Total Pageviews

Thursday, December 23, 2010

madyamangal marachuvechath - p rajan

മാധ്യമപ്രവര്‍ത്തകര്‍ സ്വയം വാര്‍ത്തയായിരിക്കുന്നു. നായ നായയെ തിന്നില്ലെന്ന തത്വം തല്‍ക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കാന്‍ പല മാധ്യമങ്ങളും നിര്‍ബ്ബന്ധിതമായിട്ടുണ്ട്‌. പത്രാധിപവൃന്ദം തന്നെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ ബാഹ്യമായ ബന്ധങ്ങളുടെ സദാചാരത്തെക്കുറിച്ച്‌ പരസ്യമായ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പുതിയൊരു പെരുമാറ്റസംഹിതയുണ്ടാക്കാനും നീക്കമുണ്ട്‌. വ്യവസായ ഭീമന്‍മാരായ അംബാനിയുടേയും രത്തന്‍ടാറ്റയുടേയും ഇടനിലക്കാരിയായ നീരാറാഡിയയുമായി മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിണ്റ്റെ രേഖകള്‍ പുറത്ത്‌ വന്നതാണ്‌ മാധ്യമധര്‍മ്മത്തെക്കുറിച്ച്‌ പതിവില്ലാത്തവിധം വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും കാരണമായത്‌. എന്‍.ഡി.ടി.വി.യുടെ ഗ്ളാമര്‍ താരം ബര്‍ഖാദത്ത്‌ ഹിന്ദുസ്ഥാന്‍ ടൈംസിണ്റ്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍സാങ്ങ്‌ വി ഇന്ത്യാടുഡേയുടെ പത്രാധിപര്‍ പ്രഭു ചൌള രേഖ ലംഘിച്ചു കൊണ്ടുള്ള പെരുമാറിയെന്ന്‌ ആരോപണം അരങ്ങ്‌ തകര്‍ക്കുകയാണ്‌. സംഗതി പ്രസ്സ്‌ കൌണ്‍സിലിണ്റ്റെ തീരുമാനത്തിനു വിട്ടുവെന്നാണ്‌ വാര്‍ത്ത. എഡിറ്റേഴ്സ്‌ ഗിത്സ്‌ സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ ീൌി ഹീീസ പത്രാധിപര്‍ വിനോദ്‌ മേത്ത വേദിയില്‍ തന്നെയുണ്ടായിരുന്നു. വിവാദപരമായ ടെലിഫോണ്‍ സംഭാഷണത്തിണ്റ്റെ രേഖകള്‍ പ്രസിദ്ധീകരിച്ച പത്രാധിപര്‍ ആണ്‌ അദ്ദേഹം. നീരറാഡിയയും മറ്റും മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നതിനു മുമ്പേ തന്നേ സ്വന്തം വാരികയുടെ വാര്‍ഷികപ്പതിപ്പില്‍ ൨൦-ാം നമ്പര്‍൧) പതിനഞ്ചു വര്‍യത്തെ പ്രവര്‍ത്തനം പത്രാധിപര്‍ വിലയിരുത്തിയിട്ടുണ്ട്‌. വിനോദ്‌ മേത്തയുടെ വീരസ്യങ്ങളില്‍ ഏറ്റവും ശ്രദ്ധാര്‍ഹമായത്‌ സ്വന്തം മുതലാളിക്ക്‌ താന്‍ മൂലമുണ്ടായ കഷ്ടനഷ്ടങ്ങളെപ്പറ്റി പറയുന്നതാണ്‌. വിനോദ്‌ മേത്ത എഴുതുന്നു. ഞാന്‍ ജോലിയില്‍ തുടരുന്നതിണ്റ്റെ രഹസ്യം വളരെ ലളിതമാണ്‌. ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ ഒരു കൂട്ടം യജമാനന്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ എനിക്ക്‌ ഒരു യജമാനന്‍ മാത്രമേയുള്ളൂ. രാജന്‍ റഹേജ. അച്ഛണ്റ്റെ സഹായിയും കൂട്ടാളിയുമായുണ്ട്‌. ഉദാഹരണത്തിനു ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ഉദാഹരണത്തിനു പ്രധാന മന്ത്രിയുടെ ഓഫീസിലെ പങ്കിലനായ മുഖ്യന്‍ ബ്രജേഷ്‌ മിശ്രയേയും പങ്കാളികളേയും തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാരണമാണ്‌ ഇത്‌ ഉണ്ടായത്‌... റഹേജയോടൊപ്പം ഞാന്‍ ജോലി ചെയ്ത പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്നര വിയോജിപ്പുകളേ ഉണ്ടായിട്ടുള്ളൂ. തണ്റ്റെ മുതലാളിയായ റഹേദുയുടെ ബോംബേ ഓഫീസില്‍ ആദായ നികുതിയുദ്യോഗസ്ഥന്‍മാര്‍ നടത്തിയ പരിശോധനയുടെ പേരില്‍ ീൌി ഹീീസ പത്രാധിപര്‍ ഉണ്ടാക്കിയ ബഹളം മറക്കാറായിട്ടില്ല. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാജ്പേയ്‌ സര്‍ക്കാറിണ്റ്റെ പത്രസ്വാതന്ത്യ്ര ധ്വംസനം ആയിട്ടാണ്‌ ആദായ നികുതി വകുപ്പുകാരുടെ പരിശോധനയെ വിനോദ്മേത്തയും സംഘവും അവതരിപ്പിച്ചത്‌. ൨൦൦൧ മേയ്‌ അവസാനവും ജൂണ്‍ ആദ്യവും എഡിറ്റേഴ്സ്‌ ഗില്‍ഡ്‌ സെക്രട്ടറി അലോക്‌ മേത്തയുടെ നേതൃത്വത്തില്‍ സര്‍ക്കാറിണ്റ്റെ പ്തരസ്വാതന്ത്യ്ര ധ്വംസനത്തിനെതിരായ പ്രതിഷേധങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. ആദായനികുതി വെട്ടിപ്പ്‌ പരിശോധിക്കാനെന്ന പേരില്‍ വാരികയുടെ ഓഫീസില്‍ കടന്നു കയറി പരിശോധന നടത്തുന്നത്‌ പത്രസ്വാതന്ത്യ്രത്തെ ഹനിക്കുന്നതാണെന്നു മാര്‍ക്ക്സിസ്റ്റ്‌ നേതാവ്‌ സീതാറാം യച്ചൂരി പ്രസ്താവിച്ചു. (ഹിന്ദു, മേയ്‌-൩൧, ൨൦൦൧) ഫാസിസ്റ്റുകളുടെ കുത്തിത്തിരിപ്പുകള്‍ എന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ കുറ്റപ്പെടുത്തി. വാജ്പേയ്‌ സര്‍ക്കാറിനു എതിരായി എഴുതിയതിനെതുടര്‍ന്ന്‌ പ്രത്യക്ഷവും പരോക്ഷമായും താക്കീതുകള്‍ തങ്ങള്‍ക്കു ലഭിച്ചിരുന്നുവെന്നു ീൌി ഹീീസ പത്രാധിപര്‍ അന്നു പ്രസ്താവിച്ചെങ്കിലും താക്കീത്‌ തന്നവരുടെ പേരൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. റഹേജയുടെ ഓഫീസില്‍ കടന്നുകയറ്റം നടത്തിയവര്‍ക്കെതിരായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്‌ എഡിറ്റേഴ്സ്‌ ഗില്‍ഡ്‌ സെക്രട്ടറി അലോകമേത്ത പത്രക്കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ദല്‍ഹി ജര്‍ണ്ണലിസ്റ്റ്സ്‌ യൂണിയണ്റ്റെ ഒരു പ്രതിനിധി സംഘം അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണനെകണ്ട്‌ പത്രങ്ങള്‍ക്ക്‌ നേരെയുണ്ടാക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ നിവേദനം നടത്തി. ആക്രമണ പരമ്പരയില്‍ ഏറ്റവും അവസാനത്തേതാണ്‌ ീൌി ഹീീസ പരിസരത്തെ കടന്നുകയറ്റം എന്നാണ്‌ യൂണിയന്‍ പറഞ്ഞത്‌. രാഷ്ട്രപതി ഇത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തയക്കാമെന്നു ഉറപ്പ്‌ നല്‍കിയെന്നാണ്‌ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞത്‌. ബംഗാളിലെ വാണിജ്യമണ്ഡലം (ചേമ്പര്‍ ഓഫ്‌ കോമേഴ്സ്‌) രാജ്യവ്യാപകമായി നടക്കുന്ന ആദായ നികുതി പരിശോധനയിലും രേഖകള്‍ പിടിച്ചെടുക്കുന്നതിലും അഗാധമായ അസ്വസ്ഥത പ്രകടിപ്പിച്ചു. പീപ്പിള്‍സ്‌ യൂണിയന്‍ ഓഫ്‌ സിവില്‍ ലിബര്‍ട്ടീസിണ്റ്റെ ജനറല്‍ സെക്രട്ടറി ഡോ. വൈ.ആര്‍.ചിബ്ബര്‍ മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമത്തെ അപലപിച്ചു. മേയ്‌ അവസാനവും ജൂണ്‍ ആദ്യവും മാധ്യമസ്വാതന്ത്യ്രം അപകടത്തില്‍ എന്ന അലമുറയിടുന്നവര്‍ സര്‍ക്കാറിനെ പൊറുതിമുട്ടിക്കുകയായിരുന്നു. സഹികെട്ടതു കൊണ്ടാകണം സെന്‍ട്രല്‍ ബോര്‍ഡ്‌ ഡയറക്ട്‌ ടാക്സസ്‌(സി.ബി.ഡി.ടി) ചെയര്‍മാന്‍ ബാലസുബ്രഹ്മണ്യന്‍ പതിവില്ലാത്തവിധം ഒരു പ്രസ്താവന നടത്തി ീൌി ഹീീസ ണ്റ്റെ ദല്‍ഹി ഓഫീസിലോ ബോംബേയിലെ എഡിറ്റോറിയല്‍ ഓഫീസിലോ ഒരു കടന്നു കയറ്റവും പരിശോധനയും ഉണ്ടായിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ റഹേജാ ഗ്രൂപ്പിണ്റ്റെ പ്രധാന ഓഫീസുകളഇലും അവരുടെ തന്നെ മറ്റു വ്യാപാര സ്ഥാപനങ്ങളുടെ ഓഫീസുകളിലും പരിശോധന നടന്നിട്ടുണ്ടെന്നു അദ്ദേഹം സമ്മതിച്ചു. വാന്‍ തോതിലുള്ള നികുതി വെട്ടിപ്പിനെക്കുറിച്ച്‌ ലഭിച്ച കൃത്യമായ വിവരത്തിണ്റ്റെയടിസ്ഥാനത്തിലാണ്‌ പരിശോധന നടന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ഈപ്രക്രിയക്കിടയില്‍ കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പ്‌ സ്ഥാപിക്കാനാവശ്യമായ ശക്തവും വ്യക്തവുമായ തെളിവുരേഖകള്‍ ലഭിച്ചിട്ടുണ്ട്‌. വരുമാനം മറച്ചുവെച്ചതിനു എതിരായി ആദായ നികുതി വകുപ്പ്‌ ശക്തമായ ശിക്ഷാ നടപടിയെടുക്കുന്നതാണ്‌ എന്നു അദ്ദേഹം പറഞ്ഞു. പിന്നീട്‌ എന്തു സംഭവിച്ചുവെന്നു പത്രസ്വാതന്ത്യ്രവക്താക്കള്‍ അന്വേഷിച്ചതുമില്ല, ആദായ നികുതി വകുപ്പ്‌ വെളിപ്പെടുത്തിയതുമില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരും കാണരുതെന്ന്‌ കരുതിയായിരിക്കണം വളരെ ചെറിയ ഒരു വാര്‍ത്ത കണ്ടു. എക്സൈസ്‌ നികുതി വെട്ടിപ്പിനു ബോംബേ വിമാനത്താവളത്തില്‍ വെച്ച്‌ റഹേജയെ പിടികൂടിയെന്നും അഞ്ചു ലക്ഷം രൂപ പിഴയിട്ടുവെന്നുമാണ്‌ വാര്‍ത്ത. ഭൂതക്കണ്ണാടിയും ദൂരദര്‍ശിനിയും ഒന്നിച്ച്‌ വെച്ച്‌ നോക്കിയാല്‍ പോലും കാണാനാവാത്ത വിധം കൊടുത്ത ഈ വാര്‍ത്ത ഹിന്ദുവില്‍ മാത്രമാണു കണ്ടത്‌. ഹിന്ദുവാണ്‌ റഹേജാ ഗ്രൂപ്പിണ്റ്റെ ഓഫീസില്‍ നടന്ന ആദായ നികുതി പരിശോധന ീൌി ഹീീസ ണ്റ്റെ സര്‍ക്കാര്‍ വിരുദ്ധ റിപ്പോര്‍ട്ടുകള്‍ക്ക്‌ പക വീട്ടിയതാണെന്ന പ്രചരണത്തില്‍ മുന്നിട്ട്‌ നിന്നത്‌. തണ്റ്റെ തൊഴിലില്‍ കേമന്‍മാരെന്നു കേള്‍വികേട്ടവരും പത്രാധിപന്‍മാരും ഈ പ്രശ്നത്തില്‍ ചെകിട്‌ അടപ്പിക്കുന്ന നിശ്ശബ്ധതയാണ്‌ പാലിച്ചത്‌. അല്‍പം ചില ദല്‍ഹി പത്രങ്ങള്‍ ഒഴിച്ച്‌ മറ്റു പത്രങ്ങള്‍ ആദായ നികുതിക്കാരുടെ കടന്നുകയറ്റത്തിനു എതിരായ പ്രതിഷേധ റിപ്പോര്‍ട്ട്‌ ചെയ്തതേയില്ല. ഇപ്പോള്‍ പത്രസ്വാതന്ത്യ്രത്തിണ്റ്റെ പരിശുദ്ധിയും പത്രധര്‍മ്മവും പരിരക്ഷിക്കുന്നതിനെപ്പറ്റി എഡിറ്റേഴ്സ്‌ ഗില്‍ഡ്‌ സംഘടിപ്പിച്ച യോഗത്തില്‍ വലിയ വായില്‍ സംസാരിച്ച വിനോദ്‌ മേത്ത ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറഞ്ഞേ പറ്റൂ. റഹേജയുടെ എക്സൈസ്‌ നികുതി തട്ടിപ്പിനെപ്പറ്റിയും ആദായനികുതി വെട്ടിപ്പിനെപ്പറ്റിയും ീൌി ഹീീസ എന്തു കൊണ്ട്‌ മൌനം അവലംബിച്ചു. ആദായനികുതി ഉദ്യോഗസ്ഥന്‍മാര്‍ സ്വന്തം ജോലി നിര്‍വ്വഹിച്ചതിന്‌ പത്രസ്വാതന്ത്യ്രത്തിണ്റ്റെ പേരില്‍ സര്‍ക്കാറിനു എതിരെ കുരച്ചുചാടിയ ഈ കാവല്‍നായ എന്തു കൊണ്ടാണ്‌ കുറ്റവാളികളെ പിന്തുടര്‍ന്നു പിടിക്കാത്തത്‌? റഹേജയെ രക്തസാക്ഷിയായി അവതരിപ്പിച്ച മേത്തക്ക്‌ തണ്റ്റെ ഉടമസ്ഥന്‍ സത്യലംഘനം നടത്തിയത്‌ വായനക്കാരോട്‌ പറയാന്‍ ബാദ്ധ്യതയില്ലേ? പലതരം വ്യാപാരം നടത്തുന്നവര്‍ പത്രത്തിണ്റ്റെ ഉടമസ്ഥര്‍ ആയാല്‍ ആദായനികുതി വെട്ടിപ്പ്‌ നടത്താന്‍ അവകാശം ലഭിക്കുമോ? സംശയിക്കേണ്ട വിവരം ലഭിച്ചാല്‍, മറ്റു വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും പോലെ പത്രമുടമസ്ഥണ്റ്റെ ഓഫീസിലും പരിശോധന നടത്താവുന്നതല്ലേ? കുറ്റസൂചകമായ രേഖകള്‍ പത്രമുതലാളി പത്രാധിപരുടെ ഓഫീസില്‍ കൊണ്ട്‌ സൂക്ഷിച്ചാല്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍മാര്‍ എന്ത്‌ ചെയ്യും. പത്രക്കെട്ടുകളുടെ കൂട്ടത്തില്‍ മയക്കുമരുന്നും കള്ള നോട്ടും കടത്തുന്നതായി അറിയുന്ന പത്രാധിപര്‍ ആ വിവരം അധികാരികളെ അറിയിക്കേണ്ടതല്ലേ? മുതലാളിയെ കള്ളക്കടത്തിനു അറസ്റ്റ്‌ ചെയ്താല്‍ അത്‌ പത്ര സ്വാതന്ത്യ്ര ധ്വംസനമാകുമോ?. ീൌി ഹീീസ ണ്റ്റെ മുതലാളിമാരുടെ ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന നടത്തിയതിനെതിരായി പ്രതിഷേധം കൊടുമ്പിരി കൊള്ളുമ്പോള്‍ എഡിറ്റേഴ്സ്‌ ഗില്‍ഡിണ്റ്റെ പ്രസിഡണ്റ്റ്‌ സൌകര്യപൂര്‍വ്വം മൌനം അവലംബിച്ചു. ൨൦൦൧ മേയ്‌ ൧൩ നു എഡിറ്റേഴ്സ്‌ ഗില്‍ഡിണ്റ്റെ പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ ശ്രീമാമ്മന്‍ മാത്യുവാണ്‌. മലയാളമനോരമയുടെ പത്രാധിപരും മാനേജിങ്ങ്‌ ഡയറക്ടറും ആണ്‌ അന്നും ഇന്നും അദ്ദേഹം മനോരമ കമ്പനിയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുണ്ടായ പരാതിയില്‍ അന്ന്‌ ആദായനികുതി വകുപ്പിണ്റ്റെ അന്വേഷണവും തുടര്‍നടപടികളും നടന്നു കൊണ്ടിരിക്കുകയായിരുന്നു. ശിക്ഷാനടപടികളില്‍ നിന്നു രക്ഷപ്പെടുന്നതിനു മലയാള മനോരമയുടെ മേലാളന്‍മാര്‍ ദു:സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ൨൦൦൦ ജൂണ്‍ ൧൩ നു മലയാളമനോരമ പ്രസിദ്ധീകരിച്ച ചിത്രം മറക്കരുത്‌. മലയാളമനോരമ കൊച്ചി യൂണിറ്റ്‌ സന്ദര്‍ശിച്ച കേന്ദ്രസഹമന്ത്രി ധനഞ്ജയ്‌ കുമാറിനെ മാനേജിങ്ങ്‌ എഡിറ്റര്‍ ഫിലിപ്പ്‌ മാത്യു സ്വീകരിക്കുന്നതാണ്‌ ചിത്രം. വായിച്ചാല്‍ തോന്നുക ബി.ജെ.പിക്കാരനായ മന്ത്രി സ്വയം മനോരമ സന്ദര്‍ശിച്ചതാണെന്നാണ്‌. എന്നാല്‍ സത്യം അതല്ല, മനോരമ കമ്പനി വരുമാനം കുറച്ചു കാണിച്ചതായ ആരോപണം ശരിയാണെന്നു ആദായനികുതിവകുപ്പ്‌ കണ്ടെത്തിയിരുന്നു. മനോരമകമ്പനിക്ക്‌ പാഴ്‌ കടലാസ്‌ വിറ്റ വകയില്‍ വര്‍ഷം തോറും കിട്ടുന്ന പണം കണക്കില്‍ക്കാണിക്കുന്നില്ലെന്ന്‌ പരാതി കൊടുത്തത്‌ പി.രാജനാണ്‌. മനോരമയുടെ വരവു ചെലവു കണക്കും ബാക്കിപത്രവും പരിശോധിച്ച ശേഷമാണ്‌ പി.രാജന്‍ പരാതി കൊടുത്തത്‌. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ നാലു കോടി രൂപയുടെ വരുമാനം കണക്കില്‍ കാണിച്ചിട്ടില്ലെന്ന്‌ മാത്രമാണ്‌ ൧൯൯൮ ജൂണില്‍ ആദായനികുതിയുദ്യോഗസ്ഥന്‍മാര്‍ക്ക്‌ പി.രാജന്‍ കൊടുത്ത പരാതിയില്‍ പറഞ്ഞത്‌. ഇന്ത്യയില്‍ ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയോടേയും അല്ലാതേയും നടക്കുന്ന നികുതിവെട്ടിപ്പിണ്റ്റെ അളവുവെച്ച്‌ നോക്കിയാല്‍ മലയാള മനോരമ കമ്പനിയുടെ വെട്ടിപ്പ്‌ എത്രയോ തുച്ഛമാണ്‌. എങ്കിലും സമ്പന്നമായ ഒരു മാധ്യമസ്ഥാപനം നടത്തുന്ന ചെറിയ നിയമലംഘനം പോലും അധികാര സ്ഥാനത്തുള്ളവര്‍ക്ക്‌ മാധ്യമസ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ അവസരം നല്‍കും. ബോധപൂര്‍വ്വം വരുമാനം കുറച്ച്‌ കാണിച്ചാല്‍ ചുരുങ്ങിയത്‌ ഇരട്ടി നികുതി പിഴ കൊടുക്കേണ്ടതാണെന്നു മാത്രമല്ലാ, ഉദ്യേഗസ്ഥന്‍മാരുടെ വിവേചനത്തിനു വിധേയമായി വേണ്ടി വന്നാല്‍ കുറ്റവിചാരണ നടത്തി തടവിലിടാനും ആദായനികുതിയുദ്യോഗസ്ഥന്‍മാര്‍ക്ക്‌ അധികാരമുണ്ട്‌. അതായത്‌ നിയമലംഘനം നടത്തി വരുമാനം ഒളിപ്പിച്ചുവെക്കുന്ന പത്രസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും ഭരണാധികാരികള്‍ക്കും അവസരം ഉണ്ടാകും. ഇത്‌ പൊതു താല്‍പര്യത്തിനു തന്നെ ഹാനികരമാണ്‌. വന്‍തോതില്‍ നികുതി വെട്ടിപ്പ്‌ നടത്തുന്നതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ പത്രങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്ത്‌ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കും. സ്വയം ആദായനികുതിവെട്ടിപ്പ്‌ കേസില്‍ കുടുങ്ങി ഉദ്യോഗസ്ഥന്‍മാരുടെ കൃപാകടാക്ഷത്തിനു കാത്ത്‌ നില്‍ക്കുന്ന പത്രക്കാര്‍ക്ക്‌ അഴിമതിക്കാരെ ചെറുക്കാന്‍ കഴിയാതെ വരുന്നു. ഇന്ത്യയില്‍ പത്രസ്ഥാപനങ്ങള്‍ മൊത്ത വരുമാനം മറച്ചുവെക്കുന്നത്‌ മറ്റൊരു തരത്തില്‍ കൂടി പത്രജീവനക്കാര്‍ക്ക്‌ ദോഷകരമാണ്‌. ഏതെങ്കിലും വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനം നിയമം നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ പത്ര ജീവനക്കാരുടേതാണ്‌. ഓരോ പത്ര സ്ഥാപനത്തേയും മൊത്ത വരുമാനത്തിണ്റ്റെയടിസ്ഥാനത്തില്‍ വര്‍ഗ്ഗം തിരിച്ച്‌ വരുമാനം പരിഗണിച്ച്‌ അതാത്‌ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം നിര്‍ണ്ണയിക്കുന്നതാണ്‌ അംഗീകൃത രീതി. അതു കൊണ്ടാണ്‌ പത്ര പ്രവര്‍ത്തകര്‍ മലയാളമനോരമയുടെ വരവ്‌ ചെലവു കണക്കുകളിലും ബാക്കിപത്രത്തിലും സംശയം പ്രകടിപ്പിച്ചത്‌. ൧൯൯൮ ജനുവരി- ഫെബ്രുവരി ലക്കത്തില്‍ പത്രപ്രവര്‍ത്തക യൂണിയണ്റ്റെ മുഖപത്രത്തില്‍ മലയാള മനോരമ കമ്പനിയുടെ വരവ്‌-ചെലവു കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തിരുന്നു. ഇതാണ്‌ മനോരമയുടേയും മാതൃഭൂമിയുടേയും വരവ്‌ ചെലവ്‌ കണക്കുകള്‍ താരതമ്യം ചെയ്ത്‌ നോക്കാന്‍ മുനിയെ പ്രേരിപ്പിച്ചത്‌. ൧൯൯൦ ജൂലൈ ൧൧ നു തന്നെ പത്രസ്ഥാപനങ്ങളിലെ പാഴ്ക്കടലാസ്‌ ഇടപാടുകളില്‍ നടത്തുന്ന കൃത്രിമങ്ങളും വരുമാനം കുറച്ചു കാണിക്കലും സംബന്ധിച്ച്‌ മുനി പരാതിപ്പെട്ടിട്ടുള്ളതാണ്‌. ൧൯൯൨ നവംബര്‍ ൨൬ അന്നത്തെ കേന്ദ്രധനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ്ങിനു അയച്ച കത്തില്‍ പത്രസ്ഥാപനങ്ങളിലെ തിരിമറികളേയും നികുതി വെട്ടിപ്പിനേയും കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നു മുനി അപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മനോരമയുടെ വരവ്‌ ചെലവു കണക്കിണ്റ്റെ വിശ്വാസ്യത ചോദ്യം ചെയ്തയവസരത്തില്‍ ഒരിക്കല്‍ കൂടി താരതമ്യപഠനം നടത്തി ബോദ്ധ്യപ്പെട്ടപ്പോഴാണ്‌ മനോരമ കമ്പനിക്ക്‌ എതിരായി മുനി പരാതി ബോധിപ്പിച്ചത്‌. അപ്പോള്‍ കേന്ദ്രത്തില്‍ യശ്വന്ത്‌ സിന്‍ഹയായിരുന്നു ധനമന്ത്രി. പി.രാജണ്റ്റെ പരാതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ മനോരമയുടെ ചില ഓഫീസില്‍ പരിശോധന നടന്നുവെന്നു പി.രാജന്‍ പിന്നീട്‌ അറിഞ്ഞു. ഏതായാലും പ്രസക്തമായ വര്‍ഷത്തില്‍ കുറവ്‌ വന്ന നികുതിയായി ഒന്നരക്കോടി രൂപയോളം മനോരമ കമ്പനിക്ക്‌ ചുമത്തിയതായി കമ്പനിയുടെ ബാക്കി പത്രത്തില്‍ നിന്നു വ്യക്തമായി. എന്നാല്‍ മന:പൂര്‍വ്വം മറച്ചുവെച്ച വരുമാനത്തിണ്റ്റെ പേരില്‍ പിഴയൊന്നും ഈടാക്കിയില്ല. ഈ നികുതിവെട്ടിപ്പിനെക്കുറിച്ച്‌ വിവരം പുറത്ത്‌ വരാതിരിക്കാനും പിഴയൊഴിവാക്കാനും മനോരമ സകല സ്വാധീനവും ചെലുത്തിക്കൊണ്ടിരുന്നു. ഇതിനകം എണ്റ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോരമ കമ്പനി നാലുകോടി രൂപയുടെ വരുമാനം കുറച്ചു കാണിച്ചതായും ദേശാഭിമാനിയില്‍ വലിയ വാര്‍ത്ത വന്നു. മനോരമ കമ്പനി ഇത്‌ നിഷേധിച്ചു. മുനി തണ്റ്റെ പരാതിയില്‍ പരസ്യമായി ഉറച്ചു നിന്നു. ഈ സാഹചര്യത്തില്‍ വരുമാനം കുറച്ച്‌ കാണിച്ചതും വരുന്നതും അതിനു വേറെ നികുതിയടക്കേണ്ടിവന്നതുമായ സത്യം പുറത്ത്‌ വരാതിരിക്കാനും സംഗതികള്‍ ഒതുക്കിത്തീര്‍ക്കാനും മനോരമ തീവ്രശ്രമം നടത്തുകയായിരുന്നു. അന്നു ഈ പ്രശ്നത്തില്‍ അന്വേഷണച്ചുമതല വഹിച്ചിരുന്നത്‌ കമ്മീഷണര്‍ ആയിരുന്നു എല്‍ കുര്യാക്കോസാണ്‌. അദ്ദേഹത്തിണ്റ്റെ മകന്‍ മലയാള മനോരമ കമ്പനിയുടെ ഇംഗ്ളീഷ്‌ പ്രസിദ്ധീകരണമായ ഠഒഋ ണഋഋഗ ണ്റ്റെ സബ്‌ എഡിറ്റര്‍ ആയി നിയമിതനായി. മനോരമയുടെ കൊച്ചി യൂണിറ്റില്‍ കേന്ദ്രധനസഹമന്ത്രി ധനഞ്ജയകുമാറിനു സ്വീകരണം നികുതി വെട്ടിപ്പിണ്റ്റെ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോള്‍ പ്രൊഫഷണല്‍ ഉപശാലാസെവകരുമായി മാധ്യമ പ്രവര്‍ത്തകര്‍ സംസാരിച്ചതിണ്റ്റെ പേരില്‍ വല്ലാത്ത കോലാഹലം നടക്കുകയാണല്ലോ? ഡയറക്ടര്‍മാര്‍ക്ക്‌ പിഴയും തടവും വിധിക്കാവുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച്‌ അധികാരികള്‍ അന്വേഷണം നടത്തുനന്‌ സ്ഥാപനത്തില്‍ ധനമന്ത്രിയെ വിളിച്ച്‌ സ്വീകരണം കൊടുക്കുന്നത്‌ ശരിയാണോ? ഒരുദ്ദേശപരമല്ലേ? അതും ആദായനികുതിയുദ്യോഗസ്ഥന്‍മാരുടെ പരിശോധന നടന്ന പത്രസ്ഥാപനത്തിണ്റ്റെ മാനേജിങ്ങ്‌ ഡയറക്ടര്‍ മാമന്‍ മാത്യു പത്രാധിപര്‍ സ്ഥാനം വഹിക്കുന്ന മനോരമയുടെ വിധേയത്വം വെളിപ്പെടുത്തുന്നതല്ലേ ഇത്‌?മനോരമയുടെ പത്രാധിപര്‍ ആയ മാമന്‍ മാത്യു എഡിറ്റേഴ്സ്ഗില്‍ഡിണ്റ്റെ പ്രസിഡണ്റ്റായിരിക്കെയാണ്‌ ീൌി ഹീീസ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന നടത്തിയത്‌. പത്രസ്വാതന്ത്യ്രധ്വംസനത്തിണ്റ്റെ പേരില്‍ ീൌി ഹീീസ പത്രാധിപര്‍ വിനോദ്‌ മേത്തയും കൂട്ടരും അലമുറയിട്ടത്‌. എഡിറ്റേഴ്സ്‌ ഗില്‍ഡിണ്റ്റെ പ്രസിഡണ്റ്റ്‌ മാത്രം നിശ്ശബ്ദത പാലിച്ചതിണ്റ്റെ ഗഹസ്യം വിനോദ്‌ മേത്ത ഇനിയെങ്കിലും തുറന്നു പറയണം. അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിനു പിന്തുണ നല്‍കി പരസ്യ പ്രസ്താവന നടത്തിയവരെയെല്ലാം പി.രാജന്‍ സത്യാവസ്ഥ എഴുതി അറിയിച്ചിരുന്നു. പത്രമുതലാളി കൂടിയായ വ്യവസായികളെപ്പോലും തൊട്ടു കളിച്ചാല്‍ പത്രസ്വാതന്ത്യ്രത്തിനു ഭീഷണിയാണെന്ന്‌ പ്രചരിപ്പിച്ച്‌ ബ്ളാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ്‌ അറിഞ്ഞോ അറിയാതെയോ വിനോദ്‌ മേത്തയും കൂട്ടരും നടത്തുന്നതെന്ന്‌, ബന്ധപ്പെട്ടവര്‍ക്കെല്ലാം അയച്ച കത്തില്‍ മുനി വ്യക്തമാക്കി. മനോരമ കമ്പനിയുടെ നികുതി വെട്ടിപ്പ്‌ മറച്ചു പിടിക്കാനുള്ള ദുഷ്ടലാക്കിണ്റ്റെ ലക്ഷണമാണ്‌ എഡിറ്റേഴ്സ്‌ ഡില്‍ഡിണ്റ്റെ പ്രസിഡണ്റ്റ്‌ മാമ്മന്‍ മാത്യു മൌനം അവലംബിക്കുന്നതും സെക്രട്ടറി അലോക്‌ മേത്ത മുന്‍ കയ്യെടുത്ത്‌ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും പി.രാജന്‍ ചൂണ്ടിക്കാട്ടി. മറച്ചുവെച്ച വരുമാനത്തിനു വേറെ ചുമത്തിയ നികുതി മലയാള മനോരമ കമ്പനി അടക്കാന്‍ നിര്‍ബന്ധിതമായി എന്നാണ്‌ അടുത്ത വര്‍ഷങ്ങളിലെ ബാക്കി പത്രം വായിച്ചാല്‍ മനസ്സിലാക്കുക. എന്നാല്‍ പിഴയൊന്നും ഈടാക്കിയിട്ടില്ല. ഒന്നരക്കോടി രൂപ കൂടി നികുതിയിനത്തില്‍ അടക്കേണ്ടി വരുന്നത്‌ മനോരമ കമ്പനിക്ക്‌ നിസ്സാരകാര്യമാണ്‌. പക്ഷേ മുനിയുടെ പരാതിയെ തുടര്‍ന്നാണ്‌ പരിശോധനയും ആദ്യത്തേതില്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വന്നതും എന്ന്‌ പുറത്തറിയുന്നത്‌ മനോരമക്ക്‌ സഹിക്കാവുന്നതില്‍ അപ്പുറമാണ്‌. പ്രത്യേകിച്ചും ദേശാഭിമാനിയില്‍ നാര്‍ത്ത വരുകയും മനോരമ അത്‌ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആദായ നികുതിക്കണക്കിണ്റ്റെ രഹസ്യം കാത്ത്‌ സൂക്ഷിക്കുന്നതിന്‌ മനോരമയുടെ ജീവന്‍ മരണപ്രശ്നമായി മാറി. എന്തുകൊണ്ട്‌ പിഴ ചുമത്തിയില്ലെന്ന ചോദ്യം മാത്രമല്ലാ ഉണ്ടാവുക. എന്തു കൊണ്ട്‌ മന:പൂര്‍വ്വം വരുമാനം മറച്ചുവെച്ചതിനു മാനേജിങ്ങ്‌ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റ വിചാരണ നടത്തുന്നില്ലെന്ന ചോദ്യവും ഉണ്ടാകും. സംഗതി പുറത്ത്‌ വന്നാല്‍ സര്‍ക്കാറിനു കൂടുതല്‍ കിട്ടിയ നികുതിയുടെ ഓഹരി ലഭിക്കാന്‍ (൧൦%) ഏതാണ്ട്‌ ൧൫ ലക്ഷം രൂപ) പരാതിക്കാരന്‌ അര്‍ഹതയുണ്ടാകും എന്നാണ്‌ ആദായ നികുതി വകുപ്പിണ്റ്റെ മാര്‍ഗ്ഗരേഖയില്‍ പറയുന്നത്‌. ഇതൊക്കെയാണ്‌ മനോരമ കമ്പനിയും ആദായനികുതി ഉദ്യോഗസ്ഥന്‍മാരും കേരളത്തിലെ ചില ബി.ജെ.പി. നേതാക്കളും കേന്ദ്രധനസഹമന്ത്രി ധനഞ്ജയ്‌ കുമാറിണ്റ്റെ ഒത്താശയോടെ പിഴ കൊടുക്കാതെ തന്നെ സംഗതികള്‍ ഒത്ത്‌ തീര്‍ന്നു. മംഗലാപുരത്ത്‌ നിന്ന്‌ അഞ്ചുതവണ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ധനഞ്ജയകുമാറിനേയും ഒതുക്കിയെന്നാണറിവ്‌. ൨൦൦൫ ഒക്ടോബര്‍ ൧൨ നു വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ മനോരമക്കെതിരായി മുനി സമര്‍പ്പിച്ച പരാതിയില്‍ നടന്ന അന്വേഷണവും പിഴ ചുമത്താതെ നടത്തിയ അന്വേഷണവും സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ ആദായ നികുതിയുദ്യോഗസ്ഥന്‍മാര്‍ നിര്‍ബന്ധിതരായി, അതിനു തന്നെ രണ്ട്‌ വര്‍ഷത്തിലേറെ നീണ്ട എഴുത്തുകുത്തുകള്‍ വേണ്ടി വന്നു. പക്ഷേ രസകരമായ കാര്യം മനോരമയുടെ ബാക്കി പത്രത്തില്‍ പറയുന്നതു പോലെ പോരാത്ത നികുതി ചുമത്തിയതിണ്റ്റെ നോട്ടീസോ അത്‌ സംബന്ധിച്ച രേഖകളോ കിട്ടാന്‍ വേണ്ടി നടത്തിയ തീവ്രശ്രമം പരാജയപ്പെട്ടു. കോട്ടയത്തെ ആദായനികുതി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതല്‍ കേന്ദ്രവിവരാവകാശ കമ്മീഷന്‍ വരെ എടുത്ത നിലപാട്‌ ആദായനികുതി നടപടികള്‍ വിവരാവകാശ നിയമത്തിണ്റ്റെ പരിധിയില്‍ വരാത്ത പരസ്പര വിശ്വാസത്തിണ്റ്റെയടിസ്ഥാനത്തിലുള്ള നടപടികള്‍ ആണെന്നാണ്‌. ഇത്‌ സംബന്ധിച്ച്‌ വ്യത്യസ്തമായ നിലപാടുകള്‍ കേന്ദ്രവിവരാവകാശ കമ്മീഷനില്‍ നിന്നുണ്ടായിട്ടുണ്ട്‌. ഒടുവില്‍ ഈ പ്രശ്നം ഇപ്പോള്‍ ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയിരിക്കുകയാണ്‌. സ്വിറ്റ്സര്‍ലാണ്റ്റ്‌ പോലുള്ള രാജ്യങ്ങളില്‍ ഓതൊരു പൌരനും ആദായനികുതി കണക്കുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്‌. ഇന്ത്യയിലെ അഴിമതിയുടെ മുഖ്യകാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ ആദായ നികുതിയധികാരികള്‍ക്ക്‌ നിയന്ത്രണമില്ലാതെ നല്‍കിയിരിക്കുന്ന വിവേചനാധികാരമാണ്‌. പലതവണ കള്ളപ്പണം വെളുപ്പിക്കാനായി സര്‍ക്കാര്‍ നികുതിയിളവുകള്‍ നല്‍കിയിട്ടുണ്ട്‌. ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ സൌജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നിട്ടും കേന്ദ്രബജറ്റിനേക്കാള്‍ പല മടങ്ങു വരുന്ന സമാന്തര സമ്പദ്‌ വ്യവസ്ഥയാണ്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നു സാര്‍വ്വത്രികമായി സമ്മതിച്ചിട്ടുണ്ട്‌. ഈ ദുരവസ്ഥക്കെതിരായി ശബ്ദമുയര്‍ത്തേണ്ടതായ മാദ്ധ്യമങ്ങള്‍ സ്വയം നികുതി വെട്ടിപ്പ്‌ നടത്തിയാല്‍ അവര്‍ ചീഞ്ഞു നാറുന്ന വ്യവസ്ഥയുടെ ഭാഗമായി തുടരേണ്ടി വരും. ബ്ളാക്ക്മെയില്‍ ഭയക്കുന്ന മാധ്യമങ്ങള്‍ വ്യവസ്ഥയുടെ തടവുകാരേങ്ങി വരുമ്പോള്‍ സാധാരണ ജനങ്ങളുടെ താല്‍പര്യമാണ്‌ അപകടത്തിലാവുന്നത്‌. മാധ്യമങ്ങള്‍ സ്വന്തം പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പ്‌ വരുത്തുന്നതാണ്‌ അവരുടെ തന്നെ സ്വാതന്ത്യ്രം സംരക്ഷിക്കാനും പൊതുതാല്‍പര്യം പാലിക്കാനും ഏറ്റവും നല്ല മാര്‍ഗ്ഗം. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിണ്റ്റെ കുറ്റാന്വേഷണ വിഭാഗമുള്‍പ്പടെ എല്ലാ സ്ഥാപനങ്ങളും സുതാര്യമാക്കണം എന്നു വാദിക്കുന്ന മാധ്യമങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ നേരെ വിപരീതമായ നിലപാടാണ്‌ കൈക്കൊള്ളുന്നത്‌. വിവരാവകാശ നിയമനുസരിച്ച്‌ ആദായനികുതി നിയമപ്രകാരം പോരാത്ത നികുതി ചുമത്തിയതിണ്റ്റെ രേഖകള്‍ നല്‍കുന്നതിനെ മലയാള മനോരമ ശക്തിയായി എതിര്‍ത്തു. ഈരേഖകള്‍ പരസ്പര വിശ്വാസ പ്രകാരം കൈമാറുന്നവയാണെന്നും അത്‌ വിവരാവകാശ നിയമത്തില്‍ ഒഴിവാക്കിയിട്ടുള്ളതാണെന്നും മനോരമയും ഉദ്യോഗസ്ഥന്‍മാരും സംഘം ചേര്‍ന്നു വാദിച്ചു. വിവരാവകാശ നിയമം നിലവില്‍ വരുന്നതിനു മുമ്പേ തന്നെ ആദായനികുതി നിയമത്തില്‍ തന്നെ പൊതുതാല്‍പര്യത്തിനു വേണ്ടി നികുതി രേഖകള്‍ വെളിപ്പെടുത്താവുന്നതാണ്‌. എന്നിരുന്നാലും മൂന്നാം കക്ഷിയെന്ന നിലയില്‍ മനോരമ ഉന്നയിച്ച തടസ്സവാദം വിവരാവകാശ കമ്മീഷന്‍ അംഗീകരിക്കുകയാണ്‌ ചെയ്തത്‌. നിരന്തരമായ ശ്രമത്തിനൊടുവില്‍ പരാതിയെക്കുറിച്ചന്വേഷിച്ചയുദ്യോഗസ്ഥന്‍മാരുടെ പേരു വിവരം പറയാതെ ഉദ്യോഗസ്ഥന്‍മാര്‍ക്കനുകൂലമായി വിജിലന്‍സ്‌ ഉദ്യോഗസ്ഥന്‍മാര്‍(ഇവര്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍മാര്‍ തന്നെയാണ്‌) നല്‍കിയ റിപ്പോര്‍ട്ട്‌ പരാതിക്കാരനു ലഭിച്ചു. മനോരമ കമ്പനിയുടെ വരവ്‌ ചെലവു കണക്കില്‍ തന്നെ ചൂണ്ടിക്കാണിച്ചതും കണക്കില്‍പ്പെടുത്താത്ത വരുമാനത്തിനു ചുമത്തിയതുമായ നികുതി സംബന്ധിച്ച രേഖകള്‍ ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കയാണ്‌. കണക്കില്‍ കാണിക്കാത്ത വരുമാനത്തിനു ചുമത്തിയ നികുതി ഏത്‌ വകയിലാണെന്നു പരാതിക്കാരനെ അറിയിക്കാത്തതിനു ഒരു നീതികരണവുമില്ല. പാഴ്ക്കടലാസ്‌ വിറ്റ വകയില്‍ ഉണ്ടായ വരുമാനം മലയാള മനോരമ മറച്ചു വെച്ചുവെന്ന സത്യം അവശേഷിക്കുന്നു. പരാതിയില്‍ നിന്നു രക്ഷപ്പെടാനായി പലകള്ളത്തെളിവുകളും പറഞ്ഞതിണ്റ്റെ രേഖകള്‍ ഉണ്ട്‌. ഒന്നാമതായി പഞ്ചാബില്‍ നിന്നു പുതിയ ഒരു യന്ത്രം കൊണ്ട്‌ വന്നു. അച്ചടിക്കിടയില്‍ ഉണ്ടാകുന്ന പാഴ്ക്കടലാസിണ്റ്റെ നഷ്ടം വളരെ കുറച്ചുവെന്നാണ്‌ അവകാശവാദം അത്തരം. ഒരേര്‍പ്പാടുണ്ടെങ്കില്‍ മറ്റു പത്രസ്ഥാപനങ്ങളും അത്‌ ചെയ്യുമായിരുന്നു. കാരണം പരാതി പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കുള്‍പ്പെടെ ഇത്‌ വഴി ലക്ഷക്കണക്കിനു രൂപ പ്രതിവര്‍ഷം ലാഭിക്കാനാകും. എങ്കിലും ൨൦൦൨ ജനുവരി ൭ നു മനോരമ എഴുതിയ മുഖ പ്രസംഗത്തിണ്റ്റെ തലക്കെട്ട്‌ ശ്രദ്ധിക്കേണ്ടതാണ്‌. ഏത്‌ കാര്യത്തിലും സുതാര്യത വരട്ടെ - വിവരാവകാശ നിയമം നിലവില്‍ വന്നയുടനെ മനോരമ വീണ്ടും മുഖ പ്രസംഗം എഴുതി . ജനങ്ങള്‍ എല്ലാം അറിയട്ടെ (൧൫-൧൦-൨൦൦൫) സിബിഐ എന്തിനു ഒളിച്ചോടണം- ഉദ്യോഗസ്ഥര്‍ എല്ലാം തുറന്നു പറയട്ടെ (൨൦൦൫ ജൂലൈ ൧൯ നു) മലയാള മനോരമ ഉപദേശിച്ചു. ൧൯൮൫ ല്‍ ടോം ഗോള്‍സ്റ്റീന്‍, പത്രക്കാര്‍ എങ്ങനെ പത്രധര്‍മ്മത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നതിനെക്കുറിച്ച്‌ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്ന പേരിലുള്ള പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു തങ്ങളുടെ കൈവേലയുടെ പ്രത്യേക ചട്ടങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിക്കുന്നതില്‍ പത്ര പ്രവര്‍ത്തകര്‍ പരാജയപ്പെടുന്നുവെന്ന്‌ മാത്രമല്ലാ, പലപ്പോഴും തങ്ങള്‍ നേരിടുന്ന മൌലികമായ താല്‍പര്യ സംഘട്ടനങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കുന്നു. വളരെ ലളിതമായ പ്രശ്നങ്ങളെക്കുറിച്ചു പോലും നേരെ ചൊവ്വെ പറയുന്നതിനു പത്രങ്ങള്‍ക്ക്‌ പ്രാപ്തി പോരെന്ന്‌ തോന്നുന്നു. പത്രമുടമസ്ഥന്‍മാരുടെ താല്‍പര്യവും വായനക്കാരുടെ താല്‍പര്യവും തമ്മില്‍ സംഘട്ടനമുണ്ടാകുമ്പോള്‍ ഉടമസ്ഥണ്റ്റെ താല്‍പര്യമാണ്‌ മിക്കവാറും പത്രാധിപന്‍മാരും പത്രപ്രവര്‍ത്തകരും. അംഗീകൃത ധര്‍മ്മ തത്വങ്ങള്‍ അനുസരിച്ച്‌ പത്രമുടമസ്ഥണ്റ്റെ ചെയ്തികളെക്കുറിച്ചന്വേഷിക്കാനും റിപ്പോര്‍ട്ട്‌ ചെയ്യാനും പത്രാധിപന്‍മാര്‍ക്കും അവകാശമുണ്ട്‌. ബ്രിട്ടീഷ്‌ ഐക്യനാടുകളിലെ രണ്ടാം റോയല്‍ കമ്മീഷന്‍ പത്രാധിപരുടെ അധികാരാവകാശങ്ങളില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അത്‌ വേണ്ടതാണെന്ന്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ അറിയുകയും ചെയ്യും ബ്രിട്ടീഷ്‌ ഐക്യനാടുകളില്‍ ഏറെ പ്രചാരമുള്ള സണ്‍ എന്ന പ്രസിദ്ധീകരണത്തിണ്റ്റെ പത്രാധിപ ഭര്‍ത്താവിനെ തല്ലിയ വാര്‍ത്തക്ക്‌ മലയാള മനോരമ കൊടുത്ത തലക്കെട്ട്‌ നോക്കൂ. സണ്‍ ഈ വാര്‍ത്ത മുക്കിയേക്കും. എഡിറ്റര്‍ ഭര്‍ത്താവിനെ തല്ലി-൨൦൦൫ നവംബര്‍ ൪ നു-- മലയാളമനോരമ കൊടുത്ത വാര്‍ത്തയുടെ തലക്കെട്ടാണിത്‌. ഏതെങ്കിലും രംഗത്ത്‌ കീര്‍ത്തികേട്ടവരുടെ സ്വകാര്യകാര്യങ്ങളും കുടുംബ കാര്യങ്ങളും പ്രസിദ്ധീകരിക്കുന്ന സണ്ണിണ്റ്റെ എഡിറ്റര്‍ ആയ റബേക്കവേഡ്‌ ഭര്‍ത്താവിനെ തല്ലിയതിനു അറസ്റ്റിലായതാണ്‌ വാര്‍ത്ത. സണ്‍വാര്‍ത്ത നിശ്ചയിക്കുന്നതിണ്റ്റെ മാനദണ്ഡമനുസരിച്ച്‌ റബേക്ക അറസ്റ്റിലായ വാര്‍ത്തയും പ്രസിദ്ധീകരിക്കേണ്ടതല്ലേയെന്ന മാധ്യമ നീതിയിലധിഷ്ഠിതമായ ചോദ്യമാണ്‌ മലയാള മനോരമയുടെ തലക്കെട്ടില്‍ ചോദിക്കുന്നത്‌. ഇത്‌ മനോരമ സ്വയം നടപ്പിലാക്കാത്തതും ഉപബോധമനസ്സിനെ അസ്വസ്ഥമാക്കിയിരിക്കാം. മനോരമയുടെ കൂടെ ഉറപ്പോടെ തുടങ്ങിയ ഇണ്റ്റഗ്രേറ്റഡ്‌ ഫിനാന്‍സ്‌ എന്ന സ്ഥാപനത്തിലെ നിക്ഷേപകരുടെ ആവലാതികള്‍ തമസ്ക്കരിക്കുകയും ഹിമാലയ ചിട്ട്‌ ഫണ്ട്സിണ്റ്റെ മുതലാളിമാര്‍ക്കെതിരായ കേസ്‌ സംബന്ധിച്ച വാര്‍ത്തകള്‍ മനോരമയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തത്‌ ഓര്‍ക്കാവുന്നതാണ്‌. സിബിഐ അന്വേഷണ രേഖകള്‍ ഉള്‍പ്പടെ എല്ലാം സുതാര്യമാകണമെന്നും ജനങ്ങള്‍ അറിയണമെന്നും മുഖ പ്രസംഗം എഴുതിയവര്‍ എന്തിനാണ്‌ തങ്ങളുടെ ആദായ നികുതിവിവരം സ്വാകര്യമാക്കി വെക്കുന്നത്‌. പാഴ്ക്കടലാസ്‌ വിറ്റ വകയിലുള്ള വരുമാനം കുറച്ചുകാണിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത്‌ കണ്ട്പിടിച്ചതു കൊണ്ടല്ലേ വീണ്ടും നികുതി ചുമത്തിയത്‌ എന്ന ലളിതമായ ചോദ്യങ്ങള്‍ രഹസ്യമാക്കി മറുപടി നല്‍കുന്ന രേഖകള്‍ രഹസ്യമാക്കി വെക്കണമെന്ന്‌ മനോരമ കടും പിടുത്തം പിടിച്ചതും(ഇപ്പോഴും രഹസ്യം തന്നെയാണ്‌) എന്തിനാണ്‌ ?ടാറ്റയുടെ ലോബിയിസ്‌ററ്‌ ആയ നീരാറാഡിയയും മാധ്യമപ്രമാണിമാരും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിണ്റ്റെ രേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നത്‌ മാധ്യമങ്ങളുടെ കടമയാണെന്ന്‌ കരുതുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയണം. മാധ്യമങ്ങളുടെ ധാര്‍മ്മികതയെപ്പറ്റിയെല്ലാം മനോരമ ടി.വി.യില്‍ ഉള്‍പ്പടെ പരസ്യമായി ചര്‍ച്ച നടന്നിട്ടുണ്ട്‌. ഈ ചര്‍ച്ചകള്‍ ആത്മാര്‍ത്ഥമായി മാധ്യമ സ്വാതന്ത്യ്രം പുലരണമെന്നും മാധ്യമധര്‍മ്മം പാലിക്കണമെന്നും ആഗ്രഹിച്ചു നടത്തുന്നതാണെങ്കില്‍ ീൌി ഹീീസ പത്രാധിപര്‍ വിനോദ്‌ മേത്ത ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയണം. മറ്റു പത്രങ്ങളെങ്കിലും സത്യം പുറത്ത്‌ കൊണ്ട്‌ വരണം ീൌി ഹീീസ ണ്റ്റെ മുതലാളിമാരില്‍ ആരെയെങ്കിലും എക്സൈസ്‌ നികുതി വെട്ടിപ്പിനു അറസ്റ്റ്‌ ചെയ്ത്‌ പിഴയിട്ടിട്ടുണ്ടോ?അവരുടെ ആദായ നികുതി കണക്ക്‌ പരിശോധിച്ച്‌ ഏതെങ്കിലും വരുമാനം കുറച്ചു കാണിച്ചതായി കണ്ടെത്തിയിട്ടുണ്ടോ? ആദായവകുപ്പധികൃതര്‍ ീൌി ഹീീസ മുതലാളിമാരുടെ ഓഫീസില്‍ പരിശോധന നടത്തിയത്‌ പത്രസ്വാതന്ത്യ്ര ധ്വംസനമാണെന്നും ഇക്കാര്യത്തെപ്പറ്റി പല പത്രാധിപന്‍മാരും മൌനം അവലംബിച്ചത്‌ ആക്ഷേപാര്‍ഹമാണെന്നും പ്രചരണ കോലാഹലം ഉണ്ടാക്കിയ ആളാണ്‌ വിനോദ്‌ മേത്ത. അതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ വിനോദ്‌ മേത്തയെക്കൊണ്ട്‌ മറുപടി പറയിക്കാന്‍ ബര്‍ഖാദത്തിനെങ്കിലും മുന്‍കയ്യെടുക്കാവുന്നതാണ്‌. വ്യവസായ പ്രമുഖര്‍ക്കു വേണ്ടി നടത്തുന്ന ഉപജാപങ്ങളില്‍ പത്രപ്രമാണിമാര്‍ പങ്കു വഹിക്കുന്നത്‌ പുറത്ത്‌ കൊണ്ട്‌ വന്നതില്‍ മലയാളികളുടെ പങ്കിനെപ്പറ്റി ഊറ്റം കൊള്ളുന്നവര്‍ മറന്നു പോകുന്ന ചില സംഭവങ്ങള്‍ ഉണ്ട്‌. കേന്ദ്രത്തില്‍ ദേവഗൌഡ പ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമില്ലെന്ന്‌ വ്യാപകമായ ആക്ഷേപം വന്നു. ജനതാദള്‍കാരനായ എം.പി. വീരേന്ദ്രകുമാറിനെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കണം എന്നാവശ്യപ്പെട്ട്‌ മാതൃഭൂമി ഉള്‍പ്പടെ അരഡസന്‍ മലയാള പത്രങ്ങള്‍ എങ്കിലും മുഖപ്രസംഗം എഴുതി. ഒടുവില്‍ എം.പി. വീരേന്ദ്രകുമാര്‍ കേന്ദ്രത്തില്‍ ധനകാര്യ മന്ത്രിയായിരുന്നത്‌ പി.ചിദംബരം ആണ്‌ . ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നീ നയങ്ങളുടെ പ്രണേതാവും പ്രയോക്താവും പ്രചാരകനുമായി മന്ത്രി ചിദംബരം അരങ്ങു തകര്‍ക്കുന്ന കാലമായിരുന്നു അത്‌. ഈ നയങ്ങളെ ശക്തിയായി അപലപിച്ച്‌ കൊണ്ട്‌ ഗാട്ടും കാണിച്ചരടും എഴുതി പ്രസിദ്ധീകരിച്ച്‌ ഖ്യാതി നേടി വിരാജിക്കുകയാണ്‌ വീരേന്ദ്രകുമാര്‍. പക്ഷേ ചിദംബരത്തിണ്റ്റെ കീഴില്‍ മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ അവസരം മുതലെടുക്കാന്‍ വീരന്‍ ഒട്ടും മടിച്ചില്ല. അക്കാലത്ത്‌ ഇന്ത്യ സന്ദര്‍ശിച്ച ഐ.എം. എഫ്‌ പ്രസിഡണ്റ്റിനെ വീരേന്ദ്രന്‍ തന്നെ ഹസ്തദാനം ചെയ്ത്‌ സ്വീകരിച്ചു. ചിത്രം മാതൃഭൂമി യുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പത്രങ്ങളിലൊന്നിലും ഈ കാപട്യത്തെപ്പറ്റി വാര്‍ത്ത വന്നില്ല. ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തിനു അവതാരികയെഴുതി പ്രശംസ ചൊരിഞ്ഞു. റിട്ട. സുപ്രീം കോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ സൌകര്യപൂര്‍വ്വം മൌനം അവലംബിച്ചു. ഒരുമാസം കഴിഞ്ഞപ്പോള്‍ വീരേന്ദ്രകുമാര്‍ വകുപ്പുമാറി തൊഴില്‍ മന്ത്രിയായി. പക്ഷേ നാണമില്ലാതെ ചിദംബരത്തിണ്റ്റെ കീഴില്‍ സഹമന്ത്രിയായത്‌ ഉദ്ദേശത്തോടെയാണ്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ബെന്നറ്റ്‌ കോള്‍മാന്‍ കമ്പനിയുടെ ചെയര്‍മാന്‍ അശോക്ജെയിന്‍ വിദേശനാണയവിനിമയച്ചട്ടങ്ങള്‍ ലംഘിച്ചടിനു ഗുരുതരമായ കേസില്‍പ്പെട്ടിരിക്കയായിരുന്നു. ഏത്‌ നിമിഷവും ഉണ്ടാകാവുന്ന അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. വീരേന്ദ്രകുമാര്‍ ആ തഞ്ചത്തില്‍ രഹസ്യമായ ആലോചനകള്‍ നടത്തി. ജനങ്ങള്‍ പിന്നീട്‌ അറിയുന്നത്‌ മാതൃഭൂമിയില്‍ അശോക്ജെയിനിണ്റ്റെ ബെന്നറ്റ്‌ കോള്‍മാന്‍ വാങ്ങിച്ച ഓഹരികള്‍ വീരേന്ദ്രകുമാറിണ്റ്റെ മകന്‍ എം.പി. ശ്രേയസ്സ്കുമാറിണ്റ്റെ പേരില്‍ കൈമാറി. അശോക്‌ ജെയിന്‍ താമസിയാതെ മരിച്ചു.അശോക്‌ ജെയിണ്റ്റെ പേരിലുള്ള കേസിനു എന്ത്‌ പറ്റിയെന്ന്‌ ലോകത്തില്‍ ജനാധിപത്യത്തിണ്റ്റെ പേരില്‍ ഭരണം നടക്കുന്ന മറ്റേത്‌ രാജ്യത്തായിരുന്നെങ്കില്‍ ഈ രഹസ്യ ഇടപാടുകള്‍ ഏതെങ്കിലും ഒരു മാധ്യമം പുറത്ത്‌ കൊണ്ട്‌ വന്നേനെ. പ്രത്യേകിച്ചും ബെന്നറ്റ്‌ കോള്‍ മാന്‍ കമ്പനിക്കാര്‍ മാതൃഭൂമിയുടെ ഓഹരി വാങ്ങിച്ചതിനെതിരായി വീരേന്ദ്രകുമാര്‍ നയിച്ച പ്രചാരണ സമരത്തില്‍, പങ്കാളികള്‍ ആയവരാണ്‌ മലയാള മാധ്യമങ്ങള്‍ നൂറ്റി മുപ്പതിലേറെ പാര്‍ളിമെണ്റ്റംഗദങ്ങളും ജസ്റ്റിസ്‌.വി.ആര്‍.കൃഷ്ണയ്യരും ഉള്‍പ്പടെയുള്ളവരും മാതൃഭൂമിയുടെ ഓഹരികള്‍ ബെന്നറ്റ്‌ കോള്‍മാന്‍ കമ്പനി വാങ്ങിക്കുന്നതിനെതിരായി കൂട്ടമുറവിളി നടത്തിയവരാണ്‌. അതിനാല്‍ ഈ ഓഹരി ഇടപാടിണ്റ്റെ രഹസ്യങ്ങള്‍ പൊതു ജനങ്ങള്‍ അറിയുക തന്നെ വേണം. മാധ്യമങ്ങളുടെ കൂട്ടം ചേര്‍ന്ന്‌ തമസ്ക്കപരണവും തിരഞ്ഞു പിടിച്ചുള്ള പ്രചരണവും മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാമ്‌ പുറത്ത്‌ കൊണ്ട്‌ വരേണ്ടത്‌. വിവരങ്ങളുടെ ആഗോള രാഷ്ട്രീയത്തെപ്പറ്റി പഠിച്ച ആണ്റ്റണി സ്മിത്ത്‌ എഴുതുന്നു. ഒരു സമൂഹത്തിലൂടെ വിവരങ്ങള്‍ കടന്നു ചെല്ലുന്നതിണ്റ്റെ വഴികള്‍ ആ സമൂഹത്തിണ്റ്റെ സംസ്ക്കാരത്തിലേക്കുള്ള താക്കോല്‍ ആണ്‌. പ്രസ്തുത സമൂഹം സ്വയം എങ്ങനെ പരിരക്ഷിക്കുന്നുവെന്നും അഭ്യന്തരമായി വിവിധ സംഘങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പുലര്‍ത്തുന്നുവെന്നും മനസ്സിലാക്കേണ്ടതിനുള്ള താക്കോല്‍ കൂടിയേ കഴിയൂ. ബോധപൂര്‍വ്വം സ്വയം ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ സമൂഹത്തെല നിയന്ത്രിച്ചു നിര്‍ത്തുന്നത്‌ നിശ്ശബ്ദതകള്‍ ആണ്‌. മാധ്യമങ്ങളുടെ സംഘം ചേര്‍ന്ന്‌ നിശ്ശബ്ധത പാലിക്കുന്നത്‌ ജനാധിപ്ത്യത്തിനു അപകടകരമാണ്‌. അത്‌ മാധ്യമങ്ങളുടെ ധര്‍മ്മ ലംഘനമാണ്‌. എപ്പോഴാണ്‌ കുരക്കേണ്ടതെന്നും ജനാധിപത്യത്തിലെ കാവല്‍ നായ്ക്കള്‍ ആയ മാധ്യമങ്ങള്‍ക്കറിയാം. ീൌി ഹീീസ പത്രാധിപര്‍ വിനോദ്‌ മേത്ത തണ്റ്റെ നായക്ക്‌ എഡിറ്റര്‍ എന്നു പേരിട്ടിട്ടുള്ളത്‌ വെറുതെയല്ല.

No comments:

Post a Comment