വിവാദ ഭൂമിയില്‍ ഇവര്‍ക്ക്‌ അവകാശമോ ഉടമസ്ഥതയോ ഇല്ലെന്നും അവര്‍ സര്‍ക്കാര്‍ഭൂമി കൈമാറ്റം ചെയ്തത്‌ നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ റവന്യൂ ബോര്‍ഡിനു അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ ആവശ്യപ്പെട്ടത്‌ പോലെ, ഉന്നത തലത്തിലുള്ള ഏജന്‍സിയെക്കൊണ്ട്‌ സമഗ്രമായ അന്വേഷണം നടത്തിച്ചാലേ യഥാര്‍ത്ഥ സ്ഥിതി പുറത്തു വരൂവെന്ന്‌ കലക്ടറും വ്യക്തമാക്കി. ഇക്കാര്യത്തില്‍ വേഗം നടപടിയുണ്ടാകണമെന്ന്‌ ജില്ലാ കലക്ടര്‍ റവന്യൂ ബോര്‍ഡിനോട്‌ അഭ്യര്‍ത്ഥിച്ചു. പക്ഷേ നിയമാനുസൃതം വിശദമായ അന്വേഷണം നടത്താതെ സര്‍ക്കാരിനു ആ ചുമതല വിട്ടുകൊടുക്കുകയാണ്‌ കെ എ നായര്‍ കമ്മീഷന്‍ ചെയ്തത്‌. പ്രാരംഭാന്വേഷണത്തിനു ശേഷം കമ്മീഷന്‍ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയാണ്‌. നല്ല വില വാങ്ങി, സ്റ്റാമ്പൊട്ടിക്കാത്ത കടലാസില്‍ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ വഴി സര്‍ക്കാര്‍ഭൂമിയിലെ കൈവശാവകാശം കൈമാറിയെന്നതാണ്‌ ആരോപണത്തിണ്റ്റെ സാരാംശം. ഈ പ്രക്രിയക്കിടയില്‍, കേരള ഭൂപരിഷ്ക്കരണ നിയമം, സ്റ്റാമ്പ്‌ നിയമം, എന്നിവ ലംഘിക്കപ്പെട്ടുവെന്നും പരാതിയുണ്ട്‌. നേരത്തെ വ്യക്തമാക്കിയത്പോലെ നിയമത്തിണ്റ്റെ പരിധിക്കകത്ത്‌ നിന്നേ കമ്മീഷനു പ്രവര്‍ത്തിക്കാനാവൂ. ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിനുള്ള കാലപരിധി ഞങ്ങളുടെ കൈകളെ ബന്ധിച്ചിരിക്കുകയാണ്‌. പക്ഷേ പൊതുതാല്‍പര്യത്തെ കരുതി യുക്തമായ രീതിയില്‍ ഏത്‌ തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടത്തുന്നതിന്‌ സര്‍ക്കാരിനു വിലക്കൊന്നുമില്ല. മുമ്പ്‌ പറഞ്ഞ ഏതെങ്കിലും നിയമങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, വ്യവസ്ഥാപിതരായ അധികാരികള്‍ക്ക്‌ അതാത്‌ നിയമങ്ങള്‍ പ്രകാരം നടപടി എടുക്കാവുന്നതാണ്‌. പ്രത്യേകിച്ചു ൧൯൯൧ ജൂണ്‍ ൨൨നു വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ച പത്രികയില്‍ പറഞ്ഞിരിക്കുന്നത്‌ തനിക്കും അനുജനും ഓഹരിയായി കിട്ടിയ ഭൂമിയിലെ അവകാശം ഒറ്റക്കും കൂട്ടായും കൈമാറിയിട്ടുണ്ടെന്നാണ്‌. അതുകൊണ്ട്‌ അങ്ങനെ ചെയ്യാം. മുമ്പ്‌ പറഞ്ഞത്‌ പോലെ പുഞ്ചചീട്ടു പ്രകാരമുള്ള ഭൂമിയില്‍ അവര്‍ക്ക്‌ കൈവശാവകാശമേയുള്ളൂ. അതിനാല്‍ അത്‌ വാങ്ങാനുദ്ദേശിക്കുന്നവരുമായി അവര്‍ കരാറില്‍ ഏര്‍പ്പെട്ടു. കരാറുകളില്‍ സ്റ്റാമ്പൊട്ടിച്ചിട്ടില്ലെന്ന ആരോപണം വീരേന്ദ്രകുമാര്‍ നിഷേധിക്കുന്നുമില്ല. സ്റ്റാമ്പ്ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിനു നഷ്ടമുണ്ടാക്കിയെന്നു അരോപണം തെളിഞ്ഞതിണ്റ്റെ പേരില്‍ മുമ്പ്‌ കേരളത്തില്‍ ഒരു മന്ത്രിക്ക്‌ രാജി വെക്കേണ്ടി വന്നിട്ടുണ്ട്‌. എസ്‌ ആര്‍ പി നേതാവായ ശ്രീനിവാസന്‍ തണ്റ്റെ പാര്‍ട്ടിക്ക്‌വേണ്ടി തിരുവനന്തപുരത്ത്‌ ട്യൂട്ടേഴ്സ്‌ ലെയ്നില്‍ കെട്ടിടം വാങ്ങിച്ചപ്പോള്‍ വില കുറച്ച്‌ കാണിച്ച്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയിനത്തില്‍ സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ആരും അറിയില്ലെന്നമട്ടില്‍ കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയെപോലെ മരം മുറിച്ച്‌വിറ്റതും വ്യാജരേഖ ഉണ്ടാക്കിയതുമായ ക്രിമിനല്‍ കുറ്റങ്ങളെപ്പറ്റി കമ്മീഷന്‍ ഒന്നും പറയാതെ വിട്ടു. സര്‍ക്കാരിന്‌ അന്വേഷണം നടത്താവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന്‌ അത്‌ മറച്ചുവച്ചു. എന്നാല്‍ അഴിമതി നിരോധന കമ്മീഷന്‍ നിയമത്തിലെ അഞ്ച്‌ വര്‍ഷത്തെ പരിധി ബാധിക്കാത്ത ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്‌ ഇത്‌. കമ്മീഷന്‍ മുമ്പാകെ പി. രാജന്‍ പരാതി ബോധിപ്പിച്ചത്‌ ൧൯൯൦ നവംബറിലാണ്‌. അതിനും മുമ്പുള്ള അഞ്ച്‌ കൊല്ലത്തിനുള്ളിലാണ്‌ മലന്തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിലയേറിയ മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന്‌ മാരപാണ്ഡ്യണ്റ്റെ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാണ്‌. അടുത്ത കാലത്ത്‌ നടന്ന മരം മുറിച്ചു വില്‍ക്കല്‍ അന്വേഷണം നടത്തണമെന്നു അദ്ദേഹം സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. റിസര്‍വ്വ്‌ വനത്തില്‍ നിന്ന്‌ ഒറ്റ മരം പോലും മുറിക്കരുതെന്ന്‌ വനം മന്ത്രിയായ ഉടന്‍ ഉത്തവിട്ടതിണ്റ്റെ പേരില്‍ ഖ്യാതി നേടിയും പ്രകൃതി പഠന ക്യാമ്പുകള്‍ നടത്തിയും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയും വീരേന്ദ്രകുമാര്‍ സ്വയം കൊണ്ടാടുന്ന കാലമായിരുന്നു അത്‌. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചു കടത്തുന്നത്‌ മറച്ചു വയ്ക്കാന്‍ നടത്തുന്ന പുകമറയെ സഹായിക്കാനാണ്‌ കമ്മീഷന്‍ സത്യം മറച്ചു വെച്ചത്‌. വീരേന്ദ്രകുമാറിണ്റ്റെ പേരില്‍ മരം മുറിച്ചു കടത്തിയ കുറ്റാരോപണം സര്‍ക്കാരിന്‌ അന്വേഷിക്കാവുന്നതാണെന്ന്‌ പറയാന്‍ കൂടി കമ്മീഷന്‍ വിമുഖത കാണിച്ചു. മരം മുറിക്കാനുള്ള അപേക്ഷകള്‍ തെരഞ്ഞു കൊണ്ടിരിക്കുകയാണെന്നും വനംവകുപ്പു ഉദ്യോഗസ്ഥന്‍മാര്‍ കമ്മീഷന്‌ കമ്പി അടിച്ചിരുന്നു. എന്നാല്‍ ഇത്‌ തെളിവുരേഖയായി അടയാളപ്പെടുത്താതെ പ്രസ്തുത അപേക്ഷകള്‍ കാണാനില്ലെന്നു വനം വകുപ്പ്‌ ഉദ്യോഗസ്ഥന്‍മാര്‍ പിന്നീട്‌ കമ്പിഅടിച്ചതു മാത്രം കമ്മീഷന്‍ തെളിവുരേഖയായി അടയാളപ്പെടുത്തി. രണ്ട്‌ രേഖയും അടയാളപ്പെടുത്തണമെന്ന്‌ പരാതിക്കാരന്‍ ബോധിപ്പിച്ചിരുന്നെങ്കിലും പരാതിക്കാരനെ പോലും അറിയിക്കാതെ രണ്ടാമത്തെ കമ്പി മാത്രം അടയാളപ്പെടുത്തുകയാണ്‌ കെഎ നായര്‍ കമ്മീഷന്‍ ചെയതത്‌. ഇതെല്ലാം നടക്കുന്നതിന്‌ മുന്‍പേ തന്നെ മലന്തോട്ടത്തില്‍ സര്‍ക്കാര്‍ ഏഴ്‌ പേര്‍ക്ക്‌ നല്‍കിയ പട്ടയം റദ്ദാക്കുന്നതിനു നീക്കം തുടങ്ങിയിരുന്നു. വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും നടത്തിയ കൈവശാവകാശ വില്‍പന റദ്ദാക്കുന്നതിനും ൧൯൮൭ ഡിസംബര്‍ ൧൯-ാം തീയതി അന്നത്തെ വയനാട്‌ ജില്ലാകലക്ടര്‍ കെ. സേതുമാധവന്‍ ഉത്തരവിട്ടിരുന്നു. മാനന്തവാടി അസിസ്റ്റണ്റ്റ്‌ കലക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ൧൯൬൪ലെ കേരള ഭൂമി പതിച്ചു കൊടുക്കല്‍ ചട്ടങ്ങളിലെ ൮൯(൩) ചട്ടപ്രകാരം നടപടി എടുക്കാന്‍ അമ്പല വയല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറെ ജില്ലാകലക്ടര്‍ ചുമതലപ്പെടുത്തി. ഏഴു പേര്‍ക്കു പതിച്ചു കൊടുത്തു സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു കൊടുക്കാതിരിക്കാനാണ്‌ കലക്ടറുടെ ഉത്തരവുണ്ടായത്‌. വീരേന്ദ്രകുമാറും സഹോദരനും പ്രതിഫലം പറ്റി സര്‍ക്കാര്‍ഭൂമിയുടെ കൈവശാവകാശം എഴുതിക്കൊടുത്ത്‌ പറ്റിച്ചതിണ്റ്റെ ദുരന്തഫലം ഈ പാവങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്‌. പൈതൃകമായി തങ്ങള്‍ക്ക്‌ കിട്ടിയ ഭൂമിയിലെ കൈവശാവകാശം വില്‍ക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്തിരിക്കുന്നതെന്ന്‌ വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം അതിന്‌ പ്രതിഫലം പറ്റിയെന്ന്‌ കരാറുകള്‍ വ്യക്തമാക്കുന്നു. കൈവശാവകാശം ഉണ്ടെങ്കില്‍ തന്നെ അത്‌ വില്‍ക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ജില്ലാ കലക്ടര്‍ ൧൯൯൧ല്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വീരേന്ദ്രകുമാറിനെതിരായ അഴിമതി കേസ്‌ കമ്മീഷന്‍ മുമ്പാകെ പരിഗണനയില്‍ ഉള്ളപ്പോള്‍ തന്നെയാണ്‌ ൧൯൯൧ മാര്‍ച്ച്‌ ൧൮-ാം തീയതി ജില്ലാ കലക്ടര്‍ ഈ റിപ്പോര്‍ട്ട്‌ കൊടുത്തത്‌. (പ്രത്യേക ഏജന്‍സിയെ കൊണ്ട്‌ മലന്തോട്ടത്തില്‍ വീരേന്ദ്രകുമാറും സഹോദരനും നടത്തിയ ഇടപാടുകളെ സ്പെഷ്യല്‍ ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ കലക്ടറുടെ ഈ റിപ്പോര്‍ട്ടിലുണ്ട്‌) ൧൯൫൮ല്‍ ൭൮൧-ാം നമ്പറായി കുടുംബസ്വത്ത്‌ ഭാഗം ചെയ്തപ്പോള്‍ അച്ഛന്‍ പത്മപ്രഭ ഗൌഡര്‍ സ്വന്തം പേരില്‍ നിലനിര്‍ത്തിയിരുന്ന സര്‍ക്കാര്‍ ഭൂമിയിലെ മൂന്നിലൊന്ന്‌ ഭാഗം മാത്രമേ തനിക്ക്‌ പൈതൃകമായി കിട്ടിയിട്ടുള്ളൂ എന്ന്‌ വീരേന്ദ്രകുമാര്‍ തന്നെ പത്രപ്രസ്താവന നടത്തിയിട്ടുണ്ട്‌. അനധികൃതമായി അദ്ദേഹം സര്‍ക്കാര്‍ഭൂമി കൈവശത്തില്‍ വച്ചനുഭവിക്കുന്നുണ്ടെന്ന്‌ പരാതിയുണ്ടായപ്പോഴാണ്‌ വീരേന്ദ്രകുമാര്‍ പരസ്യ പ്രസ്താവന നടത്തിയത്‌. ൧൯൯൭ ഏപ്രിലിലാണ്‍്‌ വീരേന്ദ്രകുമാര്‍ പത്ര പ്രസ്താവന നടത്തിയത്‌. ആദിവാസി ഭൂനിയമ ഭേദഗതി പ്രശ്നവുമായി ബന്ധപ്പെട്ട്‌ സിവില്‍ ലിബര്‍ട്ടീസ്‌ കമ്മിറ്റി കണ്‍വീനര്‍ മുകുന്ദന്‍ സി മേനോന്‍ നിയമവേദിയ്ക്ക്‌ വേണ്ടി അഡ്വ എ എക്സ്‌ വര്‍ഗ്ഗീസ്‌ ലോഹ്യ വിചാരവേദിക്ക്‌ വേണ്ടി ഡോ. മുരളീധരന്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി വിവിധ ആദിവാസി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ രാഷ്ട്രീയ നേതാക്കള്‍ അനധികൃതമായി കൈയടക്കി വച്ചിട്ടുള്ള ഭൂമിയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ വീരേന്ദ്രകുമാറിണ്റ്റെ പ്രതികരണം ഉണ്ടായത്‌. ൧൯൮൦ലെ കുടുംബ ഭാഗാധാര പ്രകാരം ൧൩൬ ഏക്കര്‍ തോട്ടത്തില്‍ ൧൬ ഏക്കര്‍ മാത്രമാണ്‌ തനിക്ക്‌ അവകാശപ്പെട്ടതെന്ന്‌ വീരേന്ദ്രകുമാര്‍ അന്ന്‌ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കല്‍ പദ്ധതി പ്രകാരം തങ്ങളുടെ അച്ഛന്‌ കിട്ടിയ സര്‍ക്കാര്‍ഭൂമിയില്‍ നിന്ന്‌ പൈതൃകമായി കിട്ടിയ ൧൬ ഏക്കര്‍ മാത്രമല്ല ൪൦ ഏക്കറോളം സര്‍ക്കാര്‍ഭൂമി വീരേന്ദ്രകുമാറും സഹോദരനും കൂടി വിറ്റിട്ടുണ്ട്‌. സബ്കലക്ടര്‍ മാരപാണ്ഡ്യണ്റ്റെ റിപ്പോര്‍ട്ടില്‍ നിന്ന്‌ തന്നെ ഇത്‌ കാണാം. പുറക്കാടി വില്ലേജിലെ ൫൦൪/൨ സര്‍വ്വേ നമ്പറില്‍ തന്നെ ൪൦ ഏക്കറോളം സര്‍ക്കാര്‍ സ്ഥലം വീരേന്ദ്രകുമാറും സഹോദരനും കൂടി വിറ്റ്‌ കാശാക്കിയെന്ന്‌ രേഖകളില്‍ കാണാം. ൧൯൮൦ലെ കുടുംബ ഭാഗാധാരത്തില്‍ പട്ടയം കിട്ടാന്‍ ശ്രമം നടത്തിയെന്ന്‌ സര്‍ക്കാര്‍ പറയുന്ന സര്‍ക്കാര്‍ സ്ഥലം മാത്രമാണ്‌ ജേഷ്ഠനും അനുജനും കൂടി വിറ്റത്‌. പട്ടയം കിട്ടില്ലെന്നുറപ്പായപ്പോള്‍ നടത്തിയ കൊടുംവഞ്ചനയാണിത്‌. മുമ്പേ തന്നെ മരക്കച്ചവടക്കാരുമായി നടത്തിയ ഗൂഢാലോചനയുടെ തുടര്‍നടപടിയായിരുന്നു ഈ കച്ചവടം. കൈവശാവകാശം ഇല്ലാത്ത സ്ഥലം കൂടി വീരേന്ദ്രകുമാറും സഹോദരനും ചേര്‍ന്ന്‌ വിറ്റതിന്‌ തെളിവുണ്ട്‌. തെക്കേ വയനാട്ടിലെ താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ മുമ്പാകെ യുള്ള ൧൨൧൭/൭൩ നമ്പറായ പഴയ കേസും ൧൯൭൯ലെ പുതിയ കേസും സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിക്കേണ്ടതാണ്‌. മിച്ചഭൂമി ഉള്ളതായി താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ കണ്ടെത്തിയപ്പോള്‍ വീരേന്ദ്രകുമാറും അനുജനും തടസ്സ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. അച്ഛണ്റ്റെ ഓഹരിയില്‍ നിന്ന്‌ കൈവശാവകാശമുള്ള സര്‍ക്കാര്‍ഭൂമിയുടെ ഒന്‍പതില്‍ ഒന്ന്‌ മാത്രമേ തങ്ങളുടെ ഓഹരിയായി കിട്ടുമെന്നും മൂന്നിലൊന്ന്‌ കണക്കാക്കാവുന്നതല്ല എന്നും അവര്‍ അവകാശപ്പെട്ടു. എന്നു മാത്രമല്ല സര്‍വ്വേ നമ്പര്‍ ൫൦൪/൨ ലെ മുഴുവന്‍ സ്ഥലവും ഒഴിവാക്കി കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതില്‍ സര്‍വ്വേ നമ്പര്‍ ൫൦൪/൨ലെ എട്ട്‌ ഏക്കറില്‍ മാത്രം ആണ്‌ വീരേന്ദ്രകുമാര്‍ ഹാജരാക്കിയ രേഖകള്‍ അനുസരിച്ച്‌ തന്നെ കാപ്പിത്തോട്ടമായിട്ടുള്ളൂ. എന്നിട്ടും ജേഷ്ഠനും അനുജനും കൂടി ഒന്‍പതില്‍ രണ്ടു ഭാഗം മാത്രം സ്വയം അവകാശപ്പെട്ടിരിക്കെ ഈ സര്‍വ്വേ നമ്പറില്‍ മുഴുവന്‍ സര്‍ക്കാര്‍ സ്ഥലവും വിറ്റ്‌ കാശാക്കി എന്ന്‌ രേഖകളില്‍ കാണാം. അതിനാല്‍ പൈതൃകമായി കൈവശാവകാശം കിട്ടിയ സര്‍ക്കാര്‍ സ്ഥലം മാത്രമാണ്‌ വിറ്റതെന്ന വീരേന്ദ്രകുമാറിണ്റ്റെ വാദവും നിലനില്‍ക്കുകയില്ല. മലന്തോട്ടത്തിലെ സര്‍ക്കാര്‍ഭൂമിയില്‍ പട്ടയം കൊടുത്തപ്പോള്‍ ഭൂമിവിലയും മരത്തിണ്റ്റെ വിലയും കുറച്ച്‌ കാണിച്ചു എന്നാരോപിച്ചാണ്‌ മൂന്നു ചെറുകിട റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ മാത്രം വിജിലന്‍സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാര്‍ഭൂമിയിലെ മരം തട്ടിച്ചെടുത്ത കുറ്റകൃത്യങ്ങളുടെ ചുക്കാന്‍ പിടിച്ച്‌ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിക്കൊണ്ടാണ്‌ ഇത്‌ ചെയ്തത്‌. എന്നിട്ടും ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളുടെ സഹോദരണ്റ്റെ പേരില്‍ അഞ്ച്‌ ഏക്കര്‍ കോഴ വാങ്ങിച്ചതിനും വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാരിനെ വഞ്ചിച്ചതിനും അവരുടെ പേരില്‍ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ൪൬൮-ാം വകുപ്പനുസരിച്ച്‌ ഏഴ്‌ വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇതേ വകുപ്പുകള്‍ അനുസരിച്ച്‌ എം പി വീരേന്ദ്രകുമാറിണ്റ്റെയും സഹോദരണ്റ്റെയും പേരില്‍ കുറ്റാരോപണം നടത്തി കേസ്‌ വിചാരണ ചെയ്യാന്‍ തക്കവണ്ണം രേഖാമൂലമുള്ള തെളിവുകള്‍ വേണ്ടത്രയുണ്ട്‌. അതായത്‌ കാലപരിധിയുടെ പേരില്‍ ഒഴിവാക്കാവുന്നതല്ല ഏഴു വര്‍ഷം വരെ കഠിന തടവിന്‌ ശിക്ഷിക്കാവുന്ന ഈ കുറ്റകൃത്യങ്ങള്‍. യഥാര്‍ത്ഥ കുറ്റവാളികളുടെ പേരു പോലും പുറത്തുവരാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാരുടെ പേരിലുള്ള കേസ്‌ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ തേച്ചു മാച്ചു കളഞ്ഞു. രാഷ്ട്രീയത്തെ കുറ്റവാളികളുടെ പിടിയില്‍ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ കോടതികളിലും പുറത്തും മുറവിളി നടക്കുന്ന കാലമായിരുന്നു അത്‌. രണ്ട്‌ വര്‍ഷത്തിലേറെ തടവിന്‌ ശിക്ഷിക്കപ്പെട്ട ആള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യനാണെന്നാണ്‌ ചട്ടം. പിന്നീടുണ്ടായിട്ടുള്ള നിയമ ഭേദഗതി പ്രകാരം സ്ഥാനാര്‍ത്ഥിയുടെ പേരിലുള്ള കുറ്റാരോപണത്തിണ്റ്റെയും വിചാരണയുടെയും വിവരങ്ങള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം നല്‍കണമെന്ന്‌ നിയമഭേദഗതിയുമുണ്ടായി. എന്നിട്ടും എം പി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവായ കുറ്റവാളി ആരോപണത്തില്‍ നിന്ന്‌ പോലും രക്ഷപ്പെടുകയായിരുന്നു. പിന്നീട്‌ അദ്ദേഹം എം.പിയും കേന്ദ്രമന്ത്രിയുമായി. ആകമാന ഭരണകൂടത്തിനും വീരേന്ദ്രകുമാറിണ്റ്റെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നു. മാനേ ജിംഗ്‌ ഡയറക്ടറുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന്‌ കുറ്റപ്പെടുത്തി മാതൃഭൂമിയില്‍ നിന്ന്‌ പിരിച്ചു വിടപ്പെട്ട അസിസ്റ്റണ്റ്റ്‌ എഡിറ്റര്‍ പി. രാജന്‍ തന്നെ ഏതെങ്കിലും അധികാരം കൈയാളുന്ന സകലരെയും കൃത്യമായ വിവരങ്ങള്‍ അറിയിച്ചിരുന്നു. കത്തുകളും ലഘു ലേഖകളും വ്യവഹാരങ്ങളുമാണ്‌ സത്യം പുറത്തു കൊണ്ടു വരാനായി പി.രാജന്‍ സ്വീകരിച്ച മാര്‍ഗ്ഗം. പക്ഷേ നീതിന്യായകോടതികളും നിയമ നിര്‍മ്മാതാക്കളും, വ്യപാരികളും-വ്യവസായികളും, മാധ്യമങ്ങളും ബുദ്ധിജീവികളും, തൊഴിലാളി നേതാക്കളും രാഷ്ട്രീയ കക്ഷികളും, മതനേതാക്കളും ജാതി സംഘടനകളും ഉള്‍പ്പടെ അധികാരം കൈയാളുന്നവരെല്ലാം മൌനത്തിണ്റ്റെ ഗൂഢാലോചനയില്‍ പങ്കാളികളായി. ജനാധിപത്യഭരണം സാധാരണ ജനങ്ങള്‍ക്കെതിരായി നടത്തുന്ന ഗൂഢാലോചനയായി അധ:പതിച്ചതിണ്റ്റെ കഥയാണ്‌ മലന്തോട്ടം രേഖകള്‍ പറയുന്നത്‌. എം പി വീരേന്ദ്രകുമാര്‍ ഈ അധ:പതനത്തിണ്റ്റെ പ്രതീകം മാത്രമാണ്‌.

Thursday, December 30, 2010

വിചാര വിപ്ളവത്തിണ്റ്റെ വഴികാട്ടിയായ സ്വദേശാഭിമാനി

ആര്‍ക്ക്‌ പ്രിയമായാലും അപ്രിയ മായാലും പൊതു താല്‍പര്യ ത്തിന്‌ ഗുണകരമെന്ന്‌ തോന്നുന്ന സത്യം വിളിച്ചു പറഞ്ഞ പത്രാധിപരാണ്‌ സ്വദേശാഭിമാനി കെ. രമാകൃഷ്ണപ്പിള്ള. അവസരവാദവും അടവ്‌ നയവും കൊണ്ട്‌ സത്യം മറച്ച്‌ വച്ച്‌ തടി രക്ഷിക്കുന്ന ഏര്‍പ്പാട്‌ സ്വദേശാഭിമാനിക്ക്‌ സദ്ഗുണമായി തോന്നിയിട്ടില്ല. - സത്യം പറയാം, പ്രിയവും പറയാം; എന്നാല്‍ അപ്രിയ സത്യം പറയരുത്‌ എന്ന പ്രമാണം അദ്ദേഹം അംഗീകരിച്ചില്ല. സ്വദേശാഭിമാനി-രാജദ്രോഹിയായരാജ്യസ്നേഹി എന്നപേരില്‍ ടി വേണുഗോപാലന്‍ എഴുതിയ ജീവചരിത്രത്തില്‍ ഈ പ്രമാണത്തെക്കുറിച്ച്‌ രാമകൃഷ്ണപ്പിള്ളയുടെ നിലപാട്‌ വ്യക്തമാക്കുന്നു. സത്യത്തിന്‌ അപ്രിയം എങ്ങനെ വന്നു? സത്യം എന്നത്‌ ഈശ്വര ധര്‍മ്മങ്ങളില്‍ ഒന്നാണെങ്കില്‍ അത്‌ അപ്രിയമാകുവാന്‍ ന്യായമെവിടെ? സത്യം സ്വത: അപ്രിയമല്ല. അത്‌ ആരെക്കുറിച്ചു പറയുന്നുവോ അയാളെ അപേക്ഷിച്ച്‌ മാത്രമേ അപ്രിയമായി ഗണിക്കാന്‍ പാടുള്ളൂ. അയാളുടെ ദുര്‍നടത്ത സത്യമാണെങ്കില്‍ അത്‌ അയാളുടെ അപ്രിയത്തെ ശങ്കിച്ച്‌ വെളിപ്പെടുത്തുവാന്‍ പാടുള്ളതല്ല എന്ന്‌ ശഠിക്കുന്നതിണ്റ്റെ അര്‍ത്ഥം, സമുദായ സംവിധാനത്തിനെന്നല്ല ലോകത്തിനെന്നല്ല, പ്രപഞ്ചത്തിന്‌ തന്നെ ആധാര ഭൂതമായുള്ള ഒരു ധര്‍മ തത്വത്തെ ഹനിക്കേണമെന്നും ആ വഴിയായി സമുദായത്തിന്‌ ഹാനി തട്ടണമെന്നുമല്ലെ? സമുദായത്തിന്‌ കേട്‌ തട്ടിക്കുന്നതായ ദുര്‍നടത്തയില്‍ വിഹരിക്കുന്നവന്‍ അന്ത്യജനാകട്ടെ, പ്രബലനായ പ്രഭുവാകട്ടെ അവനെ സമുദായഫലമായി ഗണിക്കയല്ലാതെ അവണ്റ്റെ മനോവേദനകളെ ഗൌനിക്കേണ്ട ആവശ്യം സമുദായത്തിനില്ല. അവന്‍ സമുദായ ദ്രോഹിയാകയാല്‍ സമുദായ ഭ്രഷ്ടനായി തീരേണ്ടവനാകുന്നു. അങ്ങനെയുള്ളവരുടെ ദുര്‍നടത്തകളെപ്പറ്റി എത്ര പരുഷമായി പറഞ്ഞാലും അത്‌ സമുദായ ദൂഷകമാവുകയില്ല. അങ്ങനെ പറയുന്നത്‌ സമുദായാഭിമാനികളുടെ കടമയാകുന്നു. . ൧൦൯൦ കര്‍ക്കിടകത്തില്‍ ആത്മപോഷിണിയില്‍ സ്വദേശാഭിമാനി ഇങ്ങനെ എഴുതിയത്‌ ടി വേണുഗോപാലന്‍ ഉദ്ധരിക്കുന്നുണ്ട്‌. (സ്വദേശാഭിമാനി രാജ ദ്രോഹിയായ രാജ്യസ്നേഹി കേരള പ്രസ്‌ അക്കാദമി പ്രസിദ്ധീകരണം ടി വേണുഗോപാലന്‍ പേജ്‌-൧൦൪) ദിവാന്‍ പി രാജഗോപാലാചാരിയുടെ ദുര്‍നടത്തകളെ രൂക്ഷമായി വിമര്‍ശിച്ചതിന്‌ സ്വദേശാഭിമാനി നല്‍കിയ ന്യായീകരണമാണ്‌ വേണുഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഈ ന്യായീകരണം പരോക്ഷമായി കുമാരനാശാനുള്ള മറുപടിയായിരുന്നു എന്നും ജീവചരിത്രകാരന്‍ പറയുന്നു. ൧൦൮൬ലെ വിവേകോദയത്തില്‍ മഹാകവി എഴുതിയ മുഖപ്രസംഗം രാമകൃഷ്ണപ്പിള്ളയെ നാടു കടത്തിയത്‌ ശരിവെച്ചുകൊണ്ടുള്ളതായിരുന്നു. രാമകൃഷ്ണപ്പിള്ള മുഖം നോക്കാതെ ധീരമായി കാര്യങ്ങള്‍ വിളിച്ചു പറയുന്ന പത്രാധിപര്‍ ആയിരുന്നു എന്നും അങ്ങനെയുള്ളവരുടെ ആവശ്യകത വാസ്തവം പറഞ്ഞാല്‍ തിരുവിതാംകൂറില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നനും എന്നാല്‍ അടുത്തകാലത്തായി അദ്ദേഹത്തിണ്റ്റെ സ്വരം ദുശ്രാവ്യമായി തീര്‍ന്നിരിക്കുന്നു എന്നും അതാണ്‌ കൊഴപ്പത്തിന്‌ കാരണമായതെന്നും കുമാരനാശാന്‍ പറഞ്ഞിരുന്നു കൂട്ടത്തില്‍ , സത്യം ബ്രൂയാദ്‌. പ്രിയം ബ്രൂയാദ്‌, ന ബ്രൂയാദ്‌ സത്യം അപ്രിയം, പ്രിയം ച നാനൃതം ബ്രൂയാദ്‌, ഏഷ ധര്‍മ്മ: സനാതന എന്ന മനുസൃമതി ശ്ളോകവും ആശാന്‍ ഉദ്ദരിച്ചിരുന്നു. ദിവാന്‍ രാജഗോപാലാചാരിയുടെ സദാചാര വിരുദ്ധ നടപടികളെ രാമകൃഷ്ണ്‍പപിള്ള വിമര്‍ശിച്ചതിനെ ഉദ്ദേശിച്ചാണ്‌ ആശാന്‍ ഈ പരാമര്‍ശം നടത്തിയതെന്ന്‌ വേണുഗോപാലന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട ്‌. . സ്വദേശാഭിമാനിയെ ഒരു മഞ്ഞപത്രക്കാരനായി മാത്രം തെറ്റിദ്ധരിച്ചവരുണ്ട്‌. പക്ഷേ വേണുഗോപാലന്‍ എഴുതിയ ജീവ ചരിത്രം പ്രസിദ്ധീകരിച്ച ശേഷവും മഹാനായ ആ പത്രാധിപരോട്‌ ചില ദുഷ്ടബുദ്ധികള്‍ക്കുള്ള വിരോധവും വിദ്വേഷവും അവസാനിച്ചിട്ടില്ല. രാമകൃഷ്ണപിള്ളയുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയുണ്ടായ നാടു കടത്തലിണ്റ്റെ നൂറാം വര്‍ഷമാണിത്‌. ൧൯൧൦ സപ്തംബര്‍ ൨൬-ാം തീയതിയാണ്‌ അദ്ദേഹത്തെ തിരുവിതാംകൂറില്‍ നിന്ന്‌ നാടുകടത്തുന്നത്‌. ഒരുനൂറ്റാണ്ടു മുമ്പ്‌ തിരുവിതാംകൂറിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങള്‍ ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. സ്വദേശാഭിമാനി അച്ചടിച്ചിരുന്ന അച്ചുകൂടം അടച്ച്‌ പൂട്ടി സര്‍ക്കാര്‍ മുദ്ര വച്ചു. രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയാക്കിയ വക്കം മുഹമ്മദ്‌ അബ്ദുള്‍ ഖാദര്‍ മൌലവിയെ ഭരണാധികരികള്‍ ആവുന്നത്ര പീഡിപ്പിച്ചു. സ്വാഭാവികമായും സ്വദേശാഭിമാനി പത്രത്തിണ്റ്റെ കിട്ടാവുന്ന പ്രതികളൊക്കെ അപ്രത്യക്ഷമായി. ഭയചകിതരായ വായനക്കാര്‍ പഴയ ലക്കങ്ങള്‍ എല്ലാം നശിപ്പിച്ചിരിക്കും. സ്വദേശാഭിമാനിയുമായി ഒരു ബന്ധവുമില്ലെന്ന്‌ വരുത്താനായിരുന്ന സര്‍ക്കാറിനെ ആശ്രയിച്ചിരുന്നവര്‍ക്ക്‌ താല്‍പര്യം. എത്രയോ കാലം കഴിഞ്ഞ്‌ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതി ന്യായാധിപന്‍മാരില്‍ നിന്നു തന്നെ ഉണ്ടായ പെരുമാറ്റം ഓര്‍ക്കാവുന്നതാണ്‌. അതിനാല്‍ വേണുഗോപാലണ്റ്റെ പുസത്കം പുറത്ത്‌ വരുന്നത്‌ വരെ സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനത്തെക്കുറിച്ച്‌ ആധികാരികമായ തെളിവുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്‌ കേട്ടുകേള്‍വിയുടെയും തല്‍പരകക്ഷികളുടെ കുപ്രചരണങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വദേശാഭിമാനിയെ ആക്ഷേപിച്ചവരോട്‌ സഹതപിക്കാം. ൧൯൯൬ല്‍ വേണുഗോപലണ്റ്റെ പുസ്തകം പുറത്ത്‌ വന്ന ശേഷം സ്വദേശാഭിമാനിക്കെതിരായി പഴയ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ബുദ്ധിപരമായ സത്യസന്ധത ചോദ്യം ചെയ്യാതെ വയ്യ. മലയാളത്തില്‍ ഉണ്ടായിട്ടുള്ള മികച്ച ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നാണ്‌, ടി വേണുഗോപാലന്‍ സ്വദേശാഭിമാനിയെക്കുറിച്ച്‌ എഴുതിയ ജീവചരിത്രം. പുസ്തകത്തിണ്റ്റെ അവതാരികയില്‍ പ്രസ്‌ അക്കാദമിയുടെ ചെയര്‍മാനായിരുന്ന വി പി രാമചന്ദ്രന്‍ പറയുന്നത്‌ അക്ഷരംപ്രതി ശരിയാണ്‌. അസാധാരണമായ ഈ പുസ്തകത്തില്‍ സ്വദേശാഭിമാനിയുടെ അദ്ഭുതകരമായ ആശയ പ്രപഞ്ചമാണ്‌ വേണുഗോപാലന്‍ തുറന്നു കാണിക്കുന്നത്‌.ഭാരതത്തിണ്റ്റെ നാനാ ഭാഗത്തും രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍ നാമ്പെടുത്തുകഴിഞ്ഞ കാലത്തായിരുന്നു സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനം. എന്നാല്‍ മറ്റു നവോത്ഥാന നായകരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന സവിശേഷമായ വ്യക്തിത്വം സ്വദേശാഭിമാനിയുടെ ദീര്‍ഘ വീക്ഷണമാണെന്ന്‌ വേണുഗോപാലന്‍ വ്യകതമാക്കുന്നു. ഭാവിയില്‍ നമ്മുടെ രാഷ്ട്രഗേഹം കെട്ടിപ്പടുക്കേണ്ടത്‌ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ ആധാരശിലകളിന്‍മേലായിരിക്കണമെന്ന്‌ ഒരു പ്രവാചകനെപ്പോലെ സ്വദേശാഭിമാനി കണ്ടറിഞ്ഞിരുന്നു എന്ന്‌ മനസ്സിലാക്കുന്ന ഏത്‌ കേരളീയനാണ്‌ സ്വയം അഭിമാനം കൊള്ളാതിരിക്കുക എന്നാണ്‌ വി പി രാമചന്ദ്രന്‍ ചോദിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ ചോദ്യം അസ്ഥാനത്താണെന്നാണ്‌ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങള്‍ കാണിക്കുന്നത്‌. പഴയ ആക്ഷേപക്കാരായ എം കെ കുമാരന്‍, എം പി അപ്പന്‍, കെ വി കുമാരന്‍ എന്നിവരുടെ വിമര്‍ശനങ്ങള്‍ക്കെല്ലാം വേണുഗോപാലന്‍ മറുപടി പറഞ്ഞിട്ടുണ്ട്‌. എസ്‌എന്‍ഡിപിയുടെ പ്ളാറ്റിനം ജൂബിലി സ്മാരക ഗ്രന്ഥത്തില്‍ മുന്‍ എം പി ആയിരുന്ന എം കെ കുമാരന്‍ എഴുതിവച്ച അബദ്ധങ്ങളും അസംബന്ധങ്ങളും വിസ്മരിക്കാം. ആധുനിക കേരളത്തില്‍ പുരോഗമന പരമായ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്‌ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ആണെന്ന വിശ്വാസം പരക്കെ ഉളളതില്‍ അദ്ദേഹത്തിന്‌ അമര്‍ഷമുണ്ട്‌. എസ്‌എന്‍ ഡി പിയോഗത്തിണ്റ്റെ ചരിത്രം സാമാന്യമായി പറഞ്ഞാല്‍ കേരളത്തിലെ സാമൂഹിക - സാംസ്ക്കാരിക രാഷ്ട്രീയ നവോത്ഥാനത്തിണ്റ്റെ ചരിത്രമാണ്‌ എന്ന്‌ എം കെ കുമാരന്‍ കരുതുന്നു. എസ്‌എന്‍ഡി.പിയോഗത്തിണ്റ്റെ തുടക്കത്തില്‍ തന്നെ ഒരു വിപ്ളവ പ്രസ്ഥാനത്തിണ്റ്റെ മുന്നണി സേനവിഭാഗമാകാനുള്ള എല്ലാ സിദ്ധികളും അതിന്‌ ലഭ്യമായിരുന്നു. ഈ സിദ്ധികളില്‍ ഏറ്റവും പ്രധാനം ശ്രീനാരായണഗുരുവിണ്റ്റെ മഹനീയ നേതൃത്വം തന്നെയായിരുന്നു. തണ്റ്റെ യോഗത്തോടും ശ്രീനാരായണ ഗുരുവിനോടുമുള്ള ഭക്തിയും ആദരവും കൊണ്ട്‌ ചരിത്രത്തെ യോഗത്തിന്‌ മുമ്പും പിമ്പുമെന്ന്‌ വേര്‍തിരിച്ച്‌ കാണാന്‍ എം കെ കുമാരന്‌ ആഗ്രഹമുണ്ടായിരുന്നിരിക്കാം. ഉത്തരാധുനിക സാഹിത്യത്തിനും വനിതാ വിമോചന പ്രസ്ഥാനത്തിനുമൊക്കെ കാരണം ശ്രീനാരായണ ഗുരുവാണെന്നും- പറഞ്ഞാലേ അദ്ദേഹത്തെപോലുള്ളവര്‍ക്ക്‌ തൃപ്തിയാകുള്ളുവെന്നും വരാം. എന്നാല്‍ സ്വദേശാഭിമാനി ഈഴവരെയും പുലയരെയും മറ്റും സവര്‍ണ്ണര്‍ക്കൊപ്പമിരുത്തി പഠിപ്പിക്കുന്നത്‌ സംസ്ക്കാര ശുദ്ധിക്ക്‌ നിരക്കാത്ത നടപടിയാണെന്ന്‌ പറഞ്ഞതായി എഴുതിപ്പിടിപ്പിക്കുന്നത്‌ കുറച്ചെങ്കിലും സത്യാന്വേഷണത്തിന്‌ ശേഷമാകാമായിരുന്നു. ൧൦൮൦ മേടത്തില്‍ കേരളനില്‍ സ്വദേശാഭിമാനി എഴുതിയത്‌ വ്യവസായശീലരായ ഈഴവരെ പ്രശംസിച്ചു കൊണ്ടാണ്‌. മാത്രമല്ല ഈഴവരുടെ ക്ളേശങ്ങള്‍ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട്‌ സ്വദേശാഭിമാനി എഴുതിയ മുഖപ്രസംഗങ്ങള്‍ ടി വേണുഗോപാലന്‍ വേണ്ടുവോളം ഉദ്ധരിച്ചിട്ടുമുണ്ട്‌. ഈ നാട്ടിലെ മുതലെടുപ്പില്‍ ഗണ്യമായ ഒരു ഭാഗം ്നേടിക്കൊടുക്കുന്നവരായ ഈഴവര്‍ക്ക്‌ വിദ്യാഭ്യാസ കാര്യത്തില്‍ ഉണ്ടാകുന്ന ക്ളേശങ്ങളെ ഗവണ്‍മെണ്റ്റിണ്റ്റെ ചുമതലയില്‍ ഉള്ളിടത്തോളവും പരിഹരിക്കേണ്ടത്‌ ഏറ്റവും ആവശ്യമാകുന്നു എന്ന്‌ സ്വദേശാഭിമാനി എഴുതിയിട്ടുണ്ട്‌. ആ മുഖപ്രസംഗം വക്കം മൌലവിയുടെ സ്വദേശാഭിമാനിയിലല്ല കേരളന്‍ മാസികയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. മാത്രമല്ല ഈഴവര്‍ക്ക്‌ മാനസികമായ പരിഷ്ക്കാരവും ഗ്രഹണപാടവവും ബ്രാഹ്മണരെയും നായന്‍മാരെയും മറ്റും പോലെ ഉണ്ടെന്ന്‌ വന്നിരിക്കുന്നതിനാലത്രേ അവരെ ഒന്നായി ഇരുത്തി പഠിപ്പിക്കുന്ന വിഷയം അവശ്യ കര്‍ത്തവ്യമായിരിക്കുന്നത്‌. പുലയരെയും അധകൃതരേയും സവര്‍ണരോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിനെ സ്വദേശാഭിമാനി എതിര്‍ത്തു എന്ന കള്ള പ്രചരണം ഇപ്പോഴും തുടരുന്നുണ്ട്‌. അധ: കൃതര്‍ക്ക്‌ പ്രത്യേകമായ വിദ്യാഭ്യാസം കൊടുക്കണമെന്നും അവര്‍ക്ക്‌ അത്‌ നിര്‍വഹിക്കാനുള്ള സാമ്പകത്തിക ശേഷിയുണ്ടാക്കിക്കൊടുക്കണമെന്നുമാണ്‌ സ്വദേശാഭിമാനി ആവശ്യപ്പെട്ടത്‌. ഇത്‌ ജാതി ചിന്തയും സവര്‍ണ്ണ മനോഭാവവും ആണെന്ന്‌ വാദിക്കുന്നവരുടെ ബുദ്ധി തലതിരിഞ്ഞതാണെന്നും പറയാതെ വയ്യ. ചരിത്രപരമായകാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത്‌ നിന്ന്‌ പുറം തള്ളപ്പെട്ടവര്‍ക്ക്‌ പ്രത്യേക പരിഗണനയോടെയുള്ള വിദ്യാഭ്യാസം നല്‍കണമെന്നാണ്‌ സ്വദേശാഭിമാനി ആവശ്യപ്പെട്ടത്‌. സത്യത്തില്‍ സംവരണ തത്വത്തിണ്റ്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം. ടി വേണുഗോപാലന്‍ ഇക്കാര്യങ്ങളെല്ലാം സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍ ദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ട്‌ സ്ഥാപിച്ചിട്ടുണ്ട്‌. പക്ഷേ സ്വദേശാഭിമാനിയെ താഴ്ത്തിക്കെട്ടാതെ ചിലര്‍ക്ക്‌ ഇപ്പോഴും ഉറക്കം വരുന്നില്ലെന്നുതോന്നുന്നു. നാടു കടത്തലിണ്റ്റെ നൂറാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പച്ചക്കുതിരയില്‍ രാജഗോപാല്‍ വാകത്താനം എഴുതിയ ലേഖനം ഈ രോഗത്തിണ്റ്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ്‌. ജനവിരുദ്ധതയുടെ ജാതിമുഖം എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ഒരിടത്തും വേണുഗോപാലണ്റ്റെ പുസ്തകത്തെ പരാമര്‍ശിച്ചു കാണുന്നില്ല. അത്‌ മന: പൂര്‍വ്വമാണോ അതോ വായിക്കാത്തതു കൊണ്ടാണോ എന്നറിഞ്ഞുകൂട. വാകത്താനത്തിണ്റ്റെ ഒരു ആരോപണം ലോകമെമ്പാടും രാജഭരണത്തിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയും ജനാധിപത്യ വ്യവസ്ഥയ്ക്കു വേണ്ടി പോരാട്ടം നടക്കുകയും ചെയ്യുമ്പോള്‍ തിരുവിതാകൂറിലെ രാജാക്കന്‍മാരെ ദൈവപദവിയില്‍ പ്രതിഷ്ഠിച്ച്‌ സ്തുതി ഗീതങ്ങള്‍ ആലപിച്ച രാമകൃഷ്ണപ്പിള്ള ഏത്‌ നാടുവാഴിത്ത ആധിപത്യത്തിനെതിരായാണ്‌ തൂലിക പടവാളിക്കയത്‌. അത്യന്തം വിധേയമായ ദാസ്യ ഭാഷയില്‍ അടിമഭാവമായിരുന്നു അദ്ദേഹത്തിണ്റ്റെ മുഖമുദ്ര. രാജ്യദ്രോഹ കുറ്റത്തിന്‌ തിരുവിതാംകൂറില്‍ നിന്ന്‌ നാടു കടത്തിപ്പെട്ട രാമകൃഷ്ണപ്പിള്ളയ്ക്കെതിരായാണ്‌ വാകത്താനം ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്‌. വസ്തുതകള്‍ അറിയാന്‍ ഒരു ശ്രമവും നടത്താതെ മുന്‍വിധിയോടെ അരിശം കൊള്ളുന്ന വാകത്താനം രാജഗോപാലണ്റ്റെ യുക്തി ബോധം തീര്‍ത്തും ഇല്ലാതായിട്ടുണ്ട്‌. പോര്‍ച്ചുഗീസ്‌ രാജാവിനെ വധിച്ചത്‌ ചൂണ്ടിക്കാണിച്ചു കൊണ്ട സ്വദേശാഭിമാനി എഴുതിയത്‌ ഇങ്ങനെയാണ്‌. പോര്‍ച്ചുഗല്‍ രാജാവിന്‌ സിദ്ധിച്ച ഈ അനുഭവം ലോകത്തില്‍ രാജാക്കന്‍മാര്‍ക്ക്‌ ആവര്‍ത്തിക്കാതിരിക്കാനാണ്‌ സമാധാന കാംക്ഷികളെല്ലാം ആശിക്കുന്നതെന്നിരുന്നാലും രാജാക്കന്‍മാര്‍ക്കും ഗവണ്‍മെണ്റ്റ്‌ പ്രവര്‍ത്തകന്‍മാര്‍ക്കും തങ്ങളുടെ ധര്‍മത്തെയും കര്‍ത്തവ്യത്തെയും കുറിച്ച്‌ വീണ്ടും സ്മരണീയമായ പാഠം നല്‍കുന്നു എന്ന്‌ പറയേണ്ടതാകുന്നു. ഒരു രാജ്യത്തിണ്റ്റെ അധിപതിയായ രാജാവ്‌ പ്രജകളുടെ ഹിതത്തെ അനുവര്‍ത്തിക്കേണ്ട ആളാണെന്നും രാജാവിണ്റ്റെ മനോരഥമല്ല പ്രജകളുടെ ഹിതത്തെ അധ:കരിച്ചിട്ട്‌ സാധിക്കേണ്ടതെന്നും ഉള്ള പാഠം നാം ഓര്‍ക്കേണ്ടതാണ്‌. രാജവാഴ്ചയോടുള്ള സ്വദേശാഭിമാനിയുടെ സമീപനം എന്താണെന്ന്‌ വ്യക്തമാക്കുന്നതിനാവശ്യമുള്ളതിലധികം രേഖകള്‍ വേണുഗോപാലന്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്‌. രാജാവിനെ രാഷ്ട്രതലവന്‍ ആക്കിയിരുത്തി ബ്രിട്ടീഷ്‌ മാതൃകയിലുള്ള പാര്‍ളമെണ്റ്ററി ജനാധിപത്യം നടപ്പിലാക്കുന്നതിനാണ്‌ സ്വദേശാഭിമാനി വാദിച്ചത്‌. സത്യസന്ധമായ വായന ഇതു സംശയാതീതമായി തെളിയിക്കുന്നതുമാണ്‌. പണ്ഡിറ്റ്‌ കറുപ്പണ്റ്റെ ബാലാകലേശം എന്ന കൃതിയെ സ്വദേശാഭിമാനി വിമര്‍ശിച്ചതിനെതിരായുള്ള ആക്ഷേപവും ഇതേപ്പോലെ തന്നെ അടിസ്ഥാനരഹിതമാണ്‌. ഏതെങ്കിലും സമുദായത്തിനെതിരെ ആക്ഷേപ വാക്കുകളും ദു:സൂചനകളും നടത്തുന്നതിനെ കഠിനമായി എതിര്‍ത്തിട്ടുള്ള ആളാണ്‌ സ്വദേശാഭിമാനി. അദ്ദേഹത്തിണ്റ്റെ ഈ നിലപാടിന്‌ എത്രയോ ഉദാഹരണങ്ങള്‍ വേണുഗോപലന്‍ നിരത്തി വച്ചിട്ടുണ്ട്‌. ബാലാകലേശത്തിലെ യുക്തിഭംഗങ്ങളും ജനാധിപത്യ ആദര്‍ശങ്ങള്‍ക്ക്‌ നിരക്കാത്ത സമീപനവുമാണ്‌ സ്വദേശാഭിമാനി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതിനിടയായ സാഹചര്യങ്ങളും വേണുഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നു. വാകത്താനം ആരോപിക്കുന്ന തരത്തില്‍ ജാതീയമായ ദൂ:സൂചനകള്‍ സ്വദേശാഭിമാനിയുടെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടേയില്ല. വെറും കേട്ടു കേള്‍വിയുടെയും മുന്‍വിധിയുടെയും അടിസ്ഥാനത്തില്‍ പ്രലപനങ്ങല്‍ നടത്തുകയാണ്‌ വാകത്താനം. അതിനു മുമ്പ്‌ ഇതേ പോലെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ എം പി അപ്പനും നടത്തിയിട്ടുണ്ട്‌. സ്വദേസാഭിമാനി അധ:കൃത കുട്ടികള്‍ക്ക്‌ പ്രത്യേക വിദ്യാലയം ഉണ്ടാക്കണമെന്ന്‌ വാദിച്ചത്‌ അയിത്താചരണമാണെന്ന്‌ കുറ്റപ്പെടുത്തുന്നവരില്‍ ചിലരുടെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതാണ്‌. ഇവര്‍ പണ്ഡിറ്റ്‌ കറുപ്പണ്റ്റെ പേരിലും അയിത്താചരണം ആരോപിക്കാത്തത്‌ അദ്ദേഹത്തിണ്റ്റെ ഭാഗ്യമാണ്‌. സ്വദേശാഭിമാനിക്ക്‌ ശേഷം എത്രയോ വര്‍ഷം കഴിഞ്ഞ്‌ കൊച്ചിയില്‍ പണ്ഡിറ്റ്‌ കറുപ്പന്‍ നടത്തിയ ഒരു ഹരിജനോദ്ധാരണ നടപടി ഓര്‍മ്മിക്കത്തക്കതാണ്‌. അദ്ദേഹം കൊച്ചി സര്‍ക്കാറില്‍ ഉദ്യോഗസ്ഥനായിരിക്കെ ഹരിജനങ്ങള്‍ക്ക്‌ വേണ്ടി പനമ്പുകാട്‌ പ്രത്യേകം ഒരു ക്ഷേത്രം നിര്‍മ്മിക്കുകയാണ്‌ ചെയ്തത്‌. വിദ്യാഭ്യാസ കാര്യത്തില്‍ ചരിത്രപരമായി പിന്‍തള്ളപ്പെട്ടവര്‍ക്ക്‌ പ്രത്യേക പരിഗണന കൊടുക്കണമെന്ന്‌ വാദിച്ച സ്വദേശാഭിമാനിയെ അയിത്തവാദിയെന്ന്‌ കുറ്റപ്പെടുത്തുന്നവര്‍ പണ്ഡിറ്റ്‌ കറുപ്പനെപ്പറ്റി എന്താണ്‌ പറയുക. ക്ഷേത്ര പ്രവേശനത്തിന്‌ വാദിക്കാതെ അധ:കൃതര്‍ക്ക്‌ പ്രത്യേക ക്ഷേത്രം പണിതു കൊടുത്ത പണ്ഡിറ്റ്‌ കറുപ്പനെ ആരും അയിത്താചരണത്തിണ്റ്റെ വക്താവായി പറഞ്ഞു കേട്ടിട്ടില്ല. ദൈവ സന്നിധിയില്‍ ഒന്നിച്ച്‌ ആരാധന നടത്താന്‍ അനുവദിക്കാതെ പ്രത്യേക ക്ഷേത്രം പണി ചെയ്തത്‌ പുരോഗമനമാണെങ്കില്‍ അധ;കൃതരുടെ വിദ്യാഭ്യാസത്തിന്‌ പ്രത്യേകം ഏര്‍പ്പാട്‌ ചെയ്യണമെന്ന്‌ ഒരുനൂറ്റാണ്ടു മുമ്പേ പറഞ്ഞ സ്വദേശാഭിമാനി എങ്ങനെയാണ്‌ പിന്‍തിരിപ്പനാകുന്നത്‌. ഇക്കാലത്ത്‌ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ പ്രത്യേകമായി ഐഎഎസിനും മറ്റും സര്‍ക്കാര്‍ ചിലവില്‍ പരിശീലനം നല്‍കുന്നത്‌ നിഷിദ്ധമാണോ? സ്വദേശാഭിമാനിയെ അധിക്ഷേപിച്ചെ അടങ്ങൂവെന്ന്‌ ചിലര്‍ക്ക്‌ പിടിവാശിയുള്ളത്‌ പോലെ തോന്നുന്നു. വേണുഗോപാലണ്റ്റെ പുസ്തകത്തെ പുകഴ്ത്തി ഇംഗ്ളീഷില്‍ എഴുതിയ ആള്‍ തന്നെ മലയാളത്തില്‍ മറ്റൊരു നിലപാടെടുക്കാനും മടിച്ചിട്ടില്ല. പൌരാവകാശ പ്രവര്‍ത്തകനും മാധ്യമ നിരൂപകനുമായ ബിആര്‍പി ഭാസ്ക്കര്‍ ഇങ്ങനെ ചെയ്തത്‌ നിര്‍ഭാഗ്യകരമാണ്‌. കാലത്തിന്‌ മുമ്പേ ജനിച്ച ദീര്‍ഘദര്‍ശിയുടെ ചിത്രമാണ്‌ വേണുഗോപാലണ്റ്റെ പുസ്തകത്തില്‍ നിന്ന്‌ തെളിഞ്ഞു വരുന്നതെന്ന്‌ പുസ്തകത്തില്‍ ഭാസ്ക്കര്‍ മാസ്റ്റര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സ്വദേശാഭിമാനിയുടെ കാലത്തെ സാഹചര്യം വെച്ച്‌ വിലയിരുത്തുകയാണെങ്കില്‍ തണ്റ്റെ തലമുറയെ പുതിയ സാമൂഹിക ക്രമത്തിലേക്ക്‌ നയിക്കാന്‍ ശ്രമിച്ച നിര്‍ഭയനായ പത്രപ്രവര്‍ത്തകനാണ്‌ സ്വദേശാഭിമാനിയെന്ന്‌ ഭാസ്ക്കര്‍ പറയുന്നുമുണ്ട്‌. പക്ഷേ പിന്നീട്‌ കാലകൌമുദിയില്‍ എഴുതിയപ്പോള്‍ ഭാസ്ക്കര്‍ തന്നെ ഇതിനു വിരുദ്ധമായ നിലപാട്‌ എടുത്തു. ടി വേണുഗോപാലന്‍ അതിനുള്ള മറുപടി കൊടുക്കുകയും ചെയ്തു. ദളിതര്‍ക്ക്‌ വേണ്ടിയും ക്രിസ്ത്യാനികള്‍ക്ക്‌ വേണ്ടിയും മുസ്ളീംങ്ങള്‍ക്ക്‌ വേണ്ടിയും രാമകൃഷ്ണപ്പിള്ള എഴുതിയ മുഖപ്രസംഗങ്ങള്‍ തമസ്ക്കരിച്ചു കൊണ്ട്‌ സ്വദേശാഭിമാനിയെ താഴ്ത്തിക്കെട്ടാന്‍ നടത്തിയ ശ്രമത്തില്‍ ബി ആര്‍ പി ഭാസ്ക്കറും പങ്കാളിയായത്‌ വേണു ഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നു. തണ്റ്റെ പുസ്തകം ഹിന്ദുവില്‍ നിരൂപണം ചെയ്ത്‌ പ്രശംസിച്ച ഭാസ്ക്കര്‍ സത്യം മനസ്സിലാക്കിയിട്ടും അത്‌ അംഗീകരിക്കാത്തതില്‍ അമര്‍ഷം വേണുഗോപാലന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. രാജദ്രോഹിയായ രാജ്യസ്നേഹി എന്ന പേരില്‍ വേണുഗോപാലന്‍ എഴുതിയ സ്വദേശാഭിമാനിയുടെ ജീവചരിത്രം വായിച്ചിട്ടുള്ള ആര്‍ക്കും തന്നെ കാലത്തിന്‌ മുമ്പേ കുതിച്ച ആ കലാപകാരിയെ ആദരവോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. ഇന്നലത്തെ വസ്തുതകളെ ഇന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി നാളെയുടെ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കുകയാണ്‌ വ്യഖ്യാനാത്മകമായ പത്രപ്രവര്‍ത്തനം. ഈ കൃത്യം നിര്‍വ്വഹിച്ച പത്ര പ്രവര്‍ത്തകരില്‍ സ്വദേശാഭിമാനിക്ക്‌ തുല്യനായി ലോകത്തില്‍ വേറൊരാളുമില്ല. അതേപോലെ തന്നെ പത്രാധിപരായ കെ രാമകൃഷ്ണപ്പിള്ളയും പത്രമുടമസ്ഥനായ വക്കം മൌലവിയും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്‌. ഉടമസ്ഥരും പത്രാധിപരും തമ്മില്‍ ഇതേപോലെ ഇണങ്ങിചേര്‍ന്നു കൊണ്ടുള്ള പ്രവര്‍ത്തനം ലോകത്തില്‍ എവിടെയുമുണ്ടായിട്ടില്ല. . മുസ്ളീം സമുദായത്തിലെ ഉല്‍പതിഷ്ണുവായ ഒരു പരിഷ്കര്‍ത്താവ്‌ എന്തു കൊണ്ടാണ്‌ രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയുടെ പത്രാധിപരാക്കിയത്‌? അതും രാമകൃഷ്ണപ്പിള്ളയ്ക്ക്‌ ൨൧വയസ്സ്‌ മാത്രം പ്രായമുള്ളപ്പോള്‍. മഹാത്മാഗാന്ധിയെക്കുറിച്ചും കാറല്‍ മാര്‍ക്സിനെക്കുറിച്ചും ആദ്യമായി ഇന്ത്യക്കാര്‍ക്ക്‌ പരിചയപ്പെടുത്തിയ രാമകൃഷ്ണപ്പിള്ള അയിത്തവാദിയാകുമോ? സമ്പൂര്‍ണ്ണസാക്ഷരതയ്ക്ക്‌ വേണ്ടി വാദിച്ച പത്രാധിപര്‍ അധ:കൃത കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ക്കുമോ?സ്ത്രീകള്‍ക്ക്‌ വേണ്ടി മാസിക പ്രസിദ്ധീകരിച്ച പുരോഗമനവാദി എങ്ങനെയാണ്‌ യാഥാസ്ഥിതികനാവുക? സത്യം അറിയണമെന്ന്‌ ആഗ്രഹമുള്ള ഏത്‌ ഗവേഷകനും സ്വയം ഈചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെ സ്വദേശാഭിമാനിയെക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കുകയുള്ളൂ. പക്ഷേ സ്വദേശാഭിമാനിയുടെ വിമര്‍ശകര്‍ക്ക്‌ ഇതൊന്നും തോന്നിയിട്ടില്ല. ഈ കാര്യത്തില്‍ അവര്‍ ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തിയിട്ടുമില്ല. സ്വദേശാഭിമാനിയെക്കുറിച്ച്‌ ആരെങ്കിലും നല്ലത്‌ പറഞ്ഞാല്‍ അവരുടെ നേരെ കുരച്ച്‌ ചാടാന്‍ തയ്യാറുള്ളവര്‍ ഇപ്പോഴുമുണ്ട്‌. അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌ ദളിത്‌ ബന്ധു, ഡോ. എം എസ്‌ ജയപ്രകാശ്‌, പ്രൊ രാജു തോമസ്സ്‌ എന്നിവര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ൨൦൦൯ നവംബര്‍ ൧-൭) ടി വേണുഗോപലന്‍ നിരത്തിവച്ച വസ്തുതകളും അതിണ്റ്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങളും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. തങ്ങള്‍ സ്വയം ധരിച്ചുവശമാക്കിയ മിഥ്യകള്‍ പൊളിഞ്ഞു വീഴുമ്പോഴുള്ള അസ്വാസ്ഥ്യമാണ്‌ ഇവര്‍ പ്രകടമാക്കുന്നത്‌. സ്വദേശാഭിമാനി ഇക്കൂട്ടരില്‍ ചിലരെപ്പോലെ സായ്പ്പ്‌ വന്നില്ലെങ്കില്‍ രക്ഷകിട്ടില്ലായിരുന്നുവെന്നു വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം പാശ്ചാത്യ ചിന്താഗതിക്കടിമപ്പെട്ടുപോയ ആളാണെന്നു വിമര്‍ശനമുണ്ടായിട്ടുണ്ട്‌. സത്യത്തില്‍ ഇംഗ്ളീഷ്‌ വിദ്യാഭ്യാസം നേടിയ മിക്കവരേയും പോലെ മസ്തിഷ്കപ്രക്ഷാളനത്തിനു ഇരയാകാത്ത ആളാണ്‌ അദ്ദേഹം. ഇന്നു പോലും ജനാധിപത്യത്തിണ്റ്റേയും വോട്ടവകാശത്തിണ്റ്റേയും വേരുകള്‍ ഗ്രീസില്‍ നിന്നു കണ്ടെത്തുന്നവരാണ്‌ നമ്മുടെ പണ്ഡിതന്‍മാര്‍. മൂവ്വായിരം അടിമകളും മൂന്നൂറോളം വോട്ടവകാശമുള്ള പൌരന്‍മാരും ഉള്‍പ്പെട്ട ഗ്രീക്ക്‌ നഗര റിപ്പബ്ളിക്കുകളിലെ ജനാധിപത്യത്തെ പാടിപ്പുകഴ്ത്തുന്നവരാണ്‌ ഇവര്‍. എന്നാല്‍ സ്വദേശാഭിമാനി ജനാധിപത്യത്തിണ്റ്റെ വേരുകള്‍ തേടിയെത്തുന്നത്‌ ഭാരതീയമായ വേദങ്ങളില്‍ ആണ്‌. പ്രാചീന സമിതികള്‍ എന്ന പേരില്‍ രാമകൃഷ്ണപ്പിള്ള എഴുതിയ ലേഖനപരമ്പരയില്‍ രാജാവ്‌ ചില നിബന്ധനകള്‍ക്ക്‌ വിധേയനായിരുന്നുവെന്നും അത്‌ ലംഘിക്കുമ്പോള്‍ രാജാവിനെ ഭ്രഷ്ടനാക്കാന്‍ സമിതികള്‍ക്ക്‌ അധികാരമുണ്ടായിരുന്നുവെന്നും വേദാദിവനസഞ്ചാരം നടത്തിക്കൊണ്ട്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സഭാപതിയായ രാജാവിനെ ജനങ്ങള്‍ തിരഞ്ഞെടുത്ത്‌ നിയമിക്കുകയായിരുന്നു ചെയ്തിരുന്നതെന്ന്‌ ഋഗ്വേദം ഉദ്ധരിച്ചു കൊണ്ടാണ്‌ സ്വദേശാഭിമാനി എഴുതുന്നത്‌. അദ്ദേഹത്തെപ്പോലെ ജനാധിപത്യത്തിനു വേണ്ടി വാദിച്ചവരില്‍ വേറൊരാളും തന്നെ ഇത്‌ പോലെ ദേശീയ പാരമ്പര്യം എടുത്തു കാണിച്ചിട്ടില്ല. പക്ഷേ സത്യവിചാരത്തേക്കാള്‍ദുഷ്ടശകാരത്തിനൊരുമ്പെട്ടവര്‍ക്ക്‌ ഇതൊന്നും പ്രശ്നമല്ല. ഒരു കൂട്ടര്‍ സ്വദേശാഭിമാനിയെ ബ്രാഹ്മണ വിരോധത്തിണ്റ്റെ പേരില്‍ കുറ്റപ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിനെ ആക്ഷേപിക്കുന്നത്‌ നായര്‍ സമുദായത്തിണ്റ്റെ പോലും പിന്തുണ കിട്ടാത്തതിണ്റ്റെ പേരിലാണ്‌. ജാതി-മത പരിഗണനകള്‍ക്കതീതമായുള്ള മതേതര വീക്ഷണം വെച്ചു കൊണ്ട്‌ രാജ്യകാര്യനിരൂപണം നടത്തിയ ആളാണ്‌ സ്വദേശാഭിമാനി. അത്‌ മനസ്സിലാക്കാന്‍ തലതിരിഞ്ഞ ജാതിമാത്ര വാദികള്‍ക്കു കുറേക്കാലം കൂടിവേണ്ടി വരും. നീതിമാത്ര വാദിയായതു കൊണ്ടാണ്‌ സ്വദേശാഭിമാനി അധ: കൃത കുട്ടികള്‍ക്ക്‌ പ്രത്യേകമായി വിദ്യാഭ്യാസ സൌകര്യം നല്‍കുന്നതിനു വേണ്ടി വാദിച്ചത്‌. ഇക്കാലത്തു പോലും പിന്നാക്ക സമുദായങ്ങള്‍ക്ക്‌ പ്രത്യേകമായ വിദ്യാഭ്യാസം നല്‍കി മറ്റുള്ളവരുടെ നിലവാരത്തില്‍ എത്തിച്ച ശേഷം വേണം എല്ലാവരും ഒന്നിച്ചുള്ള വിദ്യാഭ്യാസം നല്‍കേണ്ടതെന്നു വാദിക്കുന്നവരുണ്ട്‌. അയിത്തം കുറ്റകരമാണെന്നും ഭരണഘടന പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും അറിയാത്തവരല്ലാ ഇവര്‍. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുകയെന്ന ഒരു വാദ രീതിയുണ്ട്‌. സ്വദേശാഭിമാനിയെക്കുറിച്ച്‌ തങ്ങള്‍ വെച്ചു പുലര്‍ത്തിയ അബദ്ധ ധാരണകള്‍ പൊളിയുമ്പോള്‍ ഈ രീതി അവലംബിച്ചവരുമുണ്ട്‌. ടി വേണുഗോപാലനെതിരായി ചെറായി രാമദാസ്‌ ഉന്നയിച്ച ഗുരുതരമായ ആരോപണം ഈ രീതിയിലുള്ളതാണ്‌. ൨൦൦൩ല്‍ പച്ചക്കുതിരയില്‍ രാമദാസ്‌ ഏറ്റവും ഹീനമായ ആരോപണം വേണുഗോപാലന്‌ എതിരായി ഉന്നയിക്കുന്നു. അയ്യങ്കാളി അയച്ചതാണെന്ന മട്ടില്‍ രാമകൃഷ്ണപ്പിള്ളയോട്‌ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രണ്ട്‌ കത്തുകള്‍ വേണുഗോപാലന്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നാണ്‌ ആരോപണത്തിണ്റ്റെ ചുരുക്കം. അതിനിടയില്‍ സ്വദേശാഭിമാനിയുടെ മകള്‍ ഗോമതിയമ്മയേയും അവഹേളിക്കാന്‍ ചെറായി രാമദാസ്‌ മുതിര്‍ന്നിട്ടുണ്ട്‌. താന്‍ ഒഴികെ മറ്റൊരാളും സത്യസന്ധനായ ഗവേഷകനല്ലെന്ന ധാര്‍ഷ്ട്യം രാമദാസിനുള്ളതുപോലെ തോന്നുന്നു. വേണു ഗോപാലണ്റ്റെ പുസ്തകത്തിനുള്ള മുഖവുരയില്‍ പ്രസ്സ്‌ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന വി പി രാമചന്ദ്രന്‍ പറയുന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന പ്രമാണം വേണുഗോപാലനിലെ പത്രപ്രവര്‍ത്തകന്‍ ഒരിക്കലും വിസ്മരിക്കുന്നില്ല. സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യ സ്നേഹി എന്ന ഗ്രന്ഥത്തിണ്റ്റെ സംവിധാനവും രചനാരീതിയും അത്‌ സംശയാതീതമായി തെളിയിക്കും. മൂന്നു ഭാഗങ്ങളിലായി എണ്ണൂറിലേറെ പുറങ്ങളില്‍ ഏറിയ പങ്കും സ്വദേശാഭിമാനിയുടെ തന്നെ വാക്കുകളില്‍ രൂപം കൊള്ളുന്ന അത്ഭുതകരമായ ആശയ പ്രപഞ്ചമാണത്‌. അതേ സമയം വേണു ഗോപാലണ്റ്റെ നിസ്തന്ദ്രമായ ഗവേഷണത്തിണ്റ്റേയും നിതാന്തമായ പരിശ്രമത്തിണ്റ്റേയും നിദര്‍ശനമായും അത്‌ നില കൊള്ളുന്നു. . താന്‍ ആശ്രയിക്കുന്ന രേഖകളുടെ കൃത്യമായ വിവരം നല്‍കിക്കൊണ്ട്‌ ബൃഹത്തായ ജീവചരിത്രം രചിച്ച വേണുഗോപാലിനു അയ്യങ്കാളിയെഴുതിയതെന്ന മട്ടില്‍ കൃതൃമ കത്തുകള്‍ ഉണ്ടാക്കേണ്ടതായ വല്ല ആവശ്യവുമുണ്ടോ? സ്വദേശാഭിമാനിയെക്കുറിച്ച്‌ മുമ്പ്‌ വായിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ ഓരോന്നും കിട്ടാവുന്ന സന്ദര്‍ഭത്തില്‍ വേണു ഗോപാലണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള ആളാണ്‌ ഈ ലേഖകന്‍. അയ്യങ്കാളിയുടെ കത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന മട്ടില്‍ ചെറായി രാമദാസ്‌ ഉന്നയിച്ച ആരോപണം മാന്യന്‍മാര്‍ക്ക്‌ ചേര്‍ന്നതല്ല. കാമുകിയെ വിവാഹം കഴിക്കാന്‍ പറ്റാതിരുന്ന ഗുരുവിനു വേണ്ടിയാണ്‌ സ്വദേശാഭിമാനി കൊട്ടാരകാര്യങ്ങളെ വിമര്‍ശിച്ചതെന്ന്‌ എഴുതിപ്പിടിപ്പിച്ച ഗവേഷക പടുക്കളാണോ രാമദാസാണോ ഭേദം എന്നു വായനക്കാര്‍ തീരുമാനിച്ചാല്‍ മതി. സ്വദേശാഭിമാനിയെ ചീത്തയാക്കാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്‌. വക്കം മൌലവിയെക്കുറിച്ച്‌ ഹാജി എം മുഹമ്മദ്‌ കണ്ണ്‌ എഴുതിയ പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഒരു കത്ത്‌ ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്‌. ൧൯൪൧ല്‍ എ ബാലകൃഷ്ണപ്പിള്ള വടക്കന്‍പറവൂരില്‍ നിന്ന്‌ മൌലവിയുടെ പുത്രനായ വക്കം അബ്ദുള്‍ ഖാദറിനു അയച്ച കത്തിലെ ചില വരികള്‍ ആണ്‌ പുസ്തകത്തില്‍ ഉദ്ധരിക്കുന്നത്‌. നിങ്ങളുടെ വന്ദ്യ പിതാവ്‌ എനിക്ക്‌ എത്രയും പ്രിയപ്പെട്ട ഒരാളായിരുന്നു. ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും അതിനെക്കാള്‍ ധീരനായ ഒരു ദേശാഭിമാനിയും ഇന്നാട്ടില്‍ ജനിച്ചിട്ടില്ലെന്ന സത്യം നമ്മുടെ കപട സാമുദായിക ദേശീയ ഭക്തന്‍മാര്‍ അടുത്ത കാലത്തെങ്ങും മനസ്സിലാക്കാന്‍ പോകുന്നില്ല....ചിറയിന്‍കീഴ്‌ താലൂക്കിലെ ഒരു മുഹമ്മദീയ പ്രഭുവിനെ പാട്ടിലാക്കിയിട്ടാണ്‌ കെ രാമകൃഷ്ണപ്പിള്ള രാജാവിനേയും ദിവാന്‍ജിയേയും അവരുടെ ഉദ്യോഗസ്ഥന്‍മാരേയും ശകാരിച്ചതെന്ന്‌ കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിളയുടെ മനോരമ പത്രത്തില്‍ അന്നെഴുതിയത്‌ ശുദ്ധ അബത്തമാണ്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയില്‍ വര്‍ഗ്ഗീസ്‌ മാപ്പിളക്ക്‌ നല്ല മറുപടി കൊടുത്തിട്ടുണ്ടെന്നാണു എണ്റ്റെ ഓര്‍മ്മ. യഥാര്‍ത്ഥ പരിവര്‍ത്തനേച്ഛുക്കളുടെ ചരിത്രങ്ങള്‍ ത്യാഗത്തിണ്റ്റേയും കഷ്ടതകളുടേയും വേദനകളുടേയും ചരിത്രമായിരിക്കുമല്ലോ (വക്കം മൌലവി. ഹാജി എം മുഹമ്മദ്‌ കണ്ണ്‌ പേജ്‌ ൫൨-൫൩) സ്വദേശാഭിമാനി രാജാവിനെ ശകാരിച്ചുവെന്നു വര്‍ഗീസ്‌ മാപ്പിള. തിരുവിതാം കൂറിലെ രാജാക്കന്‍മാരെ ദൈവപദവിയില്‍ അദ്ദേഹം പ്രിതിഷ്ഠിച്ചുവെന്നു ൨൦൧൦ല്‍ രാജഗോപാല്‍ വാകത്താനം. അധ:കൃതര്‍ക്ക്‌ പ്രത്യേക ആരാധാനാലയം പണി ചെയ്തു കൊടുത്ത പണ്ഡിറ്റ്‌ കറുപ്പന്‍ സാമൂഹിക പരിഷ്ക്കര്‍ത്താവ്‌. അവരെ പ്രത്യേകമായി പഠിപ്പിക്കണമെന്ന്‌ പറഞ്ഞ സ്വദേശാഭിമാനി അയിത്ത മനോഭാവക്കാരന്‍. ഇത്തരത്തില്‍ കലി തുള്ളുകയയാണ്‌ വിമര്‍ശകര്‍. സ്വദേശാഭിമാനി ബ്രിട്ടീഷുകാരെ തുണച്ചുവെന്ന്‌ ചെറായി രാമദാസ്‌ (യോഗദാനം) കണ്ടു പിടിച്ചിട്ടുണ്ട്‌. (യോഗനാദം) ൧൯൧൬ല്‍ ആണ്‌ സ്വദേശാഭിമാനി മരിച്ചത്‌. ൧൯൨൮വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പൂര്‍ണ സ്വാതന്ത്യ്രം ലക്ഷ്യമാക്കിയിട്ടു പോലും ഇല്ലായിരുന്നു. രാമദാസ്‌ എഴുതുന്നു ബ്രിട്ടീഷ്‌ അനുഗ്രഹങ്ങളെ രാമകൃഷ്ണപ്പിള്ള കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്‌. മറ്റൊരു മുഖ പ്രസംഗത്തില്‍ ബ്രാഹ്മണ വേഷധാരികള്‍ ആയ ചില കഠിന ഹൃദയന്‍മാര്‍ക്ക്‌ മാനവ സമുദായത്തെ ഉപദ്രവിക്കുന്നതിന്‌ സ്വത സ്ദ്ധമായിരുന്ന അവകാശം ബ്രിട്ടീഷ്‌ ഭരണം അസാമാന്യം ക്ഷയിപ്പിച്ചിട്ടുണ്ട്‌ (സമുദായ സ്പര്‍ദ്ധ, സ്വദേശാഭിമാനി - ൨൩.൨.൧൯൧൦) രാമദാസേ, ബ്രിട്ടീഷ്‌ ഭരണം കൊണ്ടുണ്ടായ ഈ ഗുണം പ്രശംസിച്ചവരില്‍ ആരൊക്കെയുണ്ടെന്നറിയാമോ? ൧൯൪൬ ല്‍ പോലും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടരുതെന്നു പറഞ്ഞ ഡോക്ടര്‍ അംബേദ്കര്‍, സി എന്‍ അണ്ണാദുരൈ, റാവു സാഹിബ്ബ്‌ (സഹോദരന്‍) കെ അയ്യപ്പന്‍ തുടങ്ങിയ മഹാന്‍മാര്‍. ശരിക്കും സ്വാതന്ത്യ്ര സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ്‌ ഈ മഹാന്‍മാര്‍ ബ്രിട്ടീഷുകാരുടെ പിന്തുണക്കാര്‍ ആയതെന്നേ വ്യത്യാസമുള്ളൂ രാമദാസ്‌ തന്നെ സമ്മതിച്ചിട്ടുള്ളത്‌ പോലെ രാമകൃഷ്ണപ്പിള്ള ബ്രിട്ടീഷുകാരെ വിമര്‍ശിക്കാതിരുന്നിട്ടില്ല. വേണുഗോപാലന്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്‌ അയ്യങ്കാളിയുടെ കത്തെന്നു ആക്ഷേപിക്കാന്‍ മടി കാണിക്കാത്ത ചെറായി രാമദാസിണ്റ്റെ മുമ്പില്‍ എത്ര തെളിവ്‌ ഹാജരാക്കിയിട്ടും കാര്യമില്ലെന്നറിയാം. എങ്കിലും സ്വദേശാഭിമാനിയെ നാടു കടത്തിയ ശേഷവും അദ്ദേഹവും അയ്യങ്കാളിയും തമ്മില്‍ ബന്ധം പുലര്‍ത്തിയതിനും കത്തിടപാടുകള്‍ നടത്തിയതിനും കൃത്യമായ തെളിവുണ്ട്‌. സ്വദേശാഭിമാനി സ്വന്തം കയ്പ്പടയില്‍ എഴുതിയിട്ടുള്ള ഡയറിയാണ്‌ ഈ തെളിവ്‌. ൧൯൧൨ മാര്‍ച്ച്‌ ൧൮നു അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഘലേല്‍െ ളൃീാ അ സമഹശ (്ലിഴമിീീൃ) മിറ ങ.ഗ. ചമൃമ്യമിമ ജശഹഹമശ ീള ഇവമിഴമിമരവലൃ്യ ഈ രേഖ ടി വേണുഗോപാലണ്റ്റെ ശേഖരത്തില്‍ നിന്നു പരിവര്‍ത്തനവാദിക്ക്‌ കിട്ടിയതാണ്‌. ആര്‍ക്കു വേണമെങ്കിലും കാണാം. പക്ഷേ ചങ്കെടുത്ത്‌ കാണിച്ചാലും ചെമ്പരത്തി പൂവാണെന്നു പറയുന്ന ഗവേഷകര്‍ക്ക്‌ ഒരു തെളിവും പ്രശ്നമല്ലല്ലോ?

ഹൈക്കോടതിക്കെതിരെ ഹൈക്കോടതി

പണക്കാര്‍ നിയമത്തെ ഭരിക്കു മ്പോള്‍, പാവപ്പെട്ടവരെ നിയമം ഞെരിക്കുന്നു എന്നൊരു ചൊല്ലുണ്ട്‌. ആദിവാസികള്‍ക്ക്‌ വീതിച്ചു കൊടുക്കണമെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാണിച്ച സര്‍ക്കാര്‍ സ്ഥലം വന്‍കിട തോട്ടം ഉടമസ്ഥന്‌ കൈവശം വച്ചനുഭവിക്കാന്‍ ഹൈക്കോടതി തന്നെ അവസരമൊരുക്കുമ്പോള്‍ ഈ ചൊല്ലാണ്‌ ഓര്‍മ്മ വരിക. ആവുന്നത്ര വേഗത്തില്‍ ആദിവാസികള്‍ക്ക്‌ വീതിച്ചു കൊടുക്കണമെന്ന്‌ ഹൈക്കോടതിയില്‍ നിന്ന്‌ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ്‌ എം വി ശ്രേയംസ്‌ കുമാര്‍ എം.എല്‍.എ അനധികൃതമായി കൈവശം വച്ച്‌ അനുഭവിക്കുന്നത്‌. പുതുതായി രൂപം കൊണ്ട സോഷ്യലിസ്റ്റ്‌ ജനത (ഡമോക്രാറ്റിക്‌) പാര്‍ട്ടിയുടെ എം.എല്‍.എ ആയ ശ്രേയംസ്‌ കുമാര്‍, ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്റ്റും, മുന്‍കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിംങ്ങ്‌ ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിണ്റ്റെ മകനാണ്‌. അദ്ദേഹം നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും മുമ്പ്‌ തണ്റ്റെ സ്വത്തു വിവരം വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്‌ അദ്ദേഹത്തിണ്റ്റെ ഉടമസ്ഥതയില്‍ ൬൨.൨൩ ഏക്കര്‍ ഭൂമിയുണ്ട്‌. ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുള്ള ൧൪.൪൪ ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്‌ ആദിവസികള്‍ക്ക്‌ ആവുന്നത്ര നേരത്തെ വീതിച്ചു കൊടുക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ബഞ്ച്‌ ഉത്തരവിട്ടത്‌. രണ്ടായിരത്തി എട്ടിലെ ൩൪൮-ാം നമ്പര്‍ റിട്ട്‌ അപ്പീല്‍ പരിഗണിച്ചു കൊണ്ട്‌ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌ എല്‍ ദത്ത്‌, ജസ്റ്റിസ്‌ കെ എം ജോസഫ്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിണ്റ്റെതാണ്‌ പ്രസ്തുത വിധി. നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡണ്റ്റ്കെ. ഭാസ്ക്കരന്‍ തുടങ്ങിയ ആദിവാസി പ്രതിനിധികളാണ്‌ റിട്ട്‌ അപ്പീല്‍ കൊടുത്തത്‌. കേരള സര്‍ക്കാര്‍, വയനാട്‌ ജില്ലാകളക്ടര്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, എം വി ശ്രേയംസ്‌ കുമാര്‍ എം. എല്‍. എ എന്നിവരാണ്‌ എതിര്‍കക്ഷികള്‍. ൨൦൦൭ നവംബര്‍ ൧൯-ാം തീയതി കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചില്‍ ജസ്റ്റിസ്‌ ആണ്റ്റണി ഡൊമിനിക്‌ പ്രസ്താവിച്ച വിധിയിലാണു ആദിവാസി പ്രതിനിധികള്‍ അപ്പീല്‍ കൊടുത്തത്‌. ശ്രേയംസ്‌ കുമാര്‍ അനധികൃതമായി കൈവശം വച്ച്‌ അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ച്‌ ആദിവാസികള്‍ക്ക്‌ വീതരണം ചെയ്യണമെന്ന്‌ അപേക്ഷിച്ചു കൊണ്ടുള്ളതായിരുന്നു ആദിവാസി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി. ഈ ഹര്‍ജി പരിഗണനയ്ക്ക്‌ വന്നപ്പോള്‍ സര്‍ക്കാര്‍ ബോധിപ്പിച്ചത്‌ വിവാദ സ്ഥലം ഒഴിപ്പിച്ചെടുക്കുന്നതിന്‌ ഭൂസംരക്ഷണനിയമ പ്രകാരം നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ്‌. അത്‌ രേഖപ്പെടുത്തിക്കൊണ്ട്‌, ജസ്റ്റിസ്‌ ഡൊമിനിക്‌ കേസ്‌ അവസാനിപ്പിച്ചു. പിന്നീട്‌ നടപടികളൊന്നും ഉണ്ടാകാത്തപ്പോഴാണ്‌ ആദിവാസി പ്രതിനിധികള്‍ റിട്ട്‌ അപ്പീല്‍ ബോധിപ്പിച്ചത്‌. സിംഗിള്‍ ബഞ്ചിണ്റ്റെ ഉത്തരവുണ്ടാകുമ്പോള്‍ ഹൈക്കോടതിയുടെ ഫയലില്‍ ഉണ്ടായിരുന്ന രേഖകളനുസരിച്ച്‌ ശ്രേയംസ്‌ കുമാര്‍ കൈവശം വച്ച്‌ അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി, ആദിവാസികള്‍ക്ക്‌ കൊടുക്കാവുന്നതാണെന്ന്‌ വ്യക്തമാക്കുന്ന മൂന്ന്‌ ഔദ്യോഗിക രേഖകളെങ്കിലും ഉണ്ടായിരുന്നു. കേരള നിയമസഭയില്‍ ൨൦൦൫ മാര്‍ച്ച്‌ ൧൮-ാം തീയതി അന്നത്തെ മുഖ്യമന്ത്രി ഒരു ചോദ്യത്തിന്‌ നല്‍കിയ മറുപടിയാണ്‌ ഒരു രേഖ. തൊടുപുഴ എംഎല്‍എ ആയിരുന്ന പിടി തോമസ്സ്‌ ൩൧൨൨ നമ്പറായി ഉന്നയിച്ച ചോദ്യത്തിന്‌ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ഇങ്ങനെയാണ്‌. അന്വേഷണത്തില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും എം. വി. ശ്രേയംസ്‌ കുമാര്‍ ഹാജരാക്കാത്തതിനാല്‍ ടി ഭൂമി (കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ ൭൫൪/൨ പാട്ടത്തില്‍പെട്ട സര്‍ക്കാര്‍ ഭൂമി) സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്തിക്കൊണ്ട്‌ ഉത്തരവായിട്ടുള്ളതാണ്‌. ആയതു സംബന്ധിച്ച്‌ വില്ലേജ്‌ റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുള്ളതുമാണ്‌. ഇപ്പോള്‍ ഈ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ തന്നെ തുടരുന്നതും ആരില്‍ നിന്നും നികുതിയോ മറ്റോ സ്വീകരിക്കാത്തതുമാണ്‌ . നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അനുബന്ധമായി വയനാട്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടിണ്റ്റെ അന്വേഷണ റിപ്പോര്‍ട്ടും മുഖ്യമന്ത്രി സമര്‍പ്പിച്ചു. രേഖകളില്ലാത്ത ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാറിന്‌ ഏറ്റെടുക്കാമെന്ന്‌ കൃഷ്ണഗിരി വില്ലേജ്‌ ഓഫീസറുടെ മൊഴിയില്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടിട്ടുള്ളതാണ്‌ എന്ന്‌ പറയുന്ന പോലീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ ൨൦൦൩ മേയ്‌ ൯-ാം തീയതി തന്നെ സര്‍ക്കാറിനു നല്‍കിയിട്ടുള്ളതാണ്‌. ഈ രേഖകള്‍ക്കു പുറമേ ഗവണ്‍മെണ്റ്റിനു വേണ്ടി റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി നിവേദിത ഹരന്‍ പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉത്തരവും ഹൈക്കോടതി രേഖകളിലുണ്ട്‌. ൨൦൦൭ ആഗസ്റ്റ്‌ ൯-ാം തീയതി പുറപ്പെടുവിച്ച ഈ ഉത്തരവ്‌ വിവാദപരമായ സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ എം. വി ശ്രേയംസ്‌ കുമാര്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചു കൊണ്ടുള്ളതാണ്‌. ഇതിനു മുമ്പ്‌ ൨൦൦൭ ജൂലൈ ൨-ാം തീയതി ശ്രേയംസ്‌ കുമാറിണ്റ്റെ അപേക്ഷയിന്‍മേല്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ്‌ സിരി ജഗന്‍ ഒരു ഉത്തരവിട്ടിരുന്നു. താന്‍ കൈവശം വച്ച്‌ അനുഭവിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടണമെന്ന അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍ അപേക്ഷിച്ചാണ്‌ ശ്രേയംസ്‌ കുമാര്‍ ഹര്‍ജി കൊടുത്തത്‌. പ്രസ്തുത ഭൂമി പതിച്ച്‌ കൊടുക്കാവുന്നതാണോ എന്നും ഹര്‍ജിക്കാരന്‌ മറ്റു സ്വത്തുക്കള്‍ എന്തൊക്കെ ഉണ്ടെന്നും അന്വേഷിച്ച്‌ റിപ്പോര്‍ട്ടു ചെയ്യാന്‍ സിരി ജഗന്‍ ഉത്തരവിട്ടു. പിന്നീടാണ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത ഹരന്‍ ബന്ധപ്പെട്ട വസ്തുതകളും നിയമപരമായ സ്ഥിതിയും പരിശോധിച്ച ശേഷം ൨൦൦൭ ആഗസ്റ്റ്‌ ൯-ാം തീയതി ശ്രേയംസ്‌ കുമാറിണ്റ്റെ അപേക്ഷ നിരസിച്ചു കൊണ്ട്‌ ഉത്തരവിട്ടത്‌. ഇതിനുശേഷം , ആദിവാസി പ്രതിനിധികള്‍ ശ്രേയംസ്‌ കുമാറിനെ ഒഴിപ്പിച്ച്‌ ആദിവാസികള്‍ക്കു ഭൂമി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്നപേക്ഷിച്ച്‌ സര്‍ക്കാറിന്‌ പല നിവേദനങ്ങളും കൊടുത്തു. നിവേദനങ്ങള്‍ക്ക്‌ ഫലമുണ്ടാകാത്തപ്പോഴാണ്‌ ആദിവാസി പ്രതിനിധികള്‍ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ബോധിപ്പിച്ചതും. ശ്രേയംസ്‌ കുമാറിനെ ഒഴിപ്പിക്കുന്നതിന്‌ ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുത്തു തുടങ്ങിയെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചതും. ഹൈക്കോടതിയിലും സര്‍ക്കാറിലും ഉണ്ടായ നടപടികളെല്ലാം മറച്ചു വച്ചുകൊണ്ട്‌ സകല വ്യവഹാര മര്യാദകളും ലംഘിച്ച്‌ ശ്രേയംസ്‌ കുമാര്‍ സുല്‍ത്താന്‍ ബത്തേരി സബ്‌ കോടതിയില്‍ ഒരന്യായം ബോധിപ്പിച്ചു ൨൦൦൭/൧൪൨ നമ്പറായി ൨൦൦൭ ഒക്ടോബര്‍ ൨൭ ആണ്‌ ശ്രേയംസ്‌ കുമാര്‍ അന്യായം ബോധിപ്പിക്കുന്നത്‌. വിവാദപരമായ സര്‍ക്കാര്‍ ഭൂമി പൈതൃകമായി തനിക്ക്‌ ലഭിച്ചതാണെന്നും ശ്രേയംസ്‌ കുമാര്‍ സബ്ക്കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ ബോധിപ്പിക്കുന്നു. ൧൯൪൩ല്‍ കൂടുതല്‍ ഭക്ഷ്യവിള ഉണ്ടാക്കാന്‍ (ഴൃീം ാീൃല ളീീറ) പദ്ധതി പ്രകാരം തണ്റ്റെ മുത്തച്ഛന്‍ പത്മപ്രഭാഗൌഡര്‍ക്ക്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കൈവശം കൊടുത്തതാണ്‌ ഈ ഭൂമി എന്നും ശ്രേയംസ്‌ കുമാര്‍ പറയുന്നു. വര്‍ഷം തോറും കൊടുക്കുന്ന പുഞ്ച ശീട്ടു പ്രകാരം നിര്‍ബാധം കൃഷി ചെയ്തു വന്ന സ്ഥലത്ത്‌ പിന്നീട്‌ കാപ്പിത്തോട്ടമുണ്ടാക്കുകയും കെട്ടിടങ്ങള്‍ പണിതു വയ്ക്കുകയും ചെയ്തിട്ടുണ്ട്‌. ൧൯൫൮ലെ കുടുംബ ഭാഗാധാര പ്രകാരം സ്ഥലം തണ്റ്റെ അച്ഛന്‍ എം. പി. വീരേന്ദ്രകുമാറിനു ലഭിച്ചു. ൧൯൭൨ ല്‍ വീരേന്ദ്രകുമാര്‍ സ്ഥലം ഭാഗം ചെയ്ത്‌ തണ്റ്റെ പേരില്‍ തന്നു. പൈതൃകമായി കൈവശത്തില്‍ കിട്ടിയ ൧൪.൪൪ ഏക്കര്‍ സ്ഥലത്ത്‌ തണ്റ്റെ കുടിയായ്മ സ്ഥിരപ്പെടുത്തിക്കൊണ്ടും അത്‌ നിര്‍ബാധം അനുഭവിക്കാനുള്ള അവകാശം ഉറപ്പു വരുത്തിക്കൊണ്ടും ഉത്തരവിടണമെന്നാണ്‌ ശ്രേയംസ്‌ കുമാര്‍ സബ്കോടതിയില്‍ അപേക്ഷിക്കുന്നത്‌. തണ്റ്റെ അവകാശവാദങ്ങള്‍ സ്ഥാപിച്ച്‌ കിട്ടുന്നതിനായി കുറേ രേഖകളും ടീയാന്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അന്യായത്തില്‍ കക്ഷി ചേര്‍ക്കണം എന്നപേക്ഷിച്ച്‌, ഹൈക്കോടതിയിലെ ഹര്‍ജിക്കാരായിരുന്ന ആദിവാസി പ്രതിനിധികള്‍ സുല്‍ത്താന്‍ ബത്തേരി സബ്‌ കോടതിയില്‍ അപേക്ഷ നല്‍കി. അന്യായം സബ്‌ കോടതിയുടെ പരിഗണനക്ക്‌ മൂന്നു നാലു തവണ വന്നപ്പോഴും സര്‍ക്കാറിനു വേണ്ടി ജില്ലാ കളക്ടറുടെ ഭാഗത്ത്‌ നിന്നു അന്യായത്തിലെ അപേക്ഷയെ അലുകൂലിക്കുകയോ ഹൈക്കോടതിയെ അറിയിക്കുകയോ ചെയ്തില്ല. ഒടുവില്‍ ൨൦൦൭ നവംബര്‍ ൨൭നു സബ്ബ്കോടതിയില്‍ നിന്നു ശ്രേയംസ്‌ കുമാറിന്‌ അനുകൂലമായി ഇടക്കാല ഉത്തരവുണ്ടായി. അന്യായക്കാരന്‍ വിവാദസ്ഥലം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനു ശല്യം ഉണ്ടാക്കരുതെന്നാണ്‌ ഈ ഉത്തരവ്‌. ഈ ഇടക്കാല ഉത്തരവ്‌ അന്യായത്തിണ്റ്റെ അവസാന തീരുമാനത്തിനായി സബ്‌ കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ൨൦൦൮ ഫെബ്രുവരി ൧൫ നാണ്‌, ശ്രേയംസ്‌ കുമാറിനെ വിവാദ ഭൂമിയില്‍ നിന്ന്‌ ആവുന്നത്ര നേരത്തേ ഒഴിപ്പിച്ച്‌ പ്രസ്തുത ഭൂമി ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌ എല്‍ ദത്തും ജസ്റ്റിസ്‌ കെ എം ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടിരുന്നത്‌. ഈ ഉത്തരവില്‍ നിയമവിരുദ്ധമാണെങ്കില്‍ എന്ന വാക്ക്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉപയോഗിച്ചിരിക്കുന്നത്‌. സബ്്കോടതിയുടെ ഉത്തരവിനെയല്ലാ, ഭൂസംരക്ഷണ നിയമപ്രകാരം ഒഴിപ്പിക്കുന്ന സ്ഥലത്ത്‌ നിന്നാണെന്ന്‌ ഉറപ്പ്‌ വരുത്തണമെന്ന അര്‍ത്ഥത്തിലാണെന്നേ മനസ്സിലാക്കാനാവൂ. അതു കൊണ്ടാണ്‌ ആദിവാസികള്‍ ഈ വിവാദഭൂമി കയ്യേറിയതും പിന്നീട്‌ പോലീസ്‌ നടപടികളിലൂടെ അവരെ ഒഴിപ്പിക്കുകയും ചെയ്തത്‌. വിവാദമായ സര്‍ക്കാര്‍സ്ഥലം ഒഴിപ്പിച്ചെടുക്കുന്നതിന്‌ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും നിയമപ്രകാരം നിയുക്തമായ കമ്മീഷന്‍ നടപടിയെടുക്കാത്തപക്ഷം അടുത്ത അമ്പത്‌ കൊല്ലത്തിനുള്ളില്‍ ശ്രേയംസ്‌ കുമാറിനെ ഒഴിപ്പിക്കാന്‍ കഴിയുമെന്നു കരുതാനാവില്ല. തീരുമാനം നീട്ടിക്കൊണ്ട്‌ പോയി, പൈതൃകമായി കിട്ടിയതാണ്‌ വിവാദസ്ഥലം എന്ന്‌ കള്ളപ്രചരണം നടത്തി ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ സ്ഥിരാവകാശം മേടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. അറിഞ്ഞും അറിയാതെയും കള്ള പ്രചാരണത്തിന്‌ കൂട്ട്‌ നില്‍ക്കുന്നവരില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍ നീലകണ്ഠനും ഉള്‍പ്പെടുന്നു. അന്യായത്തൊടൊപ്പം ശ്രേയംസ ്കുമാര്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും കൃത്രിമമാണ്‌. ൧൯൪൩മുതല്‍ കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാനുള്ള പദ്ധതി പ്രകാരമാണ്‌ പത്മപ്രഭാഗൌഡര്‍ക്ക്‌ വിവാദസ്ഥലം പുഞ്ചശീട്ട്‌ പ്രകാരം കിട്ടിയതെന്ന്‌ ശ്രേയംസ്‌ കുമാര്‍ പറയുന്നു. എങ്കിലും താലൂക്ക്‌ ലാണ്റ്റ്‌ ബോര്‍ഡ്‌ മുമ്പാകെ ശ്രേയംസ്‌ കുമാറിനു വേണ്ടി വീരേന്ദ്രകുമാര്‍ ഭൂപരിഷ്ക്കരണനിയമമനുസരിച്ച്‌ ൧൯൭൨ ഡിസംബറില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കാണുന്നത്‌ വിവാദപരമായ സര്‍ക്കാര്‍ സ്ഥലം ൧൯൪൨നു മുമ്പേ തന്നെ കാപ്പിത്തോട്ടമാക്കിയിട്ടുണ്ടെന്നാണ്‌. ലാണ്റ്റ്‌ ബോര്‍ഡിന്‌ കൊടുക്കേണ്ടതായ തോട്ടഭൂമിയുടെ കണക്കില്‍ സര്‍വ്വേ നമ്പര്‍ ൭൫൪/൨ലുള്ള ൧൪.൦൫ സര്‍ക്കാര്‍ ഭൂമി പുഞ്ചശീട്ട്‌ പ്രകാരം കിട്ടിയതാണെന്നും ഇത്‌ ൧൯൪൨നു മുമ്പേ തന്നെ കാപ്പിത്തോട്ടമായിരുന്നു എന്നുമാണ്‌ കാണിച്ചിരിക്കുന്നത്‌. ഭൂപരിധി നിയമത്തില്‍ നിന്ന്‌ ഒഴിവ്‌ കിട്ടാനാണ്‌ ഇങ്ങനെ പഴയ കാപ്പിത്തോട്ടം എന്നു പറഞ്ഞിരിക്കുന്നത്‌. പിന്നീടത്‌ ൧൯൪൩മുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ പുഞ്ചശീട്ട്‌ പ്രകാരം കിട്ടിയതാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനേക്കാള്‍ പ്രകടമായ വ്യാജ രേഖകളും സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനായി ഉണ്ടാക്കിയിട്ടുണ്ട്‌. ഉദാഹരണത്തിനു ൧൯൬൧ ഫെബ്രുവരി ൧൬ന്‌ വീരേന്ദ്രകുമാറിണ്റ്റെ അനുജന്‍ ചന്ദ്രനാഥനും ൧൯൬൧ ജനുവരി ൩൦ന്‌ അച്ഛന്‍ പത്മ പ്രഭാഗൌഡര്‍ക്കും കൊടുത്തിട്ടുള്ള നികുതി നോട്ടീസില്‍ അക്കത്തിലെഴുതിയതും അക്ഷരത്തിലെഴുതിയതുമായ തോട്ടങ്ങളുടെ വിസ്തീര്‍ണ്ണം പ്രകടമായും വ്യത്യസ്തമാണ്‌. മൊത്തം നിശ്ചയിച്ചിട്ടുള്ള നികുതിത്തുകയില്‍ വ്യത്യാസമില്ല താനും. രണ്ട്‌ നോട്ടീസിലും വിവാദപരമായ സര്‍ക്കാര്‍ സ്ഥലത്തിണ്റ്റെ പഴയതോ പുതിയതോ ആയ സര്‍വേ നമ്പര്‍ കാണാനുമില്ല. കള്ളരേഖകള്‍ക്ക്‌ വേറെ തെളിവൊന്നും ആവശ്യമില്ല. പുഞ്ചശീട്ടിണ്റ്റെ പകര്‍പ്പുകള്‍, തോട്ടനികുതി ചുമത്തികൊണ്ട്‌ പത്മപ്രഭാഗൌഡര്‍ക്കും, മകന്‍ വീരേന്ദ്രകുമാറിനു കൊടുത്തിട്ടുള്ള നോട്ടീസുകള്‍, ൧൯൫൭ ആഗസ്റ്റ്‌ ൨൦-ാം തീയതി ലഭിച്ചിട്ടുള്ള കോഫി രജിസ്ട്രേഷണ്റ്റെ പകര്‍പ്പ്‌ തുടങ്ങിയവ സബ്കോടതിയില്‍ ശ്രേയംസ്കുമാര്‍ ഹാജരാക്കിയ തെളിവു രേഖകളില്‍പ്പെടും. ഈ രേഖകളില്‍ പലതും വ്യാജമാണെന്ന്‌ മുമ്പ്‌ വീരേന്ദ്രകുമാറിനെതിരെ അഴിമതി നിരോധന കമ്മീഷന്‍ മുമ്പാകെ പി.രാജന്‍ സമര്‍പ്പിച്ച കേസില്‍ വീരേന്ദ്രകുമാര്‍ തന്നെ ഹാജരാക്കിയ തെളിവുകളില്‍ നിന്ന്‌ വ്യക്തമാകുന്നു. ൧൯൯൦ലെ ൧൯-ാം നമ്പറായി ഉണ്ടായ അഴിമതിക്കേസില്‍ വീരേന്ദ്രകുമാര്‍ സമര്‍പ്പിച്ച തെളിവുരേഖകളില്‍ സുപ്രധാനമായ ഒന്നാണ്‌ ൧൯൮൩ലെ ൧൦൦൪൪-ാം നമ്പര്‍ റിട്ടുകേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഭക്ഷ്യവിളപദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്മപ്രഭാഗൌഡര്‍ക്കു കൊടുത്തിരുന്ന സ്ഥലത്തിണ്റ്റെ വിശദമായ പട്ടിക ആ സത്യവാങ്മൂലത്തിലുണ്ട്‌. പട്ടികയില്‍ വിശദമായി കാണിച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഇപ്പോള്‍ ശ്രേയംസ്‌ കുമാര്‍ കൈവശം വച്ചനുഭവിക്കുന്ന വിവാദഭൂമി (കൃഷ്ണഗിരി വില്ലേജില്‍ സര്‍വെ ന: ൭൫൪/൨ ലുള്ള ൧൪.൪൪ ഏക്കര്‍ ) യില്‍ ഇല്ലേയില്ല. ൧൯൫൪ മാര്‍ച്ച്‌ ൭-ാം തീയതി സര്‍ക്കാറിനു വേണ്ടി റവന്യൂ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി കെ. രാമമൂര്‍ത്തി സമര്‍പ്പിച്ചിട്ടുള്ളതാണ്‌ എതിര്‍ സത്യവാംങ്മൂലം. അതിലെ ൪-ാം ഖണ്ഡികയില്‍ സര്‍ക്കാര്‍ സ്ഥലത്തില്‍ ഒരു ഭാഗവും വീരേന്ദ്രകുമാറിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്ന്‌ ഉറപ്പിച്ചു പറയുന്നു. ൧൯൫൮ലെ ഭാഗാധാരപ്രകാരം പത്മപ്രഭഗൌഡര്‍ തണ്റ്റെ മകനായ വീരേന്ദ്രകുമാറിണ്റ്റെ ഓഹരിയില്‍ സര്‍ക്കാര്‍സ്ഥലം വച്ചിട്ടേയില്ല. ൧൯൫൮ലെ ൭൮൧ -ാം നമ്പറായി പത്മപ്രഭഗൌഡര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബ ഭാഗാധാരം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്‌ സര്‍ക്കാറിനു വേണ്ടി ആ സത്യവാങ്ങ്‌ മൂലം ബോധിപ്പിച്ചിട്ടുള്ളത്‌. ഈ ഭാഗാധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രേയംസ ്കുമാര്‍ ജനിച്ചിട്ടു പോലുമില്ലായിരുന്നു. അച്ഛനു കിട്ടാത്ത സര്‍ക്കാര്‍ സ്ഥലം പൈതൃകമായി പുത്രനു കിട്ടുന്നതെങ്ങനെയാണ്‌. ൧൯൬൨-ല്‍ പത്മപ്രഭഗൌഡര്‍ മരിക്കുമ്പോഴും ശ്രേയംസ്‌ കുമാര്‍ ജനിച്ചിരുന്നില്ല. (സബ്കോടതിയില്‍ കൊടുത്തിരിക്കുന്ന അന്യായത്തില്‍ തനിക്ക്‌ ൪൦ വയസ്സാണെന്നാണ്‌ കാണിച്ചിരിക്കുന്നത്‌.) ശ്രേയംസ്‌ കുമാറും അച്ഛന്‍ വീരേന്ദ്രകുമാറും കെട്ടിചമച്ചിട്ടുള്ള കഥയാണ്‌ ഭക്ഷ്യവിള ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഭൂമി തന്നു എന്ന അവകാശവാദം. അതു വാദത്തിന്‌ വേണ്ടി സമ്മതിച്ചു കൊടുത്താല്‍ പോലും നിലനില്‍ക്കുന്നതല്ലെന്ന്‌ ൧൯൮൩ -ലെ ൧൦൦൪൪-ാം നമ്പര്‍ റിട്ടു ഹര്‍ജിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച എതിര്‍ സത്യവാങ്ങ്‌ മൂലത്തില്‍ നിന്ന്‌ വ്യക്തമാകും. സുപ്രധാനമായ ഈ രേഖ ഹൈക്കോടതിയുടെ മുമ്പിലെത്താതിരിക്കാന്‍ വമ്പിച്ച്‌ ഗൂഢാലോചന നടന്നിട്ടുണ്ട്‌. കൈരളി ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ആ രേഖയെക്കുറിച്ച്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. രാജന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ശ്രേയംസ്കുമാറിണ്റ്റെ കൈവശത്തിലുള്ള സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ കയ്യേറിയതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ കേസുണ്ടായ അവസരത്തിലാണ്‌ ചര്‍ച്ച നടന്നത്‌. ഇതിനു ശേഷം മാര്‍ക്ക്സിസ്റ്റ്‌ നേതാവ്‌ ജയരാജന്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തിയതായി അറിയുന്നു. അഡ്വ. ജനറലിണ്റ്റെ ഓഫീസില്‍ ൧൯൮൩ ലോ ൧൦൦൪൪-ാം നമ്പര്‍ കേസ്‌ സംബന്ധിച്ച രേഖകളില്‍ നിന്ന്‌ സര്‍ക്കാറിണ്റ്റെ എതിര്‍സത്യവാങ്മൂലം മാത്രം അപ്രത്യക്ഷമായി എന്നാണ്‌ അറിഞ്ഞത്‌. മാത്രമല്ല എം. പി വീരേന്ദ്രകുമാര്‍ കക്ഷിയല്ലാതിരുന്ന കേസിലാണ്‌ സര്‍ക്കാര്‍ ഈ എതിര്‍ സത്യവാങ്മൂലം ബോധിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ അതു പ്രസക്തമല്ലെന്നുമുള്ള വികല നിലപാടാണ്‌ അഡ്വ. ജനറല്‍ സുധാകരപ്രസാദ്‌ സ്വീകരിച്ചത്‌. കൂടുതല്‍ ഭക്ഷ്യവിള ഉണ്ടാക്കാനുള്ള പദ്ധതി പ്രകാരം അച്ഛനില്‍ നിന്നു കിട്ടിയതാണ്‍സര്‍ക്കാര്‍ഭൂമിയെന്ന്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്ങ്‌ മൂലം വീരേന്ദ്രകുമാര്‍ കൂടെകൂടെ എടുത്തു പറയാറുണ്ടെങ്കിലും താന്‍കക്ഷിയല്ലാത്ത കേസില്‍ സമര്‍പ്പിച്ചതാണീ സത്യവാങ്ങ്‌ മൂലമെന്നും ആവര്‍ത്തിക്കുന്നു്‌. ഭക്ഷ്യവിള പദ്ധതിയുടെ കഥക്ക്‌ സാധുവായ മറ്റൊരു തെളിവും ഇല്ലാത്തതിനാലും മകന്‌ വിവാദഭൂമി താന്‍ കൊടുത്തതാണെന്ന്‌ ആവശ്യം വരുമ്പോള്‍ പറയാനും വേണ്ടി പറയുന്ന അടവാണിത്‌. അഡ്വ.ജനറല്‍ സുധാകര പ്രസാദ്‌ ഈ അടവിന്‌ കൂട്ടു നിന്നത്‌ സര്‍ക്കാരില്‍ ഉന്നത സ്ഥാനത്തുള്ള ആരുടേയോ അറിവോടെയും സമ്മത്തോടെയും ആണെന്നു വ്യക്തം. (ഈ ലേഖനത്തോടൊപ്പം സര്‍ക്കാറിണ്റ്റെ എതിര്‍ സത്യവാംങ്ങ്‌ മൂലത്തിലെ പ്രസക്ത ഭാഗത്തിണ്റ്റെ പകര്‍പ്പും കൊടുത്തിട്ടുണ്ട്‌.) ഇതിനും പുറമേ ൧൯൮൮ ആഗസ്റ്റ്‌ ൩൦ ന്‌ അന്നത്തെ സബ്കളക്ടര്‍ മാരപാണ്ഡ്യന്‍ റവന്യൂ ബോര്‍ഡിന്‌ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ കൃഷ്ണഗിരി വില്ലേജില്‍ സര്‍വ്വെ.നമ്പര്‍ ൭൫൪/൨ ലുള്ള സര്‍ക്കാര്‍ സ്ഥലം വീരേന്ദ്രകുമാര്‍ അനധികൃതമായി കൈവശം വച്ച്‌ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഈ രേഖകളിലെല്ലാം ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഭരണാധികാര കേന്ദ്രങ്ങളില്‍ ഉള്ളപ്പോഴാണ്‌ ശ്രേയംസ്‌ കുമാര്‍ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തുടര്‍ന്നും അനുഭവിക്കാന്‍ ഹൈക്കോടതി അവസരമൊരുക്കിയിരിക്കുന്നത്‌. ആദിവാസികള്‍ക്ക്‌ കൊടുക്കണമെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാണിച്ച ഒരെ ഒരു തുണ്ടു ഭൂമിയാണിത്്‌. അവിടെ തങ്ങള്‍ക്കു പതിച്ചു കിട്ടാന്‍ നിരന്തരം ഭരണാധികാരകളുടെ മുമ്പിലും ഹൈക്കോടതിയിലും കേസുകളും നിവേദനങ്ങളുമായിയെത്തിയ ആദിവാസികളെ ഫലത്തില്‍ അവഗണിക്കുകയാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ഇപ്പോള്‍ ചെയ്തിരിക്കുന്നത്‌. ൨൦൦൮ ഫെബ്രുവരി ൧൫-ാം തീയതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ പുറുപ്പെടുവിച്ച ഉത്തരവ്‌ പുന: പരിശോധിക്കാനായി ശ്രേയംസ്സ്‌ കുമാര്‍ സമര്‍പ്പിച്ച്‌ ഹര്‍ജ്ജി ഏതായാലും ഡിവഷന്‍ ബഞ്ച്‌ അനുവദിച്ചില്ല. ഇതിനര്‍ത്ഥം വിവാദഭൂമിയില്‍ ആദിവാസികള്‍ക്ക്‌ അവകാശമുണ്ടെന്നു തന്നെയാണ്‌. ആ അവകാശപ്രകാരം വിവാദ സ്ഥലം വീതിച്ചു കിട്ടുന്നതിന്‌ സഹായകമായ ഒരുത്തരവ്‌ ഹൈക്കോടതിക്ക്‌ പുറപ്പെടുവിക്കാമായിരുന്നു. ഇങ്ങനെ ചെയ്യാതെ ഭരണഘടനയിലെ നിര്‍ദേശതത്വങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറുകയാണ്‌ ഹൈക്കോടതി ചെയതത്‌. ദുര്‍ബല ജനവിഭാഗങ്ങളുടേയും പ്രത്യേകിച്ച്‌ പട്ടികവര്‍ഗ്ഗക്കാരുടേയും സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നതിനും എല്ലാത്തരം ചൂഷണത്തില്‍ നിന്നും സാമൂഹികമായ അനീതിയില്‍ നിന്നും അവരെ പരിരക്ഷിക്കുന്നതിനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ഭരണഘടനയുടെ ൪൬-ാം അനുശ്ചേദം നിര്‍ദ്ദേശിച്ചിരിക്കുന്നു. കേടതികളുടെ ധനിക പക്ഷപാതത്തെ വിമര്‍ശിച്ചതിനു കേരളഹൈക്കോടതി ഫുള്‍ ബെഞ്ചില്‍ ൧൯൬൮ല്‍ ഭൂരിപക്ഷ വിധി പ്രകാരം അന്നത്തെ മുഖ്യമന്ത്രി ഇ. എംഎസ്സിനെ കോര്‍ട്ടലക്ഷ്യക്കുറ്റത്തിനു ശിക്ഷിച്ചിരുന്നു. പക്ഷേ ഒരു ജഡ്ജിമാത്രം ഭിന്നാഭിപ്രായം രേഖപ്പപ്പെടുത്തി. ജ്രഡ്ജിമാരേയും കോടതികളെയും പൊതു വിമര്‍ശനത്തില്‍ നിന്ന്‌ മറകെട്ടി സംരക്ഷിക്കുന്നതു വഴി നീതിന്യായകോടതികളോട്‌ ബഹുമാനമുണ്ടാകുമെന്ന്‌ കരുതുന്നതു തെറ്റാണ്‌ .കോടതിയുടെ അന്തസ്സ്‌ പരിരക്ഷിക്കുന്നതിണ്റ്റെ പേരില്‍ മാത്രം നിശബ്ദത അടിച്ചേല്‍പിക്കുന്നതു വഴി ഒരു പക്ഷേ അമര്‍ഷവും സംശയവും കോര്‍ട്ടലക്ഷ്യവും വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുക. കോടതികളുടെ വര്‍ഗ്ഗപരമായ ധനിക പക്ഷപാതത്തെ വിമര്‍ശിച്ചതിന്‌ മാര്‍ക്ക്സിസ്റ്റ്‌ നേതാവ്‌ ഇ. എം.എസ്സിനെ ഭൂരിപക്ഷപ്രകാരം കേരള ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ്‌ കെ.കെ. മാത്യുവാണ്‌ ഇങ്ങനെ പറഞ്ഞത്‌. (൧൯൬൮ കെ.എല്‍.ടി. പേജ്‌ ൩൩൫)